ആഭരണ പ്രേമികൾ സ്വർണവില കണ്ട് കണ്ണീർ പൊഴിക്കുകയായിരിക്കും. പക്ഷെ സങ്കടം കൊണ്ടുള്ള കണ്ണീരല്ല. മറിച്ച് സന്തോഷം കൊണ്ടുള്ള കണ്ണീരാണ്. കാരണം തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞിരിക്കുകയാണ്. വരും ദിവസങ്ങളിലും വില കുറഞ്ഞാൽ അത് വലിയ അളവിൽ ആഭരണം വാങ്ങുന്നവർക്ക് നൽകുന്ന ആശ്വാസം വലുതായിരിക്കും.
ഇന്ന് കുറഞ്ഞത് 80 രൂപ
ശനിയാഴ്ച സംസ്ഥാനത്ത് 640 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. അതോടെ പവന്‍റെ വില 53,080 രൂപയിലേക്കെത്തി. ഞാറാഴ്ച സാധാരണ സ്വർണവിലയിൽ മാറ്റമുണ്ടാകാറില്ല. ശനിയാഴ്ചത്തെ നിരക്കെന്താണോ അതേ വിലയിൽ തന്നെ വ്യാപാരം നടത്തും. ഇന്ന് പവന്‍റെ വില 80 രൂപയാണ് കുറഞ്ഞത്. അതോടെ വില 53,000 രൂപയിലേക്കെത്തി. ഗ്രാമിന് 6,625 രൂപയുമാണ് വില.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പവന്‍റെ വിലയിൽ 720 രൂപയാണ് കുറഞ്ഞത്. ജൂൺ ഏഴാം തിയ്യതിയാണ് ഈ മാസത്തെ ഉയർന്ന നിരക്കിലേക്ക് സ്വർണ്ണ വില എത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 54,080 രൂപയും, ഗ്രാമിന് 6,760 രൂപയുമായിരുന്നു അന്നത്തെ വില നിലവാരം. ആ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 1080 രൂപയാണ് പവന് കുറഞ്ഞത്.

ആഭരണം വാങ്ങാൻ എത്ര പണം വേണം..?
ആഭരണം വാങ്ങുമ്പോൾ അതിനൊപ്പം പണിക്കൂലി, നികുതി, ഹാള്മാര്ക്കിങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 58,000 രൂപ നൽകേണ്ടി വരും.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, തിങ്കളാഴ്ച്ച രാവിലെ നേട്ടത്തിലാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 6.47 ഡോളർ (0.28%) ഉയർന്ന് 2,325.70 ഡോളർ എന്നതാണ് നിരക്ക്.
ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
സ്വര്‍ണവില എപ്പോൾ കുറയുമെന്നോ എപ്പോൾ കൂടുമെന്നോ പറയാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നത് നല്ലതാണ്. വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്.
സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.

കയ്യിൽ കരുതുമ്പോഴും സൂക്ഷിക്കണം
ഇന്ത്യയിൽ സ്വർണം കൈവശം വയ്ക്കാനും കൃത്യമായ ചട്ടങ്ങൾ നിലവിലുണ്ട്. അവിവാഹിതയായ ഒരു സ്ത്രീക്ക് 250 ഗ്രാം സ്വർണം കൈയ്യിൽ കരുതാം. അവിവാഹിതനായ പുരുഷന് 100 ഗ്രാം സ്വർണവും കൈവശം വയ്ക്കാം. അതിൽ ഇനി വിവാഹിതയായ സ്ത്രീ ആണെങ്കിൽ അവർക്ക് 500 ഗ്രാം സ്വർണവും, വിവാഹിതനായ പുരുഷന് 100 ഗ്രാം സ്വർണവും നിയമപ്രകാരം വീട്ടിൽ സൂക്ഷിക്കാം എന്നതാണ് ചട്ടം വ്യക്തമാക്കുന്നത്.
സ്വർണത്തിലെ നിക്ഷേപം
ഏതു വിലയായാലും സ്വർണം നിക്ഷേപമെന്ന നിലയിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് കേരളത്തിനകത്തും പുറത്തുമുള്ളവർ. സ്വർണത്തിലെ നിക്ഷേപം സ്വർണാഭരണങ്ങളായും നാണയങ്ങൾ, ബിസ്‌ക്കറ്റുകൾ, ബാറുകൾ എന്നിവയുടെ രൂപത്തിലും ആകാം. ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ വഴിയോ ഗോൾഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ വഴിയോ ഇത് ചെയ്യാവുന്നതാണ്.
സാധാരണ സ്റ്റോക്ക് പോലെ തന്നെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റുചെയ്യുകയും ട്രേഡ് ചെയ്യുകയും ചെയ്യുന്നവയാണ് സ്വർണ ഇടിഎഫുകൾ ( ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്). നിങ്ങളുടെ സാധാരണ ട്രേഡിംഗ് അക്കൗണ്ട് വഴി നിങ്ങൾക്ക് സ്വർണ ഇടിഎഫുകൾ വാങ്ങാനും വിൽക്കാനും നിങ്ങളുടെ ഡിമാറ്റ് അക്കൗണ്ടിൽ സ്വർണ ഇടിഎഫുകൾ സൂക്ഷിക്കാനും കഴിയും.


Click it and Unblock the Notifications