സ്വർണ്ണവിലയിൽ ഇന്നും മുന്നേറ്റം. പവന് 160 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മികച്ച പ്രകടനമാണ് സ്വർണം കാഴ്ചവയ്ക്കുന്നത്. അപർണ പ്രേമികളുടെ നെഞ്ചിൽ എഡിറ്റി വീഴ്ചയും നിക്ഷേപകരുടെ നെഞ്ചിൽ പുഷ്പാർച്ചന നടത്തിയും ആണ് സ്വർണ്ണവില കുതിക്കുന്നത്. സ്വർണ്ണ ഇടിയുകൾ എടുത്തവരും ഇപ്പോൾ സന്തോഷത്തിൽ ആയിരിക്കും. ഒരു ദിവസം കുറഞ്ഞാലും അതിന്റെ ഇരട്ടി അല്ലേ വില വർധിക്കുന്നത്. തീർച്ചയായും സ്വർണം ഒരു മികച്ച നിക്ഷേപ മാർഗ്ഗമാണ് എന്ന് തന്നെയാണ് കഴിഞ്ഞ കുറെ നാളുകൾ അടയാളപ്പെടുത്തുന്നത്.
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 8310 രൂപയാണ്. കഴിഞ്ഞദിവസം ഇത് 8290 ആയിരുന്നു. 20 രൂപയുടെ വർദ്ധനവാണ് ഒരു ഗ്രാം സ്വർണത്തിൽ ഉണ്ടായിരിക്കുന്നത്. അതേസമയം ഒരു പവൻ സ്വർണത്തിന് ആകട്ടെ ഇന്ന് 66480 രൂപയാണ്. കഴിഞ്ഞദിവസം ഇത് 66320 ആയിരുന്നു. 160 രൂപ വർദ്ധിച്ചതോടെയാണ് ഈ വിലയിലേക്ക് എത്തിയത്. 10 ഗ്രാം സ്വർണത്തിന് ഇന്ന് 83,100 രൂപയാണ്. കഴിഞ്ഞദിവസം ഇത് 82900 രൂപയായിരുന്നു. 200 രൂപയാണ് ഇവിടെ വർദ്ധിച്ചിരിക്കുന്നത്.
സ്വർണ്ണം എന്ന സമ്പാദ്യം
സ്വർണ്ണം മനുഷ്യരുടെ ജീവിതത്തിൽ എക്കാലത്തെയും വിലപ്പെട്ട ഒരു സമ്പാദ്യമായി തുടരുകയാണ്. പുരാതന കാലം മുതൽ സമ്പത്ത് സൂക്ഷിക്കാനായിസ്വർണ്ണം ഉപയോഗിച്ചു വരുന്നു. അതിന്റെ മൂല്യം വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും കുറഞ്ഞിട്ടില്ല, മറിച്ച് നിക്ഷേപകരുടെ വിശ്വാസം നിലനിർത്തുന്ന ഒരു പ്രധാന വസ്തുവായി ഇന്നും തുടരുകയാണ്.
സ്വർണ്ണം ഒരു മികച്ച നിക്ഷേപമാണോ?
1. സ്വർണ്ണത്തിന്റെ വില വിപണിയിലെ മറ്റുള്ള നിക്ഷേപങ്ങളെ അപേക്ഷിച്ച് സ്ഥിരതയുള്ളതാണ്.
2. സമ്പദ്‌വ്യവസ്ഥാ മാന്ദ്യകാലത്തും മഹാമാരിയിലും സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപമായി മാറുന്നു.
3.അതിവേഗം പണമായി മാറ്റാനാകുന്ന ഒരു നിക്ഷേപമാണ് സ്വർണ്ണം.
4. ഓഹരി, ആസ്തി തുടങ്ങിയവയുടെ മൂല്യം കുറഞ്ഞാൽ പോലും സ്വർണ്ണം സ്ഥിരത പാലിക്കുമെന്നതിനാൽ, ഇത് ഒരു മികച്ച പോർട്ട്ഫോളിയോ വൈവിധ്യവൽക്കരണ ഉപാധിയാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

സ്വർണ്ണ നിക്ഷേപത്തിന്റെ വിവിധ രൂപങ്ങൾ
1. ആഭരണങ്ങൾ, നാണയങ്ങൾ, ഗോളഡ് ബാർ എന്നിവ.
2.സ്വർണ്ണ ഖനനം നടത്തുന്ന കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കാം.
3. ഇ ടി എഫ് : ഓഹരി വിപണിയിൽ വാങ്ങാനാകുന്ന ഒരു സ്വർണ്ണനിക്ഷേപ മാർഗമാണ്.
4. ഡിജിറ്റൽ ഗോൾഡ്: ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ഒരു ചെറിയ അളവിൽ പോലും സ്വർണ്ണം നിക്ഷേപിക്കാം.
5. സോവറിൻ ഗോൾഡ് ബോണ്ടുകൾ: സർക്കാർ നൽകുന്ന ഒരു സുരക്ഷിത നിക്ഷേപ മാർഗമാണ്.
സ്വർണ്ണ നിക്ഷേപത്തിൽ ശ്രദ്ധിക്കേണ്ടതെന്ത്?
*വിപണി അവലോകനം: സ്വർണ്ണ വിലയുടെ മാറ്റം നിരീക്ഷിക്കുക.
*24 കാരറ്റ് അല്ലെങ്കിൽ 22 കാരറ്റ് സ്വർണ്ണമാണ് മികച്ചതെന്ന് ഉറപ്പാക്കുക.
*ഉടനടി ലാഭം പ്രതീക്ഷിക്കരുത്: സ്വർണ്ണ നിക്ഷേപം ഭാവിയിലെ വലിയ ലാഭത്തിനായുള്ളതാണ്.
*സുരക്ഷിത സംഭരണം: ബാങ്ക് ലോക്കറുകൾ അല്ലെങ്കിൽ സുരക്ഷിത ഡിജിറ്റൽ മോഡലുകൾ ഉപയോഗിക്കുക.
സ്വർണ്ണത്തിന്റെ ഭാവി സാധ്യതകൾ
പ്രത്യേകിച്ച് ആഗോള സാമ്പത്തിക അനിശ്ചിതത്വം, പണപ്പെരുപ്പം, ഡോളർ മൂല്യത്തിലെ മാറ്റങ്ങൾ, ഓഹരി വിപണിയുടെ സ്വാധീനം എന്നിവ സ്വർണ്ണ വിലയെ ബാധിക്കുന്നു. ഇന്ത്യയിൽ വിവാഹം, ഉത്സവങ്ങൾ, മതപരമായ വിശ്വാസങ്ങൾ എന്നിവ മൂലം സ്വർണ്ണത്തിന് എപ്പോഴും വലിയ ഡിമാൻഡ് ഉണ്ട്. അതിനാൽ തന്നെ, സ്വർണ്ണം ഒരു വിശ്വാസയോഗ്യമായ നിക്ഷേപ മാർഗമായി തുടരുമെന്ന് സാമ്പത്തിക വിദഗ്ധർ കരുതുന്നു. സ്വർണ്ണം ഒരിക്കലും പഴകാത്ത ഒരു സമ്പത്താണ്. തികച്ചും സുരക്ഷിതവും ദീർഘകാല നിക്ഷേപ മാർഗവും കൂടിയായത് കൊണ്ട്, വ്യക്തിഗതമായി സമ്പത്ത് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്വർണ്ണം ഇപ്പോഴും മികച്ച ഒരു തെരഞ്ഞെടുപ്പാണ്.


Click it and Unblock the Notifications