സ്വർണവില കുറഞ്ഞു, എന്നാൽ ഇടിവ് എത്ര നാൾ തുടരും..? വിദഗ്ധർ പറയുന്നത് കേൾക്കാം

റെക്കോർഡ് ഉയരത്തിൽ നിന്നും താഴേക്ക് ഇറങ്ങുകയാണ് സ്വർണവില. ഇന്ന് പവന്‍റെ വില 400 രൂപ കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചാഞ്ചാട്ടമാണ് സ്വർണവിലയിൽ ഉണ്ടായത്. രാവിലെ മുകളിലേക്ക് കുതിച്ച സ്വർണവില എന്നാൽ ഉച്ചയ്ക്ക് ശേഷം താഴേക്ക് വീണു. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ സ്വർണവില കുറയുമോ അതോ കൂടുമോ എന്ന് പ്രവചിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.

ഇന്ന് ഒരു ഗ്രാമിന് 50 രൂപ കുറഞ്ഞ് 10,880 രൂപയായി. ഒരു പവന് 400 രൂപ കുറഞ്ഞ് 87,040 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,08,800 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,869 രൂപയും പവന് 94,952 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8902 രൂപയും പവന് 71,216 രൂപയുമാണ്. രാജ്യാന്തര വിപണിയിലെ ഏറ്റ കുറച്ചിലുകളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.

സ്വർണവില ഉയരുമോ.. ?

ആഗോള വിപണിയല്‍ നിക്ഷേപകർ ലാഭമെടുപ്പ് ശക്തമാക്കിയതോടെയാണ് സ്വർണവില താഴേക്ക് വീഴാൻ തുടങ്ങിയത്. എന്നാൽ ഈ പ്രവണത വരും ദിവസങ്ങളിലും തുടരുമെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ല. അതിന് നിരവധി കാരണങ്ങൾ സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ട്രംപിന്‍റെ നയങ്ങളിൽ പെട്ട് നട്ടം തിരിയുന്ന അമേരിക്കയുടെ സാമ്പത്തിക സ്ഥിതിയാണ്. നിലവിൽ അമേരിക്കയിൽ കേന്ദ്ര സർക്കാർ പ്രവർത്തനങ്ങളുടെ സ്തംഭനാവസ്ഥ തുടരുകയാണ്. ഇത് വരും ദിവസങ്ങളിലും നിലനിന്നാൽ സ്വർണവില മുകളിലേക്ക് ഉയരാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാൽ സ്വർണവില പുതിയ റെക്കോർഡുകൾ തീർക്കും.

സ്വർണവിലയിലെ ഇടിവ് തുടരുമോ..?

സർക്കാർ ചിലവുകൾക്കായുള്ള ധന അനുമതി ബിൽ പാസാകാതിരുന്നതാണ് അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണം. അതോടെ
ആരോഗ്യസേവനം, അതിര്‍ത്തി സുരക്ഷ, വ്യോമയാനം തുടങ്ങിയ അവശ്യസര്‍വീസ് ഒഴികെയുളള സര്‍ക്കാര്‍ സേവനങ്ങളെല്ലാം തടസപ്പെട്ടിട്ടുണ്ട്. ശമ്പളം കൊടുക്കാന്‍ പോലുമില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീണ്ടുകൊണ്ടിരിക്കുന്നത്. അമേരിക്ക നേരിട്ടുകൊണ്ടിരിക്കുന്ന ഈ പ്രത്യാഘാതം ആഗോളവിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചേക്കും. ഇത് സ്വാഭാവികമായും സ്വർണ്ണ വിലയെ മുകളിലേക്ക് ഉയർത്തും.

കാരണങ്ങൾ വേറെയുമുണ്ട്

അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധി മാത്രമല്ല സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ. പ്രാദേശികമായ ഉത്സവങ്ങളും സ്വർണവിലയിൽ സ്വാധീനം ചെലുത്തും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാജ്യം നവരാത്രി ഉത്സവങ്ങളുടെ തിരക്കിലാണ്. അതുകഴിയുമ്പോൾ ദീപാവലി വന്നെത്തും. ഉത്സവ സമയങ്ങളിൽ കൂടുതൽ ആളുകൾ സ്വർണം വാങ്ങും എന്നത് കൊണ്ടുതന്നെ സ്വർണവില മുകളിലേക്ക് ഉയരും.

അമേരിക്കയിലെ പലിശനിരക്ക് കുറയ്ക്കൽ പ്രതീക്ഷകൾ, ഉത്സവ സീസണിലെ ഡിമാൻഡ്, തുടർച്ചയായ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ എന്നിവയാണ് ഇന്ത്യയിൽ സ്വർണവില റെക്കോർഡ് ഉയരത്തിലെത്താൻ കാരണമെന്നാണ് ഐന്‍ഡിമണിയുടെ വൈസ് പ്രസിഡന്‍റ് (പ്രോഡക്ട്) മായങ്ക് മിശ്ര പറയുന്നത്. ആഗോള അസ്ഥിരത തുടർന്നാൽ സ്വർണവില ഇനിയും ഉയർന്നേക്കാമെന്ന് മിശ്ര അഭിപ്രായപ്പെട്ടു. എന്നാൽ, "വിലയിൽ ഹ്രസ്വകാല ഏറ്റക്കുറച്ചിലുകള്‍ ഇനിയും ഉണ്ടായേക്കും അതിനാൽ നിക്ഷേപകർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X