ഇന്നലെ സ്വർണാഭരണപ്രിയരുടെ ഹൃദയം നിറഞ്ഞ ദിവസമായിരുന്നു. കാരണം രാവിലെ 280 രൂപ കൂടിയ സ്വർണം വൈകുന്നേരത്തോടെ 800 രൂപ കുറഞ്ഞ് 91,200 രൂപയിലെത്തി. എന്നാൽ ഇന്ന് രാവിലെ വീണ്ടും കൂടി. ഇന്ന് പവന് 920 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. അതോടെ പവന്‍റെ വില 92,120 രൂപയിലെത്തി. ഗ്രാമിന് 11,515 രൂപ. ഒക്ടോബർ 11-ആം തീയ്യതിയാണ് പവന്‍റെ വില 91,000 രൂപ കടക്കുന്നത്. 14-ആം തീയ്യതി 94,000 രൂപയും കടന്ന് കുതിച്ച സ്വർണവില എന്നാൽ അന്ന് ഉച്ചയ്ക്ക് 93,160 രൂപയിലേക്ക് വീണു. പിന്നീടുള്ള ദിവസങ്ങളിലും താഴ്ന്നും ഉയർന്നും പോയ സ്വർണവില എന്നാൽ 17-ആം തീയ്യതി 97,360 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി.
എന്നാൽ റെക്കോർഡ് വിലയിൽ നിന്നും നിലവിൽ 5240 രൂപ ഇതുവരെ കുറഞ്ഞു. ഇത് ആഭരണപ്രേമികൾക്ക് ആശ്വാസം നൽകുന്നുണ്ട്. ഇന്ന് സ്വർണവില ഉയർന്നെങ്കിലും വരും ദിവസങ്ങളിൽ താഴേക്ക് വീഴുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം വെള്ളിയാഴ്ച സ്വർണവില ഔൺസിന് 4,112 ഡോളറായി താഴ്ന്നു. അതായത് ഈ ആഴ്ച മാത്രം വിലയില്‍ ഏകദേശം 3 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവാണിത്. ആഗോള സ്വർണവില ഇടിയുന്നതിന് അനുസരിച്ച് പ്രാദേശിക വിപണിയിലും ഇടിവുണ്ടാകും.
ഇടിവിനു കാരണം നിരവധി
സ്വർണവിലയുടെ ഈ ഇടിവ്, യുഎസ്-ചൈന വ്യാപാര യുദ്ധത്തിലെ സമീപകാല നിലപാടുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. വ്യാപാര യുദ്ധത്തിന്റെ അനിശ്ചിതത്വം സ്വർണത്തിന്റെ ആവശ്യകത വർധിപ്പിച്ചിരുന്നെങ്കിലും ഇരു രാജ്യങ്ങളും ഒരു ധാരണയില്‍ എത്തുമെന്ന പ്രതീക്ഷയാണ് വില ഇടിയാന്‍ കാരണമായിരിക്കുന്നത്. അതോടൊപ്പം അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് 25 ബേസിസ് പോയിന്റ് (0.25%) പലിശ നിരക്ക് കുറയ്ക്കുമെന്നും നിക്ഷേപകർ പ്രതീക്ഷിക്കുന്നുണ്ട്.

കുതിപ്പ് അവസാനിക്കും
സ്വർണത്തിന്‍റെ ഈ കുതിപ്പിന് വൈകാതെ അവസാനമുണ്ടാകുമെന്നാണ് സമ്പത്തിക വിദഗ്ധയായ മേരി ജോർജ്ജും പറയുന്നത്. താരിഫ് യുദ്ധത്തെ തുടർന്നുള്ള അനിശ്ചിതാവസ്ഥ വ്യാപാര രംഗത്തുണ്ട്. ഈ അനിശ്ചിതത്വം തുടരുന്നതുകൊണ്ടാണ് നിക്ഷേപകർ കൂടുതലായി സ്വർണത്തെ തിരഞ്ഞെടുക്കുന്നത്. എന്നാൽ ആഗോളതലത്തിലുള്ള ഈ അനിശ്ചിതത്വം ഒന്ന് കുറഞ്ഞ് എല്ലാ കാര്യങ്ങളിലും ഒരു സ്ഥിരത കൈവരുന്നത് വരെ സ്വർണത്തിൽ ഈ ചാഞ്ചാട്ടം തുടരും.
ഡോളർ കരുത്ത് വർദ്ധിക്കുന്നതോടെ ഓഹരി വിപണിയിലും ഡോളറിലും കൂടുതല്‍ നിക്ഷേപം എത്തിയാല്‍ സ്വര്‍ണത്തില്‍ നിന്ന് ആളുകള്‍ പിന്നാക്കം പോകും. ആ സാഹചര്യം വന്നാല്‍ സ്വര്‍ണവില കുറയാന്‍ തുടങ്ങുമെന്നും മേരി ജോർജ്ജ് ന്യൂസ് മലയാളത്തോട് പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില 70000 രൂപ വരെ കുറഞ്ഞേക്കാം എന്നാണ് മേരി ജോര്‍ജ് പറയുന്നത്.
"വെള്ളിയാഴ്ച സ്വർണ്ണ വില ഔൺസിന് ഏകദേശം 4,120 യുഎസ് ഡോളറായി കുറഞ്ഞു. ഒമ്പത് ആഴ്ചത്തെ വിജയക്കുതിപ്പ് അവസാനിപ്പിക്കാനുള്ള പാതയിലാണ് സ്വർണം. സമീപകാല സെഷനുകളിൽ ആവർത്തിച്ച് റെക്കോർഡ് ഉയരങ്ങളിലെത്തിയതിന് ശേഷമുള്ള കനത്ത വിൽപ്പന സമ്മർദ്ദമാണ് ഇപ്പോഴുള്ളത്,"- റിലയൻസ് സെക്യൂരിറ്റീസിലെ സീനിയർ റിസർച്ച് അനലിസ്റ്റ് ജിഗർ ത്രിവേദിയും പറയുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications