പൊന്നല്ലേ..! താഴേക്ക് വീഴും, സ്വർണവില കുത്തനെ കുറയുമെന്ന് പ്രവചനം, പവൻ വില 60,000 രൂപയിലെത്തും
സ്വർണവില റോക്കറ്റ് പോലെ കുതിച്ച് പായുകയാണ്. കഴിഞ്ഞ എട്ട് ദിവസത്തിനിടെ മാത്രം കൂടിയത് 3800 രൂപയിലധികം. ഇന്ന് പവൻ വില 90,880 രൂപയാണ്. പണിക്കൂലിയും ജിഎസ്ടിയും അടക്കം നൽകി ഒരുപവൻ സ്വർണം വാങ്ങണമെങ്കിൽ കുറഞ്ഞത് 1 ലക്ഷം രൂപ നൽകേണ്ടിവരും. അതോടെ വിവാഹം പോലുള്ള ആഘോഷങ്ങൾക്കായി വലിയ അളവിൽ സ്വർണം വാങ്ങാൻ കാത്തിരുന്നവരുടെ കീശ കീറുന്ന അവസ്ഥയാണ്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റം തന്നെയാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നത്.
വിദേശ വിപണികൾ ഇന്ത്യൻ നിരക്കുകൾ എങ്ങനെ നിർണ്ണയിക്കുന്നു..?
ഇന്ത്യയിലെ സ്വർണ്ണ വിലയ്ക്ക് ആഗോള വിപണിയുമായി ബന്ധമുണ്ട്. വിദേശ രാജ്യങ്ങളിലെ ആവശ്യകതയിലെ വർദ്ധനവ്, കറൻസി വിലയിലെ വർദ്ധനവ്, കേന്ദ്ര ബാങ്ക് വാങ്ങൽ എന്നിവയെല്ലാം ഇന്ത്യയിലെ വില വർദ്ധനവിന് കാരണമാകും. ഡോളർ-രൂപ വിനിമയ നിരക്കുകളും ഇതിലെല്ലാം ഒരു വലിയ പങ്ക് വഹിക്കുന്നു. വിലകൾ ദിവസേന അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു. കൂടാതെ ഇന്ത്യയിലെ ഒരു നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്ക് വില വ്യത്യാസപ്പെട്ടേക്കാം. പ്രാദേശിക ഡിമാൻഡിലും വിതരണത്തിലുമുള്ള വ്യത്യാസമാണ് ഈ ചെറിയ ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കുന്നത്.
വില കുറയുമോ..?
പവന്‍റെ വില ഒരുലക്ഷം തൊടാറാകുമ്പോൾ എല്ലാവരും ചോദിക്കുന്ന ചോദ്യം എന്ന് സ്വർണവില കുറയുമെന്നാണ്...? അല്ലെങ്കിൽ സ്വർണവില വരും ദിവസങ്ങളിൽ കുറയാനുള്ള സാധ്യതയുണ്ടോ..? എന്നതും. എന്തായാലും വലിയ അളവിൽ സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ചെറിയ തോതിലെങ്കിലും ആശ്വസിക്കാൻ വകയുണ്ട്. കാരണം പേസ് 360 ന്റെ സഹസ്ഥാപകനും ചീഫ് ഗ്ലോബല്‍ സ്ട്രാറ്റജിസ്റ്റുമായ അമിത് ഗോയല്‍ പറയുന്നത് സ്വർണവില കുറയുമെന്നാണ്. സ്വർണം മാത്രമല്ല, വെള്ളി വിലയും കയറിയത് പോലെ തിരിച്ചിറങ്ങും.

കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഡോളര്‍ സൂചിക ദുര്‍ബലമായിരുന്നപ്പോള്‍ രണ്ട് തവണ മാത്രമാണ് സ്വര്‍ണവും വെള്ളിയും ഇത്രയും മികച്ച പ്രകടനം കാഴ്ചവച്ചത്. രണ്ട് സാഹചര്യങ്ങളിലും പിന്നീട് വന്‍ തകര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് അമിത് ഗോയല്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യാന്തര വിപണിയിൽ സ്വര്‍ണ്ണവും വെള്ളിയും പ്രധാന പ്രതിരോധ നിലകളിലേക്ക് അടുക്കുകയാണ്. ഇത് പലപ്പോഴും സ്വർണത്തിന്‍റെ കുതിപ്പ് അവസാനിക്കുന്നതിന്‍റെ സൂചനയാണ്. 'വരും ദിവസങ്ങളിലോ ആഴ്ചകളിലോ സ്വർണവും വെള്ളിയും ഈ നിലയിലെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, അതിനുശേഷം സ്വർണവിലയിൽ ഒരു തിരിച്ചിറക്കം പ്രതീക്ഷിക്കാം' അദ്ദേഹം പറഞ്ഞു.
എത്ര കുറയും..?
സ്വർണവില റെക്കോർഡ് ഉയരത്തിൽ നിന്നും 30,000 രൂപ വരെ കുറയും. അതായത് സ്വര്‍ണം 10 ഗ്രാമിന് 77,701 ആയി കുറയാം. അങ്ങനെ വന്നാല്‍ ഗ്രാമിന് 7770 ആയും പവന് 62160 ആയും സ്വര്‍ണവില താഴും. 2007-08 ലും 2011 ലും പ്രധാന റാലികള്‍ക്ക് ശേഷം സ്വര്‍ണം ഏകദേശം 45% ഇടിഞ്ഞു. അതുതന്നെ ഈ സമയങ്ങളിലും പ്രതീക്ഷിക്കാം. വെളളി വിലയിൽ 50 ശതമാനത്തോളം ഇടിവുമാണ് അമിത് ഗോയല്‍ പ്രവചിക്കുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


