സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. കുറഞ്ഞും കൂടിയും വില മാറുന്നതോടെ ആഭരണം വാങ്ങുന്നവരും ആശങ്കയിലാണ്. പവന്‍റെ വില വീണ്ടും 1.2 ലക്ഷത്തിന് തൊട്ടടുത്തെത്തിയിട്ടുണ്ട്. വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും, യുഎസ് ഡോളർ ശക്തിപ്പെടുന്നത് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലകളിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ വിലയിൻ എന്ത് മാറ്റമാണ് ഉണ്ടാവുക എന്ന പ്രവചിക്കുക എളുപ്പമല്ല.
ഇന്നത്തെ വില
പവന് 1,18,560 രൂപ എന്ന നിലയിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് വില മുകളിലേക്ക് ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 65 രൂപയാണ് വർധിച്ചിരിക്കുന്നത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 520 രൂപയും കൂടി. ഒരു ഗ്രാം സ്വർണത്തിന് 14,885 രൂപയും, ഒരു പവൻ സ്വർണത്തിന് 1,19,080 രൂപയുമാണ് പുതുക്കിയ വില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12230 രൂപയാണ് ഇന്നത്തെ വില. പവന് 97840 രൂപ നല്‍കണം. അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9520 രൂപയും പവന് 76160 രൂപയുമാണ് നല്‍കേണ്ടത്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6140 രൂപയും പവന് 49120 രൂപയുമാണ് നല്‍കേണ്ടത്.
ഒരുപവൻ വാങ്ങാൻ
ആഭരണം വാങ്ങുമ്പോൾ സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുപവൻ സ്വർണാഭരണം വാങ്ങാൻ പവന്‍റെ വിലയിൽ അധികം നൽകണം. അതായത് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ 22 കാരറ്റ് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,35,000 രൂപ നൽകേണ്ടി വരും.

വിലയിലെ ചാഞ്ചാട്ടത്തിന് കാരണം
ഡോളര്‍ കരുത്ത് കുറഞ്ഞതും രൂപ കരുത്ത് കൂടിയതും ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതുമാണ് ഇന്ന് സ്വര്‍ണവില ഉയരാന്‍ കാരണം. കഴിഞ്ഞ ദിവസം 100ന് അടുത്തെത്തിയ ഡോളര്‍ സൂചിക ഇന്ന് 99ന് താഴേക്ക് വീണു. ഡോളര്‍ കരുത്ത് കുറയുമ്പോള്‍ മറ്റു കറന്‍സികള്‍ കരുത്ത് കൂടും. അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ വര്‍ധിക്കും. സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറി വരുമ്പോള്‍ സ്വര്‍ണവിലയും ഏറും.മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന യുഎസ്-ഇറാൻ യുദ്ധം ആഗോള നിക്ഷേപകരെ അസ്വസ്ഥരാക്കുകയും റിസ്ക് ആസ്തികളിൽ വൻതോതിലുള്ള വിൽപ്പനയ്ക്ക് കാരണമാവുകയും ചെയ്തു. ഇതാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയെ താഴേക്ക് വലിച്ചത്.
വെള്ളി വില
വെള്ളിയുടെ വിലയില്‍ അഞ്ച് രൂപ ഉയര്‍ന്നു. ഒരു ഗ്രാമിന് 290 രൂപയും പത്ത് ഗ്രാമിന് 2900 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്.
അഡ്വാന്‍സ് ബുക്കിംഗ്
വില ഇനിയും ഉയരുമോ എന്ന് പേടിയുള്ളവർ അഡ്വാന്‍സ് ബുക്കിംഗ് ചെയ്യുന്നത് നല്ലതാണ്. നിലവിലുള്ള വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ



Click it and Unblock the Notifications