ഒരു തരി പൊന്നെങ്കിലും അണിയണമെന്ന് ആഗ്രഹിക്കാത്ത സ്ത്രീകൾ വളരെ കുറവായിരിക്കും. സ്വർണാഭരണങ്ങളണിയുമ്പോൾ സ്ത്രീകൾക്ക് പ്രത്യേക ഭംഗി കൈവരുന്നു എന്നത് തന്നെയാണ് അതിനുള്ള കാരണം. പഴയ കാലത്ത് സ്വർണം ആഭരണമായി മാത്രമാണ് വാങ്ങിയിരുന്നെങ്കിൽ ഇന്ന് മികച്ച നിക്ഷേപ മാർഗമെന്ന നിലയിൽ സ്വർണത്തെ സമീപിക്കുന്ന ആളുകളുണ്ട്. കഴിഞ്ഞ കുറേ നാളുകളായി സ്വർണവില മുന്നോട്ട് കുതിക്കുകയാണ്. പവന്‍റെ വില അരലക്ഷത്തിന് മുകളിലാണ്.
സ്വർണവില കൂടി
പവന് 53,400 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് വിലയിൽ നേരിയ വർധനവുണ്ട്. 320 രൂപയാണ് ഇന്ന് കൂടിയത്. അതോടെ പവന്‍റെ വില 53,720 രൂപയിലേക്കെത്തി. 6,715 രൂപയാണ് ഗ്രാമിന്‍റെ വില.

പവൻ വാങ്ങാൻ എത്ര രൂപ നൽകണം..?
പവന്‍ വില വര്‍ധിച്ചതോടെ പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് നിരക്കുകള്‍ എന്നിവയെല്ലാം ചേര്‍ത്ത് വലിയൊരു തുക ആഭരണം വാങ്ങുമ്പോള്‍ നല്‍കേണ്ടി വരും. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 58,500 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവ്യാപാരം, തിങ്കളാഴ്ച്ച രാവിലെ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 4.94 ഡോളർ (0.21%) ഉയർന്ന് 2360.43ഡോളർ എന്നതാണ് നിലവാരം.
സംസ്ഥാനത്ത് വിറ്റത് 1600 കോടിയുടെ സ്വർണ്ണം
അക്ഷയ തൃതീയ ദിനമായ വെള്ളിയാഴ്ച്ച സംസ്ഥാനത്ത് വിറ്റത് ഏകദേശം 1600 കോടി രൂപയുടെ സ്വർണ്ണമെന്ന് കണക്കുകൾ. ഏകദേശം 2300-2400 കിലോഗ്രാം സ്വർണ്ണമാണ് ഒറ്റ ദിവസം വില്പന നടത്തിയത്. കഴിഞ്ഞ വർഷത്തെ അക്ഷയ തൃതീയ ദിനത്തെ അപേക്ഷിച്ച് വില്പനയിൽ ഏകദേശം 5 മുതൽ 7 ശതമാനം വരെ വർധനയുണ്ടായതായി ഓൾ കേരള ഗോൾഡ് & സിൽവർ മെർച്ചന്‍റ്സ് അസോസിയേഷൻ കണക്കുകൾ വ്യക്തമാക്കുന്നു.
സ്വർണം വാങ്ങുന്നുണ്ടോ, ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
1. വാങ്ങുന്ന സ്വര്‍ണ്ണത്തിന്‍റെ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്താന്‍മറക്കരുത്.
2. അംഗീകൃതവും വിശ്വസനീയവുമായ ജ്വല്ലറികളില്‍നിന്നാണ് സ്വര്‍ണം വാങ്ങുന്നതെന്ന് ഉറപ്പാക്കുക.
3. വ്യത്യസ്ത ജ്വല്ലറികള്‍ക്ക് വ്യത്യസ്ത മേക്കിംഗ് ചാര്‍ജുകള്‍ഉണ്ടായിരിക്കാം.

റെക്കോർഡ് വില കഴിഞ്ഞ മാസം
സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം ഏപ്രിലാണ്. ഏപ്രിൽ 19- വെള്ളിയാഴ്ച രേഖപ്പെടുത്തിയ 54,520 രൂപയാണ് പവന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. ഗ്രാമിന് 6815 രൂപയായിരുന്നു അന്ന് വില. ഏപ്രിൽ 20,21 തിയ്യതികളിലാണ് സംസ്ഥാനത്തെ രണ്ടാമത്തെ റെക്കോർഡ് ഉയരം സ്വർണ്ണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 54440 രൂപയും, ഗ്രാമിന് 6805 രൂപയുമായിരുന്നു വില.
സ്വർണത്തിലെ നിക്ഷേപം
ഏതു വിലയായാലും സ്വർണം നിക്ഷേപമെന്ന നിലയിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് കേരളത്തിനകത്തും പുറത്തുമുള്ളവർ. സ്വർണത്തിലെ നിക്ഷേപം സ്വർണാഭരണങ്ങളായും നാണയങ്ങൾ, ബിസ്‌ക്കറ്റുകൾ, ബാറുകൾ എന്നിവയുടെ രൂപത്തിലും ആകാം. ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ വഴിയോ ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ വഴിയോ ഇത് ചെയ്യാവുന്നതാണ്.
സാധാരണ സ്റ്റോക്ക് പോലെ തന്നെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റുചെയ്യുകയും ട്രേഡ് ചെയ്യുകയും ചെയ്യുന്നവയാണ് സ്വർണ ഇടിഎഫുകൾ ( ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്). നിങ്ങളുടെ സാധാരണ ട്രേഡിംഗ് അക്കൗണ്ട് വഴി നിങ്ങൾക്ക് സ്വർണ ഇടിഎഫുകൾ വാങ്ങാനും വിൽക്കാനും നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ടിൽ സ്വർണ ഇടിഎഫുകൾ സൂക്ഷിക്കാനും കഴിയും.


Click it and Unblock the Notifications