സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. വരും ദിവസങ്ങളിൽ വില കുറയുമോ കൂടുമോ എന്ന് കണക്ക് കൂട്ടാൻ സാധിക്കാത്ത ചാഞ്ചാട്ടം. ഇന്നലെ വില വലിയ രീതിയിൽ വർധിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വില കുറഞ്ഞു.
ഇന്നത്തെ വില
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനമായിരുന്ന ഇന്നലെ പവന് 53,440 രൂപയും, ഗ്രാമിന് 6,680 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായിരുന്നു ഇത്. എന്നാൽ ഇന്ന് സംസ്ഥാനത്ത് പവന് 160 രൂപ കുറഞ്ഞ് 53,280 രൂപയിലാണ് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6,660 രൂപയിലാണ് വ്യാപാരം.
ആഭരണം വാങ്ങാൻ കൂടുതൽ നൽകണം
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് നിരക്കുക ള്‍എന്നിവയെല്ലാം ചേര്‍ത്ത് വലിയൊരു തുക നൽകേണ്ടി വരും. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ ഇന്നത്തെ വിലയിൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 58000 രൂപ നൽകേണ്ടി വരും.

ആഗോള സ്വർണവില
ആഗോള വിപണിയില്‍ സ്വര്‍ണവില ഉയരുകയാണ്. 24 മണിക്കൂറിനിടെ ആഗോള സ്വര്‍ണവിലയില്‍ 0.35 ശതമാനം വര്‍ധന രേഖപ്പെടുത്തി. സ്വര്‍ണം ഔണ്‍സിന് 2,337.57 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 30 ദിവസത്തിനിടെ ആഗോള സ്വര്‍ണവിലയില്‍ 0.60% (13.83 ഡോളര്‍) വര്‍ധനയുണ്ടായി. ആറു മാസത്തെ സ്വര്‍ണവിലക്കയറ്റം 14.90% (301.98 ഡോളര്‍) ആണ്.
ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ജൂൺ 1 - ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53200 രൂപ
ജൂൺ 2 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53200 രൂപ
ജൂൺ 3 - ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 52880 രൂപ
ജൂൺ 4 - ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53440 രൂപ.
നേട്ടമാക്കാൻ വഴിയുണ്ട്
സ്വർണവിലയിലെ കുറവ് നേട്ടമാക്കാൻ വഴികളുണ്ട്. സ്വര്‍ണത്തിലെ ഓരോ ഇറക്കവും ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അവസരമാണ്. അതേസമയം ആവറേജിംഗിനുള്ള തുക കൈയ്യിൽ കരുതി സ്വര്‍ണം വാങ്ങാന്‍ ഇവര്‍ ഉപദേശിക്കുന്നു. ആഭരണപ്രിയര്‍ ഇറക്കങ്ങളില്‍ ബുക്കിംഗുകള്‍ നടത്തുക. ബുക്കിംഗുകള്‍ വഴി വില കുതിച്ചാല്‍ ബുക്കിംഗ് നിരക്കിലും, വില കുറഞ്ഞാല്‍ വിപണി നിരക്കിയും മഞ്ഞലോഹത്തിലേയ്ക്ക് ആക്‌സസ് നല്‍കുന്നു.
വില തീരുമാനിക്കുന്നത് ആര്..?
കേരളത്തിലെ സ്വർണ്ണവില തീരുമാനിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ ആണ്. ഓരോ ദിവസത്തെയും രൂപയുടെ വിനിമയ നിരക്ക്,അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ 24 കാരറ്റ് സ്വർണ്ണത്തിന്‍റെ ബാങ്ക് നിരക്ക്, ഡോളർ വില തുടങ്ങിയ ഘടകങ്ങളെല്ലാം അസോസിയേഷനുകൾ സ്വർണ്ണവില നിശ്ചയിക്കുന്നതിൽ കണക്കിലെടുക്കുന്നുണ്ട്.

ആവശ്യം ഉയരുന്നു
സ്വർണ്ണ ആവശ്യകതയിൽ 8% വാർഷിക വർദ്ധനവാണ് ഇന്ത്യയിലുണ്ടായിരിക്കുന്നത്. മാർച്ച് പാദത്തിൽ ഇന്ത്യയുടെ സ്വർണ ആവശ്യകത 136.6 ടണ്ണിലെത്തി. സ്വർണ്ണ വില റെക്കോർഡ് ഉയരത്തിൽ എത്തിയിട്ടും, ശക്തമായ സാമ്പത്തിക പശ്ചാത്തലാണ് ഈ വർധനവിന് കാരണമെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ ബി ഐ) സ്വർണം വാങ്ങൽ പ്രക്രിയയും ഈ കണക്കുകളില്‍സഹായകരമായിട്ടുണ്ട്. 2023ൽ ആകെ 747.5 ടണ്ണായിരുന്നു സ്വർണത്തിൻ്റെ ആവശ്യം. ഈ വർഷം ഇത് 700-800 ടൺ വരെയാകാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്.


Click it and Unblock the Notifications