സാധാരണക്കാരന് എത്തിപ്പിടിക്കാൻ സാധിക്കാത്ത വിധം സ്വർണ വില പറന്നുയർന്നു. ഇതെങ്ങോട്ടാണ് സ്വർണത്തിന്റെ പോക്ക്.... വിലക്കയറ്റം കണ്ട് കണ്ണ് തള്ളി ജനങ്ങൾ. സംസ്ഥാനത്തെ സ്വർണവില കുതിച്ചുയർന്ന് ഇന്ന് പവന് 58720 രൂപയായി. ഈ മാസത്തെ സർവ്വകാല റെക്കോർഡിലേക്കാണ് എത്തിയിരിക്കുന്നത്. ഈ പോക്ക് മുന്നോട്ട് പോയാൽ ഒക്ടോബർ മാസം അവസാനിക്കുന്നതിനു മുന്നേ 59000 രൂപയിലെത്തും എന്നതിൽ സംശയമില്ല.
ഒറ്റയടിക്ക് 40 രൂപ വർദ്ധിച്ചു
ഇന്നലെ ഗ്രാമിന് 7300 രൂപയായിരുന്നു സ്വർണ വില. ഒറ്റയടിക്ക് ഇന്ന് 40 രൂപയാണ് വർദ്ധിച്ചത്. അതായത് ഇന്നത്തെ വില പ്രകാരം ഒരു ഗ്രാമിന് 7340 രൂപയായി. കഴിഞ്ഞ രണ്ടാഴ്ചത്തെ കണക്ക് നോക്കിയാൽ 2,520 രൂപയാണ് പവന് മാത്രം കൂടിയത്. ഗ്രാമിന് 315 രൂപയും. ഇത് മുന്നോട്ട് കുതിച്ചാൽ സാധാരണക്കാരൻ എന്തു ചെയ്യും?
സ്വർണവില ഉയരുന്നതിനു കാരണം
കേരളത്തിലെ സ്വർണ വില മുകളിലോട്ട് ഉയരുന്നതിനു പ്രധാന കാരണങ്ങളിൽ ഒന്ന് രാജ്യാന്തര സ്വർണവിലയുടെ കുതിപ്പാണ്. മാത്രമല്ല ഡോളറിനെതിരായ രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതിച്ചെലവിലുണ്ടായ വർധനയും പ്രധാനമാണ്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്നത് സംബന്ധിച്ച വിഷയത്തിലെ പ്രതിസന്ധിയും സ്വർണവിലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

1 പവൻ വാങ്ങാൻ എത്ര രൂപ
സ്വർണത്തിന്റെ വിലയും സ്വർണ്ണാഭരണത്തിന്റെ വിലയും രണ്ടും രണ്ടാണ്. അതിനു നിവധി കാരണമുണ്ട്. പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ നിരക്കുകൾ സ്വർണ വിലക്കു പുറമേ ചേർക്കുന്നു. അതിനാലാണ് ജ്വല്ലറിയിൽ ആഭരണം എടുക്കുമ്പോൾ വിലയിൽ വ്യത്യാസം വരുന്നത്. ഇന്ന് പവന് 58720 രൂപ കണക്കാക്കിയാൽ ഒരു പവൻ സ്വർണാഭരണം ജ്വല്ലറിയിൽ ചെന്ന് വാങ്ങാൻ എത്ര രൂപയാവുമെന്ന് പരിശോധിക്കാം.
സ്വർണത്തിന്റെ ജിഎസ്ടി കണക്കാക്കുന്നത് 3 ശതമാനമായിട്ടാണ്. ഹോൾമാർക്ക് ചാർജ് വരുന്നത് 53.10 രൂപയാണ് (45 രൂപ+18% ജിഎസ്ടി). ഈ ചാർജുകൾക്ക് പുറമേ പണിക്കൂലിയും നൽകണം. പണിക്കൂലി മിനിമം 5% കണക്കാക്കിയാൽ കേരളത്തിലെ ഒരു ജ്വല്ലറിയിൽ നിന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ഇന്ന് 63,560 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,945 രൂപയും.
ഈ വില എല്ലാ ജ്വല്ലറിയിലും ഒരേ പോലെ ആയിരിക്കില്ല. കാരണം പണിക്കൂലി ഓരോ ജ്വല്ലറിക്കും വ്യത്യാസമുണ്ടാവും. ഇത് 5 മുതൽ 30 ശതമാനം വരെയാകാം.
വേഗം ബുക്ക് ചെയ്യൂ...
ഇന്നത്തെ വില പരിശോധിച്ചാൽ ഉടൻ തന്നെ സ്വർണം അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. കാരണം ഈ നിലവിലുള്ള വിലയിൽ ഇനിയും വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഇപ്പോഴത്തെ വിലക്ക് സ്വർണം വാങ്ങാൻ അഡ്വാൻസ് ബുക്കിംഗാണ് നല്ലത്. വില 60,000 കടന്നാൽ അൽപം ക്ഷീണമാവും. നിലവിലെ ആഭരണത്തിന്റെ വില പ്രകാരം 63,560 രൂപക്ക് ഒരു പവൻ വാങ്ങാം.
വിവാഹ ആവശ്യങ്ങൾക്കായി കുറഞ്ഞത് ഒരു പത്ത് പവൻ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവർ കുറഞ്ഞത് 6 ലക്ഷത്തിനു മുകളിൽ തുക കൈവശം വെക്കണം. മാത്രമല്ല ഒറ്റ തവണയായി വാങ്ങാതെ ഘട്ടം ഘട്ടമായി വാങ്ങിയാൽ ഇനി വില കുറയുമ്പോൾ നേരിയ തോതിൽ നിങ്ങൾക്ക് ലാഭം ഉറപ്പിക്കാം.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications