Gold Rate Today: ആഭരണപ്രേമികളുടെ ഹൃദയം തകർത്ത വർഷമാണ് 2025. സ്വർണവില റോക്കറ്റ് പോലെയാണ് കത്തിക്കയറിയത്. പവന് 57,200 രൂപയായിരുന്നു ജനുവരി 1-ലെ വില. എന്നാൽ പിന്നീടുള്ള മാസങ്ങളിൽ കത്തിക്കയറി പവന്‍റെ വില ഇന്ന് എത്തി നിൽക്കുന്നത് 1 ലക്ഷം രൂപയ്ക്ക് തൊട്ടടുത്താണ്. ഈ വർഷം അവസാനിക്കാൻ ഇനി 10 ദിവസം കൂടി ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ സ്വർണവില 1 ലക്ഷം കടന്ന് മുന്നോട്ട് കുതിക്കുമോ എന്ന് കണ്ടറിയണം.
ഇന്നത്തെ സ്വർണവില
സംസ്ഥാനത്തെ സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാമിന് 12,300 രൂപയും, ഒരു പവന് 98,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,23,000 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 13,418 രൂപയും, പവന് 1,07,344 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 10,064 രൂപയും, പവന് 80,512 രൂപയുമാണ്. കഴിഞ്ഞ മൂന്ന് ഇതേവിലയിൽ തന്നെയാണ് സ്വർണത്തിന്‍റെ വ്യാപാരം പുരോഗമിക്കുന്നത്.
പവൻ വാങ്ങാൻ എത്ര വേണം..?
സ്വർണം വാങ്ങുമ്പോൾ പവന്‍റെ വില മാത്രം നൽകിയാൽ പോര. പവന്‍റെ വിലയ്ക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് ഫീസ് തുടങ്ങിയവ നൽകണം. 5 ശതമാനം പലിക്കൂലി, 3 ശതമാനം ജിഎസ്ടി തുടങ്ങിയ കൂട്ടുമ്പോൾ ഇന്ന് ഒരുപവൻ സ്വർണാഭരണം വാങ്ങാൻ 1,06,470 രൂപയും, ഒരു ഗ്രാം ആഭരണത്തിന് 13,350 രൂപയും നൽകേണ്ടി വരും.
റെക്കോർഡുകളുടെ ഡിസംബർ
സ്വർണവില ഏറ്റവും ഉയരത്തിലെത്തിയ മാസമാണ് ഡിസംബർ. പവന് 95,680 രൂപയായിരുന്നു ഡിസംബർ 1-ലെ വില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ താഴേക്ക് വീണ വില 9-ആം തീയ്യതി ആകുമ്പോഴേക്കും 94,920 രൂപയിലെത്തി. അതോടെ ആഭരണപ്രേമികൾക്ക് ആശ്വസമായിരുന്നു. പക്ഷെ ആ ആശ്വാസം അധിക ദിവസം നീണ്ടു നിന്നില്ല. ഏറിയും കുറഞ്ഞും മുന്നോട്ട് പോയ പവന്‍റെ വില 15-ആം തീയ്യതി 99,280 രൂപ എന്ന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.

അടുത്ത വർഷത്തെ സ്വർണവില
2026-ലും സ്വർണവില മുകളിലേക്ക് തന്നെ ഉയരുമെന്നാണ് മാർക്കറ്റ് വിദഗ്ധർ പറയുന്നത്. 2026 ഡിസംബറോടെ സ്വർണവില ഔൺസിന് 14 ശതമാനം ഉയർന്ന് 4,900 ഡോളറിലെത്തുമെന്നാണ് ഗോൾഡ്മാൻ സാക്സ് പ്രവചിക്കുന്നത്. ശക്തമായ സെൻട്രൽ ബാങ്ക് ഡിമാൻഡും യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും സ്വർണവിലയുടെ കുതിപ്പിന് കരുത്തേകുമെന്നാണ് വിലയിരുത്തൽ. അടുത്ത വർഷം സ്വർണ വില ഔൺസിന് 5,000 ഡോളറായി ഉയരുമെന്ന് ബാങ്ക് ഓഫ് അമേരിക്ക പ്രതീക്ഷിക്കുന്നു. ഇത് നിലവിലെ നിലവാരത്തിൽ നിന്ന് ഏകദേശം 19% വർദ്ധനവാണ്.
കേരളത്തിലെ വില
ആഗോള സ്വർണവില ഔൺസിന് 4500 ഡോളറായാൽ കേരളത്തിൽ ഒരുപവന് ഏകദേശം 1,03,358 രൂപയായിരിക്കും വില. അതേസമയം ഔൺസ് സ്വർണ്ണത്തിന് 5,000 ഡോളർ എന്ന നിരക്കിലെത്തിയാൽ ഒരു പവൻ സ്വർണ്ണത്തിന് 1,14,842 രൂപയും ഗ്രാമിന് 14,355 രൂപയുമായി ഉയരും. 4000 ഡോളറാണെങ്കിൽ പവൻ വില കേരളത്തിൽ 91,874 രൂപയായിരിക്കും. എന്നാൽ വില 3500 ഡോളറിലെത്തിയാൽ കേരളത്തിൽ സ്വർണവില പവന് 81,000 രൂപയിലേക്ക് വീഴും.
അഡ്വാന്‍സ് ബുക്കിംഗ്
സ്വർണവില ഉയരാൻ സാധ്യതയുള്ളത് കൊണ്ടുതന്നെ വലിയ അളവിൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നത് നല്ലതാണ്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications