സ്വർണമില്ലാതെ മലയാളികൾക്ക് ഒരു ആഘോഷമില്ല. നിലവിൽ കേരളം ഓണാഘോഷത്തിന്‍റെ തിരക്കിലാണ്. അതോടൊപ്പം വിവാഹ സീസണും അടുത്തെത്തി. അതുകൊണ്ടുതന്നെ സ്വർണവ്യാപാരം പൊടിപൊടിക്കുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. പവന് 73,200 രൂപ എന്ന നിരക്കിലാണ് ഓഗസ്റ്റ് മാസത്തെ സ്വർണവ്യാപാരം ആരംഭിച്ചത്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില മുകളിലേക്ക് കുതിച്ചു. ഓഗസ്റ്റ് എട്ടിന് ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 75,12760 രൂപ എന്ന നിരക്കിലേക്ക് സ്വർണമെത്തി. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ചെറുതായി താഴേക്ക് വീണു. വിലയിലെ ഈ ചാഞ്ചാട്ടം ആഭരണപ്രേമികളെ അസ്വസ്ഥരാക്കുന്നുണ്ട്.
ഇന്നത്തെ സ്വർണവില
ഇന്ന് ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 9305 രൂപയായി. ഒരു പവന് 80 രൂപ ഇടിഞ്ഞ് 74,440 രൂപയുമാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 93,050 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,151 രൂപയും പവന് 81,208 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7613 രൂപയും പവന് 60,905.60 രൂപയുമാണ്.
വില കുതിക്കുമോ..?
2011-ൽ യുഎസ് വായ്പാ തിരിച്ചടവ് വീഴ്ച, ബാങ്കിംഗ് തകർച്ച, 2008-ൽ ആഗോള സാമ്പത്തിക പ്രതിസന്ധി, 1979-ൽ ഉണ്ടായ അപ്രതീക്ഷിത പണപ്പെരുപ്പം എന്നിവയെല്ലാം സ്വർണ്ണ വില മറ്റ് സെക്യൂരിറ്റികളെക്കാൾ ഉയർന്ന നിലയിലെത്തിച്ചു. എന്നാൽ ആഗോള സാമ്പത്തിക സൂചനകളും ഭൂരാഷ്ട്രീയ ആശങ്കകൾ കുറയുന്നതുമാണ് നിലവിൽ സ്വർണവിലയെ താഴേക്ക് വലിക്കുന്നത്. എല്ലാവരുടെയും കണ്ണുകൾ വരാനിരിക്കുന്ന യുഎസ് സാമ്പത്തിക ഡാറ്റയിലും അടുത്ത മാസം നടക്കുന്ന ഫെഡറൽ റിസർവ് മീറ്റിംഗിലും ഉള്ളതിനാൽ അടുത്ത ആഴ്ച സ്വർണ്ണ വില സമ്മിശ്രമായി തുടരാൻ സാധ്യതയുണ്ടെന്നാണ് ജെഎം ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി ആൻഡ് കറൻസി റിസർച്ച് വൈസ് പ്രസിഡന്‍റ് പ്രണബ് മെഹർ വിലയിരുത്തുന്നത്. യുഎസ് ഭവന കണക്കുകൾ, യുകെ, യൂറോസോൺ സിപിഐ ഡാറ്റ, താൽക്കാലിക പിഎംഐ റിലീസുകൾ എന്നിവയും നിക്ഷേപകർ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവയും സ്വർണവിലയിൽ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കുറഞ്ഞതോടെ സ്വർണ്ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങൾക്കുള്ള ആവശ്യം ദുർബലമായിട്ടുണ്ടെന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിലെ വിശകലന വിദഗ്ധൻ മാനവ് മോദി അഭിപ്രായപ്പെട്ടു. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനും തമ്മിൽ അലാസ്കയിൽ നടന്ന അപൂർവ കൂടിക്കാഴ്ചയ്ക്ക് ശേഷം ഉക്രെയ്നിൽ സാധ്യമായ വെടിനിർത്തൽ പ്രതീക്ഷകൾ ഉയർന്നിട്ടുണ്ട്. താരിഫുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മഞ്ഞുരുകൽ പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ സ്വർണവില താഴേക്ക് വീഴാനാണ് സാധ്യത.
വാങ്ങൽ നിർത്തി കേന്ദ്ര ബാങ്കുകൾ
സ്വർണ്ണത്തിന്‍റെ ആവശ്യകതയിൽ വലിയ വർദ്ധനവ് ഉണ്ടായത് കേന്ദ്ര ബാങ്കുകളിൽ നിന്നാണ്. എന്നാൽ ഇപ്പോൾ കേന്ദ്ര ബാങ്കുകൾക്ക് സ്വർണത്തിനോടുള്ള താൽപര്യം കുറഞ്ഞിട്ടുണ്ട്. വേൾഡ് ഗോൾഡ് കൗൺസിൽ (ഡബ്ല്യുജിസി) യുടെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, 2025ന്‍റെ ആദ്യ രണ്ട് പാദങ്ങളിൽ കേന്ദ്ര ബാങ്കുകളുടെ വാങ്ങലുകൾ കുറയുന്ന പ്രവണത കാണിക്കുന്നു - ആദ്യ പാദത്തിൽ 244 ടൺ സ്വർണ്ണവും രണ്ടാം പാദത്തിൽ 166 ടണ്ണും.
ഏപ്രിലിൽ സ്വർണ്ണത്തിന് 3,500 ഡോളർ എന്ന റെക്കോർഡ് വില സൃഷ്ടിക്കപ്പെട്ടു. എന്നാൽ അതിനുശേഷം, പുതിയ ട്രിഗറുകളുടെ അഭാവത്തിൽ ഉയർന്ന പ്രവണത കാണിക്കാൻ കഴിയാതെ ചാഞ്ചാടുകയാണ് സ്വർണം. 2025 ൽ സ്വർണ്ണത്തിന് നിലവിലെ നേട്ടങ്ങൾ നിലനിർത്താൻ കഴിയുമോ, അതോ പുതിയ ഉയരങ്ങളിലെത്താൻ കഴിയുമോ എന്നത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥ എങ്ങനെ രൂപപ്പെടുന്നു എന്നതിനെയും ആഗോള വ്യാപാരം എങ്ങനെ വികസിക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും. എന്തായാലും അടുത്ത മാസത്തിലെ ആദ്യ ആഴ്ചകളിലും സ്വർണവില വലിയ കുതിപ്പ് നടത്താൻ സാധ്യതയില്ലെ എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം വായ്പ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
