കത്തിക്കയറി സ്വർണം, പവന്‍റെ വില വീണ്ടും 53,000 കടന്നു, വില വീണ്ടും മുന്നോട്ട് കുതിക്കുമോ..?

ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണത്തിന് രേഖപ്പെടുത്തിയത്. എന്നാൽ ഇന്നലെ സ്വർണം വാങ്ങാതെ വീണ്ടും വില കുറയുമെന്ന് കരുതിയവരെല്ലാം ഇപ്പോൾ സങ്കടപ്പെടുന്നുണ്ടാകും. കാരണം സ്വർണവില വീണ്ടും അതിശക്തമായി മുകളിലേക്കെത്തിയിരിക്കുന്നു. അതോടൊപ്പം വില 53,000 കടന്നിരിക്കുന്നു എന്നതും പ്രധാനപ്പെട്ട കാര്യമാണ്.

കൂടിയത് 560 രൂപ

പവന് 52880 രൂപ എന്ന നിലയിലായിരുന്നു സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണവ്യാപാരം നടന്നത്. ഗ്രാമിന് 6,610 രൂപ. എന്നാൽ ചൊവ്വാഴ്ച സ്വർണവില മുകളിലേക്ക് കുതിക്കുകയാണ്. 560 രൂപയാണ് ഒരു പവന് വർധിച്ചത്. ഗ്രാമിന് കൂടിയത് 70 രൂപയും. അതോടെ പവന്‍റെ വില 53,440 രൂപയിലേക്കെത്തി. ഗ്രാമിന് 6,680 രൂപ.

പവൻ വാങ്ങാൻ 58,000 രൂപ നൽകണം

പവന്‍റെ വില വീണ്ടും കുതിച്ചുയർന്ന സാഹചര്യത്തിൽ സ്വർണാഭരണം വാങ്ങുമ്പോൾ കൂടുതൽ വില നൽകേണ്ടി വരും. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് നിരക്കുക ള്‍എന്നിവയെല്ലാം ചേര്‍ത്ത് വലിയൊരു തുക നൽകേണ്ടി വരും. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ ഇന്നത്തെ വിലയിൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 58000 രൂപ നൽകേണ്ടി വരും.

കുതിച്ചുയർന്ന് സ്വർണവില, ഇന്ന് കൂടിയത് 560 രൂപ

ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്

സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ ഉയർന്ന അളവിൽ സ്വർണം വാങ്ങുന്നവർ ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. സ്വര്‍ണവില ഉയരുന്ന കാലത്ത് അധിക ഭാരം ഏറ്റെടുക്കാതെ സ്വര്‍ണം വാങ്ങാന്‍സാധാരണക്കാരെ സഹായിക്കുന്നൊരു മാര്‍ഗമാണ് ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് പ്ലാന്‍. വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്.

സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിം​ഗിന്റെ പ്രത്യേകത.

സ്വർണം വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം..?

1. വാങ്ങുന്ന സ്വര്‍ണ്ണത്തിന്‍റെ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്താന്‍മറക്കരുത്.

2. അംഗീകൃതവും വിശ്വസനീയവുമായ ജ്വല്ലറികളില്‍നിന്നാണ് സ്വര്‍ണം വാങ്ങുന്നതെന്ന് ഉറപ്പാക്കുക.

3. വ്യത്യസ്ത ജ്വല്ലറികള്‍ക്ക് വ്യത്യസ്ത മേക്കിംഗ് ചാര്‍ജുകള്‍ഉണ്ടായിരിക്കാം. അതിനാല്‍നഷ്ടം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ഒന്നിലധികം ഉറവിടങ്ങളില്‍നിന്നുള്ള വിലകള്‍താരതമ്യം ചെയ്യുന്നത് നല്ലതാണ്.

കുതിച്ചുയർന്ന് സ്വർണവില, ഇന്ന് കൂടിയത് 560 രൂപ

വില തീരുമാനിക്കുന്നത് ആര്..?

കേരളത്തിലെ സ്വർണ്ണവില തീരുമാനിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ ആണ്. ഓരോ ദിവസത്തെയും രൂപയുടെ വിനിമയ നിരക്ക്,അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ 24 കാരറ്റ് സ്വർണ്ണത്തിന്‍റെ ബാങ്ക് നിരക്ക്, ഡോളർ വില തുടങ്ങിയ ഘടകങ്ങളെല്ലാം അസോസിയേഷനുകൾ സ്വർണ്ണവില നിശ്ചയിക്കുന്നതിൽ കണക്കിലെടുക്കുന്നുണ്ട്.

ആവശ്യം ഉയരുന്നു

സ്വർണ്ണ ആവശ്യകതയിൽ 8% വാർഷിക വർദ്ധനവാണ് ഇന്ത്യയിലുണ്ടായിരിക്കുന്നത്. മാർച്ച് പാദത്തിൽ ഇന്ത്യയുടെ സ്വർണ ആവശ്യകത 136.6 ടണ്ണിലെത്തി. സ്വർണ്ണ വില റെക്കോർഡ് ഉയരത്തിൽ എത്തിയിട്ടും, ശക്തമായ സാമ്പത്തിക പശ്ചാത്തലാണ് ഈ വർധനവിന് കാരണമെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ ബി ഐ) സ്വർണം വാങ്ങൽ പ്രക്രിയയും ഈ കണക്കുകളില്‍സഹായകരമായിട്ടുണ്ട്. 2023ൽ ആകെ 747.5 ടണ്ണായിരുന്നു സ്വർണത്തിൻ്റെ ആവശ്യം. ഈ വർഷം ഇത് 700-800 ടൺ വരെയാകാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X