A Oneindia Venture

സ്വർണവില 3 ലക്ഷം കടക്കും, ഹൃദയം തകർക്കുന്ന പ്രവചനം ഇതാ, ഇനി സ്വർണത്തെ മറക്കാം

സംസ്ഥാനത്തെ സ്വർണവില 80,000-ത്തിന് മുകളിൽ തന്നെ തുടരുകയാണ്. റെക്കോർഡ് വിലയിൽ നിന്നും കഴിഞ്ഞ രണ്ട് ദിവസം താഴേക്കിറങ്ങാൻ സ്വർണം തയ്യാറായി എന്നത് ആഭരണപ്രേമികൾക്ക് ചെറിയ ആശ്വാസം നൽകുന്നുണ്ട്. എന്നാൽ ഈ ആശ്വാസം എത്ര നാൾ തുടരുമെന്നതാണ് ചോദ്യം. വില വലിയ രീതിയിൽ ചാഞ്ചാടുന്നത് കൊണ്ടുതന്നെ ഇപ്പോൾ ആഭരണങ്ങൾ വാങ്ങണോ അതോ വിലക്കുറവ് പ്രതീക്ഷിക്കണോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. എന്നിരുന്നാലും, വരും വർഷങ്ങളിൽ സ്വർണ്ണ വില 229 ശതമാനം വരെ ഉയരുമെന്ന് പല ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങളും പ്രവചിക്കുന്നുണ്ട്.

കുതിപ്പിന് പിന്നിലെ കാരണം

2025 ന്റെ തുടക്കം മുതൽ സ്വർണ വില പിടിവിട്ട് പറക്കുകയാണ്. സെപ്റ്റംബറിൽ മാത്രം സ്വർണ്ണം 9.57 ശതമാനം നേട്ടം കൈവരിച്ചു, ഈ വർഷം ഇതുവരെയുള്ള മൊത്തം വില വർദ്ധന 45 ശതമാനം കടന്നു. ധനനയ സൂചനകൾ, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ, കറൻസിയുടെ മൂല്യത്തകർച്ച എന്നിവയെല്ലാം സ്വർണവിലയെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്. പ്രധാന കാരണങ്ങളിലൊന്ന് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വിന്റെ നയങ്ങളാണ്. പലിശ നിരക്ക് കുറച്ചത് സ്വർണത്തിന് കരുത്തേകി. രൂപയുടെ മൂല്യത്തകർച്ചയും ഇന്ത്യയിലെ ഉത്സവ, വിവാഹ സീസണുകളിലെ ശക്തമായ ആവശ്യവും ആഭ്യന്തര വിപണിയിൽ സ്വർണവിലയുടെ കുതിപ്പിന് ആക്കം കൂട്ടി.

കുതിപ്പ് തുടരാൻ സാധ്യത

"സ്വർണവിലയിൽ ചില ഉയർച്ച താഴ്ചകൾ ഉണ്ടാകുമെങ്കിലും സുരക്ഷിതമായ നിക്ഷേപമെന്ന നിലയിൽ ഇപ്പോഴും സ്വർണം പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ നിക്ഷേപകരുടെ വികാരവും ആഗോള സാമ്പത്തിക സാഹചര്യവും വില വർദ്ധനവിലെ പിന്തുണയ്ക്കുന്നത് തുടരും " എന്നാണ് ആസ്പെക്റ്റ് ബുള്ളിയൻ & റിഫൈനറിയുടെ സിഇഒ ദർശൻ ദേശായി പറയുന്നത്. വിപണിയിലെ ഏറ്റവും താഴ്ന്ന പോയിന്റ് കൃത്യമായി കണ്ടെത്തുക എന്നത് വെല്ലുവിളി നിറഞ്ഞതാണെന്ന് ഇന്ത്യൻ ബുള്ളിയൻ & ജ്വല്ലേഴ്‌സ് അസോസിയേഷന്റെ (IBJA) വൈസ് പ്രസിഡന്റ് അക്ഷ കംബോജ് വ്യക്തമാക്കി. വിലയിൽ ഗണ്യമായ ഇടിവിന് സാധ്യതയില്ലാത്തതിനാൽ ക്രമേണ വാങ്ങുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് കുറഞ്ഞതിൽ ആശ്വാസം വേണ്ട, സ്വർണവില 3 ലക്ഷം കടക്കും

വിപണി താൽക്കാലികമായി സ്ഥിരത കൈവരിക്കുകയാണെങ്കിൽപ്പോലും ഉത്സവകാല ഡിമാൻഡും സുരക്ഷിതമായ നിക്ഷേപങ്ങളുടെ ഒഴുക്കും സ്വർണ്ണ വിലയിലെ ഗണ്യമായ ഇടിവ് തടയുമെന്ന് ഐബിജെഎയുടെ മുൻ പ്രസിഡന്‍റ് മോഹിത് കാംബോജ് ഉറപ്പിച്ചു പറയുന്നു .ഇന്ത്യക്കാർക്ക് സ്വർണ്ണം വെറുമൊരു നിക്ഷേപം മാത്രമല്ലെന്നും അത് വികാരങ്ങളുമായും പാരമ്പര്യങ്ങളുമായും ആഴത്തിൽ ഇഴചേർന്നിരിക്കുന്നുവെന്നും കാരറ്റ്‌ലെയ്‌നിന്റെ മാനേജിംഗ് ഡയറക്ടർ സോമെൻ ഭൗമിക് എടുത്തുകാണിക്കുന്നു. ഏതൊരു വിലക്കുറവും ഉടനടി വാങ്ങാൻ പ്രേരിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു .

ആഗോള സ്വർണവില നിലവിൽ ഔൺസിന് 3650 ഡോളറാണ്. എന്നാൽ ഇത് ഉടൻ തന്നെ 3700-3800 ഡോളറിലെത്തുമെന്നാണ് ക്യാപിറ്റൽ ലീഗിലെ രജുൽ കോത്താരി പ്രവചിക്കുന്നത്. എന്നാൽ നിലവിലെ വിലയിൽ നിന്നും 2 മുതൽ 5 ശതമാനം വരെ ഹ്രസ്വകാല ഇടിവിന് സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുതിപ്പ് 229 ശതമാനം വരെ

നിലവിലെ സ്വർണ്ണ വില 10 ഗ്രാമിന് 1.10 ലക്ഷം രൂപയാണ്. 2032 ആകുമ്പോഴേക്കും സ്വർണ്ണ വില 119 മുതൽ 229 ശതമാനം വരെ ഉയരുമെന്ന് സ്വിസ് ഏഷ്യ പ്രവചിക്കുന്നത്. സ്വർണ്ണ വില 119 ശതമാനം വർദ്ധിച്ചാൽ പുതിയ വില 10 ഗ്രാമിന് ഏകദേശം 2,40,900 രൂപയാകും. വർദ്ധനവ് 229 ശതമാനത്തിലെത്തിയാൽ, വില 10 ഗ്രാമിന് 3,61,900 രൂപയായി ഉയരും. അതായത് അടുത്ത ഏഴ് വർഷത്തിനുള്ളിൽ സ്വർണ്ണ വില 10 ഗ്രാമിന് 2.40 ലക്ഷം രൂപ മുതൽ 3.61 ലക്ഷം രൂപ വരെയാകാം .

സ്വിസ് ഏഷ്യ ക്യാപിറ്റലിന്‍റെ മാനേജിംഗ് ഡയറക്ടറും ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറുമായ ജുർഗ് കീനർ അടുത്ത കുറച്ച് വർഷങ്ങളിൽ സ്വർണ്ണ വിലയിൽ 37 മുതൽ 120 ശതമാനം വരെ വർധനവ് പ്രതീക്ഷിക്കുന്നു. സിറ്റിഗ്രൂപ്പ് 9.6 ശതമാനം വർധനവ് പ്രവചിക്കുന്നു. ഇത് സ്വർണ്ണം 10 ഗ്രാമിന് ഏകദേശം 1,20,560 രൂപയിലെത്താൻ സാധ്യതയുണ്ട്. അതേസമയം ഗോൾഡ്മാൻ സാച്ച്സ് 37 ശതമാനം വർധനവ് പ്രവചിക്കുന്നു. ഇത് സ്വർണ്ണ വില 10 ഗ്രാമിന് 1,50,700 രൂപയായി ഉയർത്തും.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X