താരിഫ് ഭീതിയിൽ 25% വളർച്ച: സ്വർണ വില 1 ലക്ഷം കടക്കുമോ? അതോ കനത്ത ഇടിവുണ്ടാകുമോ? നിക്ഷേപകർ ആശങ്കയിൽ

സ്വർണ വില ഓരോ ദിവസവും കുതിച്ചുയരുകയാണ്. ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് യുദ്ധങ്ങൾക്കിടയിൽ ഓഹരി വിപണിയും ഡോളറും ബോണ്ടുമെല്ലാം വീണപ്പോൾ തളരാതെ ശക്തിയാർജ്ജിച്ചത് സ്വർണം മാത്രമാണ്. 2025 ഒരു സ്വർണ വർഷമാണെന്ന് നേരത്തെ പ്രവചനമുണ്ടായിരുന്നു. YTD (2025 ജനുവരി 1 മുതൽ ഇന്നു വരെയുള്ള കണക്ക്) എംസിഎക്സ് സ്വർണ വില ഏകദേശം 25% ഉയർന്നു. എന്നാൽ 2020 ഏപ്രിൽ മുതൽ 2025 ഏപ്രിൽ വരെയുള്ള കണക്ക് നോക്കിയാൽ 10 ​​ഗ്രാമിന് 44,906 രൂപയിൽ നിന്നാണ് ഇപ്പോൾ 95,239 രൂപയായി ഉയർന്നത്. കണക്കനുസരിച്ച് ഏകദേശം 110% ഉയർച്ചയാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രേഖപ്പെടുത്തിയത്.

ഇതിലൂടെ നിക്ഷേപകർ മൾട്ടിബാഗർ റിട്ടേണുകൾ ശേഖരിച്ചു. ഹ്രസ്വകാലത്തേക്ക് നേട്ടങ്ങൾ ഉണ്ടാകുമ്പോൾ നിക്ഷേപകർ ഉടൻ തന്നെ ലാഭമെടുപ്പ് നടത്തുന്നു. എന്നാൽ ഓഹരി വിപണി അതിന്റെ എല്ലാ ശക്തിയും തിരിച്ചു പിടിച്ചാൽ സ്വർണ വിപണിയിൽ ലാഭമുണ്ടാവുമോ? അതോ രണ്ട് വിപണിയും ശക്തമായി തുടരുമോ?

സ്വർണ വില ഉയരാൻ കാരണമെന്താണ്?

ഹ്രസ്വകാലത്തേക്ക് സ്വർണ വില ഉയരാൻ സാധ്യതയുള്ള ഘടകങ്ങളെക്കുറിച്ച് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ കമ്മോഡിറ്റി & കറൻസി മേധാവി അനുജ് ഗുപ്ത സംസാരിക്കുന്നു:-

"ട്രംപിന്റെ താരിഫുകൾ സൃഷ്ടിച്ച സാമ്പത്തിക അനിശ്ചിതത്വവും വ്യാപാര യുദ്ധത്തിലെ വർദ്ധനവും കാരണം സമീപ കാലത്തായി സ്വർണ വില കുതിച്ചുയരുകയാണ്. യുഎസ് ഫെഡ് ചെയർമാൻ ജെറോം പവൽ ഉൾപ്പെടെയുള്ള മിക്ക സാമ്പത്തിക വിദഗ്ധരും പറഞ്ഞതുപോലെ, ഒരു ശതമാനം താരിഫ് വർദ്ധനവ് യുഎസ് സാമ്പത്തിക വളർച്ചയിൽ ഏകദേശം 0.10 ശതമാനം ഇടിവിന് കാരണമാകും. യുഎസ് സാമ്പത്തിക മാന്ദ്യത്തെ വിപണി ഭയപ്പെടുന്നു. അതിനാൽ, ഈ ഘടകങ്ങൾ സ്വർണത്തിൻ്റെ ആവശ്യകതയെ ഉയർത്തുന്നു. ഇത് ഇയർ ടു ഡെയ്റേറ് സ്വർണ വിലയിൽ ഏകദേശം 25% വർധനവിനും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 110 ശതമാനത്തിലധികം വർധനവിനും കാരണമായി."

താരിഫ് ഭീതിയിൽ 25% വളർച്ച: സ്വർണ വില 1 ലക്ഷം കടക്കുമോ? അതോ കനത്ത ഇടിവുണ്ടാകുമോ? നിക്ഷേപകർ ആശങ്കയിൽ

സ്വർണ വിലയിൽ വലിയ തകർച്ച സംഭവിക്കുമോ?

" സ്വർണ വില ഉയരാൻ കാരണമായ ഘടകങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്, അതിനാൽ കുത്തനെയുള്ള ഇടിവിന് സാധ്യത വളരെ കുറവാണ്. ആഗോള ബ്രോക്കറേജ് സ്ഥാപനമായ ഗോൾഡ്മാൻ സാച്ച്സ് സ്വർണ വില ഔൺസിന് 3,300 ഡോളറിൽ നിന്ന് 3,700 ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഉയർന്ന അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ, സ്വർണ വില ഔൺസിന് 4,500 ഡോളറിൽ എത്തുമെന്ന് ഗോൾഡ്മാൻ സാച്ച്സ് പ്രവചിച്ചു . അതിനാൽ, സ്വർണ വിലയിലെ കുതിപ്പ് തുടരുമെന്ന് പ്രതീക്ഷിക്കുന്നു, മാത്രമല്ല മഞ്ഞ ലോഹത്തിലെ ഏതൊരു ഇടിവും വാങ്ങാനുള്ള അവസരമായി കാണണം." അനുജ് ഗുപ്ത വ്യക്തമാക്കി.

സ്വർണ വില 1 ലക്ഷം രൂപയിലെത്തുമോ?

ഹ്രസ്വകാലത്തേക്ക് സ്വർണ വില 1 ലക്ഷത്തിലേക്ക് ഉയരുമോ? ഏതൊരു ഇന്ത്യൻ പൗരൻ്റേയും ഏറ്റവും വലിയ ആശങ്കയാണ് ഇത്. നിക്ഷേപകർക്ക് ഇതൊരു വലിയ നേട്ടമാണെങ്കിലും സ്വർണം വാങ്ങുന്നവർക്ക് വലിയ തിരിച്ചടിയായി മാറും. നിലവിൽ 22 കാരറ്റ് സ്വർണത്തിന് പവന് 71,560 രൂപയാണ്. 10 ​ഗ്രാമിന് 89,450 രൂപയുമാണ്. ഇതിനെ കുറിച്ച് മോട്ടിലാൽ ഓസ്വാളിലെ ഹെഡ് കമ്മോഡിറ്റി & കറൻസി റിസർച്ചിന്റെ ഗൗട്ട് സീനിയർ വൈസ് പ്രസിഡന്റ് നവനീത് ദമാനി-

"സ്വർണ വിലയെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇപ്പോഴും തുടരുന്നു. വ്യാപാര സംഘർഷങ്ങൾ, പണപ്പെരുപ്പ സമ്മർദ്ദങ്ങൾ, കേന്ദ്ര ബാങ്കുകളുടെ സ്വർണം വാങ്ങലുകൾ എന്നീ ഘടകങ്ങൾ വിലയെ ശക്തമാക്കുന്നു. MCX-ൽ ഏകദേശം 91,000 രൂപയിൽ സ്വർണത്തിന് ശക്തമായ പിന്തുണയും ഏകദേശം 99,000 രൂപയിൽ പ്രതിരോധവും ഉണ്ടെന്നാണ്. അതേസമയം COMEX-ൽ 3100 യുഎസ് ഡോളറും, 3400 യുഎസ് ഡോളറുമുണ്ടെന്നാണ്."

സ്വർണ വിലയിൽ കാര്യമായ കുതിപ്പ് പ്രതീക്ഷിക്കാം.. നിലവിലെ ട്രെൻഡ് ഹ്രസ്വകാലത്തേക്കാണെങ്കിലും സ്വർണ വിപണി ഒരിക്കലും ദീർഘകാലത്തേക്ക് വീഴുന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഉയർച്ച താഴ്ചകൾ മാറി മാറി സംഭവിക്കുന്നു. ഒരു പക്ഷേ 1 ലക്ഷം എന്നത് അടുത്ത ഒരു വർഷത്തിനുള്ളിൽ സംഭവിച്ചേക്കാം. എന്നാൽ നിലവിലെ ട്രെൻഡ് ശക്തമായാൽ 2025ൽ തന്നെ 1 ലക്ഷം കടന്നേക്കും....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X