ഏപ്രിൽ മാസം അവസാന ദിവസത്തിലേക്ക് അടുക്കുമ്പോഴും ആഭരണപ്രേമികൾക്ക് സന്തോഷിക്കാനുള്ള വാർത്തകളൊന്നും തന്നെ വിപണിയിലില്ല. ചെറുതായി ഉയർന്നും താഴ്ന്നും മുന്നോട്ട് പോവുകയാണ് സ്വർണവില. ഇന്ന് വില കുറഞ്ഞാൽ നാളെ വില കൂടും. പിറ്റേ ദിവസം വീണ്ടും ചെറുതായി കുറയും. വിലയിലെ ചാഞ്ചാട്ടം സ്വർണം വരും ദിവസങ്ങളിലും തുടർന്നാൽ ആശയക്കുഴപ്പത്തിലാവുക സ്വർണം വാങ്ങുന്നവരാണ്.
ഇന്നത്തെ വില
പവന് 53,480 രൂപ എന്ന നിരക്കിലായിരുന്നു കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. ഗ്രാമിന് 6,685 രൂപ. എന്നാൽ തിങ്കളാഴ്ച സ്വർണവിലയിൽ നേരിയ കുറവുണ്ട്. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. 53,240 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 6,655 രൂപ.

ഒരു പവൻ വാങ്ങാം 58,000 രൂപ നൽകണം
വിലയിൽ നേരിയ കുറവുണ്ടായെങ്കിലും ഒരു പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 58,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയ്ക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 58,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവ്യാപാരം ഇടിവിലാണ് നടക്കുന്നത്. ട്രോയ് ഔൺസിന് 7.92 ഡോളർ (0.34%) താഴ്ന്ന് 2328.35 ഡോളർ എന്നതാണ് വിലനിലവാരം.
അഡ്വാൻസ് ബുക്കിംഗാണ് നല്ലത്
സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ വലിയ അളവിൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാൻസ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ കുറഞ്ഞ വിലയിൽ വാങ്ങാനും അഡ്വാൻസ് ബുക്കിംഗ് ഉപകരിക്കും. അതുവഴി സ്വർണവില ഉയരുമ്പോഴുള്ള സാമ്പത്തിക നഷ്ടം ഒഴിവാക്കാം.
സ്വർണം ചുട്ടുപൊള്ളിയ മാസം
സ്വർണം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയിലേക്ക് കുതിച്ചുയർന്ന മാസമാണ് ഏപ്രിൽ. ഏപ്രിൽ 19- വെള്ളിയാഴ്ച രേഖപ്പെടുത്തിയ 54,520 രൂപയാണ് പവന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. ഗ്രാമിന് 6815 രൂപയായിരുന്നു അന്ന് വില. ഏപ്രിൽ 20,21 തിയ്യതികളിലാണ് സംസ്ഥാനത്തെ രണ്ടാമത്തെ റെക്കോർഡ് ഉയരം സ്വർണ്ണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 54440 രൂപയും, ഗ്രാമിന് 6805 രൂപയുമായിരുന്നു വില. ഏപ്രിൽ ഒന്നിലെ വിലയുമായി താരത്യം ചെയ്യുമ്പോൾ ഇതുവരെ ഏകദേശം 2500 രൂപയാണ് വർധിച്ചത്.

മൂന്ന് മാസം കൊണ്ട് കൂടിയത്
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏകദേശം 4,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ച വില. ജനുവരി ഒന്നാം തീയ്യതി സംസ്ഥാനത്ത് 46,840 രൂപയായിരുന്നു ഒരു പവന്‍റെ വില. രണ്ടാം തീയ്യതി വില 47,000 രൂപയിലേക്കുയർന്നു. പിന്നീടുള്ള ദിവസങ്ങളിലും ഏറിയും കുറഞ്ഞും സ്വർണവില മുന്നോട്ട് പോയി. ജനുവരി 31-ആം തീയ്യതി സ്വർണവില 46,400 രൂപയായിരുന്നു.
ഫെബ്രുവരി രണ്ടാം തീയ്യതി വില 46,640 രൂപയിലേക്കെത്തി. ആ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില. ഫെബ്രുവരി 15-ന് രേഖപ്പെടുത്തിയ 45,520 രൂപയാണ് ഫെബ്രുവരി മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വില.
സ്വർണം തീ പോലെ ചുട്ടുപൊള്ളിയത് മാർച്ച് മാസത്തിലാണ്. മാർച്ച് 7-ആം തീയ്യതി സ്വർണ വില 48,000 രൂപയ്ക്ക് മുകളിലേക്കും 21-ആം തീയ്യതി 49,440 രൂപയിലേക്കും ഉയർന്നു. പവന്‍റെ വില അരലക്ഷം കടന്നതും മാർച്ച് മാസത്തിൽ തന്നെയാണ്.


Click it and Unblock the Notifications