സ്വർണ്ണവിലയിൽ ഇന്നും കുറവ്. കഴിഞ്ഞ ദിവസത്തെത് പോലെ 40 രൂപ തന്നെയാണ് ഇന്നും കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 8230ലേക്ക് താഴ്ന്നിരിക്കുകയാണ്. അതായത് ഒരു പവൻ സ്വർണത്തിന് ഇന്ന് 65840 രൂപയാണ്. ആഭരണങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും നിക്ഷേപകർക്കും ഇതൊരു വലിയ അവസരമായി തന്നെ കാണാവുന്നതാണ്. തുടർച്ചയായ ഇടിവുകൾ ഒരു വലിയ കയറ്റത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ അവസരം കൃത്യമായി മുതലെടുക്കേണ്ടതാണ്.
ഇന്നത്തെ സ്വർണ്ണവില നോക്കിയാൽ, ഒരു ഗ്രാം സ്വർണത്തിന് 40 രൂപ കുറഞ് 8270 ൽ നിന്നും 8230 ആയി. ഒരു പവൻ സ്വർണത്തിലേക്ക് അതായത് 8ഗ്രാം സ്വർണത്തിലേക്ക് വരുമ്പോൾ ഇന്ന് 65840 രൂപയാണ് സ്വർണ്ണവില. കഴിഞ്ഞദിവസം ഇത് ₹66,160 രൂപയായിരുന്നു 320 രൂപ കുറഞ്ഞതോടെയാണ് ₹65,840 ലേക്ക് താഴുന്നത്. ഇനി 10 ഗ്രാം സ്വർണത്തിന് ആകട്ടെ ₹82,300 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഇത് ₹82,700 രൂപയായിരുന്നു അതായത് 400 രൂപയുടെ കൂടുതൽ ഇന്നലെ ഉണ്ടായിരുന്നു. 100 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില ₹8,23,000 രൂപയാണ്. അതായത് 4000 രൂപയുടെ കുറവ് ഇന്നലത്തെ സ്വർണ വിലയിൽ നിന്നും ഉണ്ടായിട്ടുണ്ട്. മേൽ പറഞ്ഞതെല്ലാം 22k സ്വർണ്ണത്തിന്റെ വിലയാണ്.
24k സ്വർണ്ണവിലയിലേക്ക് വരുമ്പോൾ 44 രൂപയാണ് ഗ്രാമിന് കുറഞ്ഞിരിക്കുന്നത്. അതായത് കഴിഞ്ഞ ദിവസം ₹9,022 സ്വർണ്ണവില ഇന്ന് ₹8,978 ആയി കുറഞ്ഞിട്ടുണ്ട് ഗ്രാമിന്. ഒരു പവൻ സ്വർണത്തിന് ആകട്ടെ 352 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. അതായത് ₹72,176 എന്ന കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും ₹71,824 എന്ന നിലയിലേക്ക് താഴ്ന്നിരിക്കുന്നു. 10 ഗ്രാം സ്വർണത്തിലേക്ക് വരുമ്പോൾ ₹89,780 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞദിവസം ഇത് ₹90,220 രൂപയായിരുന്നു. അതായത് 10 ഗ്രാമിൽ 440 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. ഇനി 100 ഗ്രാം എടുത്തു നോക്കിയാൽ ₹8,97,800 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞദിവസം ഇത് ₹9,02,200 ആയിരുന്നു. ഇവിടെ 4400 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

18k സ്വർണ്ണവിലയിലേക്ക് വരുമ്പോൾ ഇന്ന് ഒരു ഗ്രാമിന് ₹6,734 രൂപയാണ്. കഴിഞ്ഞദിവസം ഇത് ₹6,767 ആയിരുന്നു. അതായത് ഒരു ഗ്രാം സ്വർണത്തിൽ 33 രൂപ ഇന്ന് കുറഞ്ഞിട്ടുണ്ട്. ഒരു പവൻ സ്വർണത്തിലേക്ക് വരുമ്പോൾ ₹53,872 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞദിവസം ഇത് ₹54,136 ആയിരുന്നു. അതായത് ₹264 രൂപ ഒരു പവന് ഇന്ന് കുറഞ്ഞിട്ടുണ്ട്. 10ഗ്രാം സ്വർണ്ണത്തിന് നോക്കുമ്പോൾ ₹67,340 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞദിവസം ആകട്ടെ ₹67,670 രൂപയായിരുന്നു അതായത് ₹330 രൂപയുടെ വ്യത്യാസം. ഇനി 100 ഗ്രാം 18 k സ്വർണം ഇന്ന് വാങ്ങുകയാണെങ്കിൽ ₹6,73,400 രൂപ സ്വർണത്തിന് മാത്രമായി നിങ്ങൾ നൽകണം. ₹3,300 രൂപയാണ് ഇവിടെ കുറഞ്ഞിരിക്കുന്നത്.
സ്വർണ്ണത്തെ ഒരു സമ്പാദ്യമായി കാണുന്നവർക്കും ആഭരണങ്ങളായി അണിഞ്ഞുകാണാൻ താല്പര്യമുള്ളവർക്കും ഈ വിലക്കുറവിൽ സ്വർണം വാങ്ങുന്നത് നല്ലതായിരിക്കും. കാരണം ഈ കുറവിനെ വലിയ പ്രശ്നമാക്കി എടുത്തില്ലെങ്കിൽ ഭാവിയിൽ വലിയ രീതിയിൽ ഉയർച്ചയുണ്ടാകാൻ സാധ്യതയുള്ള ഒരു ലോഹമാണ് സ്വർണം. ദിനംപ്രതി സ്വർണത്തിന്റെ വില വർധിക്കുമ്പോൾ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ആഴ്ചയിൽ സ്വർണ്ണവില കുറയുന്നത്. അതിനെ നിക്ഷേപകർ പൂർണമായും തള്ളിക്കളഞ്ഞ് മികച്ച രീതിയിൽ സ്വർണം വാങ്ങിക്കൂട്ടിയാൽ ഭാവിയിൽ ഒരു വലിയ ലാഭം തന്നെ അവർക്ക് നേടിയെടുക്കാൻ കഴിയും. സ്വർണ്ണ ഇ ടി എഫുകളും മികച്ച ഒരു ഉദാഹരണമാണ് അതിന്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications