ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും സ്വര്‍ണവില കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. കൊവിഡ് വ്യാപനത്തിന് അന്ത്യമാകാത്തത് തന്നെയാണ് സ്വര്‍ണവിലയുടെ ഈ കുതിപ്പിന്റെ പ്രധാന കാരണം. അതുപോലെ തന്നെ രൂപയുടെ മൂല്യം ഇടിയുന്നതും.
2020 എന്ന വര്‍ഷം മൊത്തത്തില്‍ ദുരന്തങ്ങളുടേതാണ് എന്നാണ് ആക്ഷേപം. എന്നാല്‍ സ്വര്‍ണത്തിന്റെ കാര്യത്തില്‍ 2020 വിലക്കയറ്റത്തിന്റെ വര്‍ഷമാണ്. ഏഴ് മാസത്തിനിടെ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ദ്ധന പതിനായിരത്തോളം രൂപയുടേതാണ് എന്നതാണ് ഞെട്ടിക്കുന്ന കണക്ക്.
സ്വര്‍ണത്തിന് ഒരു വില, സ്വര്‍ണാഭരണത്തിന് കൂടിയ വില... പലയിടത്തും പല വിലകള്‍!!! എന്താണ് കാരണം
ഓരോ ദിവസവും സ്വര്‍ണവില പുതിയ റെക്കോര്‍ഡ് ആണ് സൃഷ്ടിക്കുന്നത്.
ഏറ്റവും പുതിയ വില, ചരിത്രവില
സ്വര്‍ണത്തിന്റെ ജൂലായ് 27 ന് ഉള്ള വില പവന് 38,600 രൂപയാണ്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്ണവിലയാണ് ഇത്. ഒരു ഗ്രാമിന് 4,825 രൂപയില്‍ എത്തി എന്ന് ചുരുക്കം. തങ്കത്തിനാണെങ്കില്‍ വില ഇതിലും കൂടും.
9,520 രൂപ കൂടി
ഒരു പവന് സ്വര്‍ണത്തിന് ഈ വര്‍ഷം മാത്രം 9,520 രൂപയാണ് കൂടിയത്. അതും വെറും ഏഴ് മാസം കൊണ്ട്. 2019 ഡിസംബര്‍ 31 ന് സ്വര്‍ണവില 29,080 രൂപ മാത്രം ആയിരുന്നു എന്ന് കൂടി ഇതോടൊപ്പം ഓര്‍ക്കണം. 31 ശതമാനം ആണ് വില വര്‍ദ്ധിച്ചത്.
ഒറ്റ ആഴ്ചയില്‍ 2,000
സ്വര്‍ണ വില കുതിച്ചുകയറുന്നതിന്റെ ഏറ്റവും പ്രകടമായ തെളിവാണ് കഴിഞ്ഞ ഒരാഴ്ചയിലെ വില വര്‍ദ്ധന. ആറ് ദിവസം കൊണ്ട് കൂടിയത് 2,000 രൂപയാണ്. ഇത് ചെറിയ ഒരു വര്ദ്ധനയല്ലെന്ന് സാരം. വരും ദിവസങ്ങളില്‍ സ്വര്‍ണവില വീണ്ടും കൂടാനാണ് സാധ്യത.
ഒരു ദശാബ്ദം മുമ്പ്
2008 ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം സ്വര്‍ണവില തുടര്‍ച്ചയായി ഉയരുന്ന കാഴ്ചയാണ് ലോകം കണ്ടത് 2010 ജൂലായ് മാസത്തില്‍ സ്വര്‍ണവില പവന് 13,800 രൂപയായിരുന്നു. പത്ത വര്‍ഷത്തിന് ശേഷം വില ഏതാണ്ട് മൂന്നിരട്ടിയാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
നാല്പതിനായിരം കടക്കും?
വില ഇത്തരത്തില്‍ കുതിച്ചുകയറുകയാണെങ്കില് അടുത്ത നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണവില കേരളത്തില്‍ നാല്പതിനായിരം കടക്കുമെന്ന് ഉറപ്പാണ്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,931 ഡോളര്‍ വരെ വില എത്തിക്കഴിഞ്ഞു.
അന്താരാഷ്ട്ര വിഷയങ്ങള്‍
കൊവിഡ് 19 ന് മരുന്ന് കണ്ടുപിടിക്കപ്പെടുക എന്നതാണ് സ്വര്‍ണവില പിടിച്ചുകെട്ടാന്‍ സാധ്യതയുള്ള ഒരു കാര്യം. ഇത് എത്രത്തോളം വൈകുന്നോ, അത്രത്തോളം വിലയും കൂടും. ഇതോടൊപ്പമാണ് ചൈനയും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങള്‍. ഈ പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നതും സ്വര്‍ണവില കൂടാന്‍ കാരണമാകും.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട നിർണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ



Click it and Unblock the Notifications