ഒരു പവൻ സ്വർണത്തിന് 54,000 രൂപ ലാഭം, ആഭരണം വാങ്ങൽ രീതി മാറ്റിപ്പിടിച്ച് മലയാളികൾ, ഉറപ്പും കൂടുതൽ

പെണ്ണായാൽ പൊന്ന് വേണം എന്നത് പ്രസിദ്ധമായ പരസ്യവാചകമാണ്. പരസ്യ വാചകം പോലെയാണ് കേരളത്തിലെ സ്ത്രീകളുടെ കാര്യവും. ഭൂരിപക്ഷം വരുന്ന സ്ത്രീകളും സ്വർണം അണിഞ്ഞ് നടക്കുന്നവരാണ്. എന്നാൽ ആഭരണപ്രേമികളെ സംബന്ധിച്ചിടത്തോളം അത്ര ശുഭകരമായ വാർത്തകളല്ല സ്വർണവിലയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലയിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. പവന്‍റെ വില 82,000 രൂപയ്ക്ക് മുകളിലാണ്.

വരും ദിവസങ്ങളിലും വില മുകളിലേക്ക് ഉയരുമെന്നാണ് മാർക്കറ്റ് വിദഗ്ധർ പറയുന്നത്. ഒരുപക്ഷെ ഈ ആഴ്ച തന്നെ പവന്‍റെ വില 83,000 രൂപ കടന്നേക്കും. യുഎസ് ഫെഡറൽ പലിശ നിരക്ക് കുറച്ചാൽ സ്വർണവില മുകളിലേക്ക് ഉയരും. അതും കൂടി കണക്കിലെടുത്താൻ വലിയ അളവിൽ സ്വർണം വാങ്ങുന്നവരുടെ കീശ കീറും.

കേരളത്തിൽ വിൽപ്പന കുറയുമോ..?

സ്വർണവില റെക്കോർഡ് വില രേഖപ്പെടുത്തിയതോടെ രാജ്യത്ത് സ്വർണവ്യാപാരം കുറഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വേൾഡ് ഗോൾഡ് കൗൺസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് ഏപ്രിൽ-ജൂൺ പാദത്തിൽ സ്വർണ്ണാഭരണങ്ങളുടെ ആഭ്യന്തര ആവശ്യം മുൻവർഷത്തെ അപേക്ഷിച്ച് 17 ശതമാനം കുറഞ്ഞു. എന്നാൽ കേരളത്തിൽ ഓണത്തോടനുബന്ധിച്ച് വലിയ വിൽപ്പന നടന്നിട്ടുണ്ട്.

കേരളത്തിൽ ഒരുവർഷം ഏകദേശം 1 ലക്ഷം കോടി രൂപയുടെ സ്വർണവിൽപ്പന നടക്കുന്നുണ്ടെന്നാണ് കണക്ക്. അതിന്‍റെ 10 ശതമാനത്തോളം വിൽപ്പന ഓണക്കാലത്താണ്. ആ പതിവ് ഇത്തവണയും തെറ്റിച്ചിട്ടില്ല. ഓണക്കാലത്ത് കേരളത്തിലെ ജ്വല്ലറികളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

33,555 രൂപയ്ക്ക് ഒരുപവൻ സ്വർണം വാങ്ങാം

എന്നാൽ വരുന്ന ഒരുമാസം കേരളത്തിൽ സ്വർണവിൽപ്പന കുറയാനാണ് സാധ്യത. കാരണം സെപ്റ്റംബർ 17 ബുധനാഴ്ച കന്നിമാസം ആരംഭിക്കും. മലയാളികളെ സംബന്ധിച്ചിടത്തോളം കന്നിമാസം ശുഭകാര്യങ്ങൾക്ക് ഉചിതമല്ല. അതുകൊണ്ടുതന്നെ വിവഹങ്ങൾ കുറവായിരിക്കും. ഇത് സ്വർണത്തിൻ്റെ ആവശ്യകത കുറയ്ക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ വില കുറയുമെന്നുമാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ, കേരളത്തിലെ സ്വർണവില അന്താരാഷ്ട്ര സ്വർണ വിപണിയെ ആശ്രയിച്ചിരിക്കുന്നതിനാൽ വില കുറയുമെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല.

വാങ്ങൽ രീതിയിലും മാറ്റം

സ്വർണവില കത്തിക്കയറിയതോടെ സ്വർണം വാങ്ങുന്ന രീതിയിലും മലയാളികൾ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്. ഒരു പവൻ സ്വർണം എന്ന രീതിയിലാണ് പണ്ട് മലയാളികൾ സ്വർണം വാങ്ങിയിരുന്നത്. എന്നാൽ വില ഉയർന്നതോടെ നിശ്ചിത പണത്തിന്റെ സ്വർണം എന്നതാണ് പുതിയ രീതി. അതായത് വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് 10 ലക്ഷത്തിന്റെ സ്വർണം, 20 ലക്ഷത്തിന്റെ സ്വർണം അങ്ങനെയാണ് ആളുകൾ ആവശ്യപ്പെടുന്നത്. അതിന് അനുസരിച്ച് ആഭരണങ്ങൾ ജ്വല്ലറിക്കാർ സെറ്റ് ചെയ്ത് വെയ്ക്കുകയും ചെയ്യും.

കാരറ്റിലും മാറ്റം

സ്വർണത്തിന് വില ഉയർന്നതോടെ ആളുകൾ ചെറിയ കാരറ്റ് സ്വർണങ്ങൾ വാങ്ങിത്തുടങ്ങിയിട്ടുണ്ട്. 18,14 കാരറ്റ് ആഭരണങ്ങളാണ് കൂടുതലായും ആളുകൾ ആശ്രയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 9 കാരറ്റ് സ്വർണത്തിനോടാണ് പ്രിയം. 9 കാരറ്റ് സ്വർണ്ണം യഥാർത്ഥ സ്വർണ്ണം തന്നെയാണ്. എന്നാൽ 37.5 ശതമാനം ശുദ്ധമായ സ്വർണവും ബാക്കിയുള്ള 62.5 ശതമാനം മറ്റ് ലോഹങ്ങളും ചേർന്നതാണ് 9 കാരറ്റ് സ്വർണം. സാധാരണയായി ചെമ്പ്, വെള്ളി, സിങ്ക്, നിക്കൽ, ചിലപ്പോൾ പല്ലേഡിയം, പ്ലാറ്റിനം എന്നിവയാണ് സ്വർണത്തോടൊപ്പം ചേർക്കാറുള്ളത്. അതുകൊണ്ടുതന്നെ മറ്റ് കാരറ്റുകളെ അപേക്ഷിച്ച് കൂടുതൽ ഉറപ്പുണ്ടാകും. ഈ വർഷം ജൂലൈയിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) 9 കാരറ്റ് സ്വർണത്തിന് ഹാൾമാർക്കിംഗ് അംഗീകാരം നൽകി.

22 കാരറ്റിന് 88,000 കൊടുക്കുമ്പോൾ ഇന്ന് ഏകദേശം 33,555 രൂപയ്ക്ക് 9 കാരറ്റ് സ്വർണം ലഭിക്കും. ഗ്രാമിന് 3712 രൂപ. പിന്നെ എന്തിന് ഉയർന്ന കാരറ്റ് സ്വർണം വാങ്ങണമെന്നാണ് പലരും ചോദിക്കുന്നത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X