ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമാവുന്നു. ദീപാവലിയുടെ ആദ്യ ദിവസമാണ് ധന്തേരാസ്. ഈ ദിവസം പൊതുവേ ആളുകൾ സ്വർണം വാങ്ങുവാനായി ശ്രമിക്കും. കാരണം ഈ ദിവസം സ്വർണം വാങ്ങിയാൽ അത് ഐശ്വര്യം കൊണ്ടു വരുമെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ നിലവിൽ സ്വർണവില വളരെ കൂടുതലാണ്. സാധാരണക്കാരനെ സംബന്ധിച്ച് ഒരു പവൻ സ്വർണം വാങ്ങുന്നത് വലിയ ബുദ്ധിമുട്ടാണ്. ഇന്ന് കേരളത്തിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 58,280 രൂപ വേണം.
കഴിഞ്ഞ ഒരു വർഷത്തിനിടെ 30 ശതമാനത്തോളമാണ് ആഭ്യന്തര സ്വർണ്ണ വില വർദ്ധിച്ചത്. കഴിഞ്ഞ കുറച്ച് ദിവസത്തോളമായി 10 ഗ്രാം സ്വർണത്തിന് 70,000 രൂപയ്ക്ക് മുകളിലാണ്. എന്നിരുന്നാലും ഈ ദീപാവലിക്കും സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ യാതൊരു കുറവും സംഭവിച്ചിട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. കണക്ക് പ്രകാരം ഈ ദീപാവലി ദിവസം എത്തുമ്പോഴേക്കും 10 ഗ്രാമിന് 80,000 രൂപയിലെത്തും എന്നത് ഉറപ്പാണ്. ജ്വല്ലറി ഉടമകൾക്ക് ഈ ഒരാഴ്ച ചാകരയാണ്.
അടുത്ത ധന്തേരാസിന് സ്വർണ വില എത്രയാവും?
കഴിഞ്ഞ വർഷം 30% വിലയാണ് ഉയർന്നത്. നിലവിലുള്ള കണക്ക് പ്രകാരം നോക്കിയാൽ അടുത്ത ദീപാവലിക്ക് 1 ലക്ഷത്തിനു മുകളിൽ വില ഉയരുമെന്നാണ് പ്രതീക്ഷ. 1 ലക്ഷത്തിനു മുകളിലേക്ക് ഉയർന്നാലും സ്വർണ വിപണിയുടെ ഡിമാന്റ് നിലനിൽക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

സ്വർണ വില ഉയരുന്നു
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളാണ് പ്രധാനമായും സ്വർണ വില ഉയരുന്നതിന് പ്രധാനഘടകമായി മാറിയത്. 2022 ൻ്റെ തുടക്കത്തിൽ പൊട്ടിപ്പുറപ്പെട്ട റഷ്യ-ഉക്രെയ്ൻ യുദ്ധം, മിഡിൽ ഈസ്റ്റിൽ ഉണ്ടായ സംഘർഷങ്ങൾ എന്നിവയെല്ലാം സ്വർണ വിലയെ സാരമായി ബാധിച്ചിട്ടുണ്ട്. നിലവിൽ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നാണ്.
സ്വർണം എല്ലാ കാലത്തും ഒരു മികച്ച ആസ്തിയാണ്. വായ്പകൾ എടുക്കാനും സുരക്ഷിതമായ മാർഗമാണ് സ്വർണം. അതിനാൽ അതിന്റെ ഡിമാന്റ് എല്ലാ കാലവും വർദ്ധിക്കും, ഒപ്പം വിലയും. ആഭ്യന്തര സ്വർണ വില കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ട് മടങ്ങ് വർധനയും രണ്ട് ദശാബ്ദത്തിനിടെ 10 മടങ്ങും വളർച്ചയാണ് രേഖപ്പെടുത്തിയത്.
എഫ്.ഡിയ്ക്ക് 9.50% പലിശ നിരക്കാണ് ഈ ബാങ്കുകൾ ഉറപ്പ് തരുന്നത്; വേഗം തന്നെ നിക്ഷേപം തുടങ്ങിക്കോളൂ...
സ്വർണം എന്ന മഞ്ഞലോഹം
സാമ്പത്തികവും രാഷ്ട്രീയവുമായ അസ്ഥിരത കൊണ്ട് വളർന്നുവരുന്ന വിപണികളിൽ ഉടനീളം കറൻസിയുടെ മൂല്യത്തിൽ ഇടിവ് ഉണ്ടായെങ്കിലും വിപണിയിൽ സ്വർണം മികച്ച വരുമാനം നൽകിയിട്ടുണ്ട്. അതിനാൽ തന്നെ സ്വർണ വില വർദ്ധന ഏറെ വ്യക്തമാണെന്നാണ് ഡിഎസ്പി മ്യൂച്വൽ ഫണ്ട് നേത്ര ഒക്‌ടോബർ 2024ലെ റിപ്പോർട്ട് പ്രകാരം പറയുന്നത്.
ഒരു പോർട്ട്‌ഫോളിയോയിൽ സ്വർണം ഉൾപ്പെടുത്തുന്നതിലൂടെ മൊത്തത്തിലുള്ള വരുമാനം വർദ്ധിപ്പിക്കാനും അതിലൂടെ അപകടസാധ്യതകളിൽ നിന്ന് സംരക്ഷിക്കാനും കാരണമാവുന്നു. മാത്രമല്ല നിലവിലെ വിപണികളിലെ നിക്ഷേപകർക്ക് അനിശ്ചിതകാലങ്ങളിൽ സ്വർണം സ്ഥിരതയും വളർച്ചാ സാധ്യതയും വാഗ്ദാനം ചെയ്യുന്നുവെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ 21-ാം നൂറ്റാണ്ടിലെ ഇക്വിറ്റി മാർക്കറ്റുകളിൽ നിന്നുള്ള വരുമാനം 13.8 % ആയിരുന്നു, അതേസമയം സ്വർണ വരുമാനം 12.3 ശതമാനമായി ചെറുതായി കുറഞ്ഞുവെന്ന് റിപ്പോർട്ട് തുറന്ന് കാട്ടുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications