സ്വർണവില കണ്ട് അന്തം വിട്ടിരിക്കുകയാണ് ആഭരണപ്രേമികൾ. ഓരോ ദിവസം കഴിയുമ്പോഴും പവന്‍റെ വില ഉയരത്തിൽ നിന്നും ഉയരത്തിലേക്ക് കുതിക്കുകയാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം 3,000 രൂപയുടെ വർദ്ധനവാണ് ഒരുപവൻ സ്വർണത്തിലുണ്ടായത്. ഇതേകുതിപ്പ് തന്നെ വരും ദിവസങ്ങളിലും സ്വർണം തുടർന്നാൽ ഇത്തിരി പൊന്ന് എന്നത് വെറും സ്വപ്നങ്ങൾ മാത്രമാകും.
ഇന്നത്തെ വില
സംസ്ഥാനത്ത് ഇന്നലെ 2 തവണയാണ് സ്വർണത്തിന് വില കൂടിയത്. രാവിലെ പവന് 1400 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷം 400 രൂപ കൂടി വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില ഗ്രാമിന് 13,405 രൂപയും പവന് 1,07,240 രൂപയായി. എന്നാൽ ഇന്ന് വീണ്ടും വില ഉയർന്നു. രാവിലെ പവന് 760 രൂപയും ഉച്ചയ്ക്ക് ശേഷം 800 രൂപയുമാണ് കൂടിയത്. അതോടെ ഗ്രാമിന്‍റെ വില 13,600 രൂപയായി ഉയർന്നു. പവന് 1,08,800 രൂപയാണ് വില. ഇന്ന് മാത്രം ഒരുപവൻ സ്വർണത്തിന് കൂടിയത് 1560 രൂപയാണ്.
കുതിപ്പിന് കാരണം
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കൂടിയതാണ് പ്രാദേശിക വിപണിയിലും വില വർദ്ധനവിന് കാരണമായത്. സ്പോട്ട് സ്വർണ വില ഔൺസിന് 4,700 ഡോളറിലേക്ക് അടുക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയാണ് സ്വർണത്തിന് കരുത്തേകിയത്. അതോടൊപ്പം ഇറാനുമായി ബന്ധപ്പെട്ട ഉയർന്ന അപകടസാധ്യതകളും, നടന്നുകൊണ്ടിരിക്കുന്ന റഷ്യ-ഉക്രെയ്ൻ സംഘർഷവും കാരണമായി.

ഒരുപവൻ വാങ്ങാൻ
ഇന്ന് സ്വർണാഭരണം വാങ്ങാൻ പോകുന്നവർ ഏറ്റവും പുതിയ വില നിലവാരം അറിഞ്ഞിരിക്കണം. സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. അങ്ങനെ കണക്ക് കൂട്ടിയാൽ ഇന്ന് ഒരുപവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,15,000 രൂപയിൽ അധികം നൽകേണ്ട അവസ്ഥയാണ്.
ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
തുടർച്ചയായി സ്വർണവില ഇടിഞ്ഞെങ്കിലും ഭാവിയില്‍ സ്വർണം മുന്നോട്ട് കുതിക്കാനുള്ള സാധ്യതകള്‍ തന്നെയാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. സെന്‍ട്രല്‍ ബാങ്കുകള്‍ വന്‍തോതില്‍ സ്വർണം വാങ്ങിക്കൂട്ടുകയാണ്. ആഭരണങ്ങള്‍ക്കും ഇപ്പോള്‍ ഡിമാന്‍ഡുണ്ട്. ഇടിഎഫുകള്‍ പോലുള്ള ഡിജിറ്റല്‍ നിക്ഷേപങ്ങള്‍ കൂടുതല്‍ ശക്തമായി. കൂടാതെ മൈക്രോചിപ്പ് പോലുള്ള സാങ്കേതിക വിദ്യ രംഗത്തും സ്വർണത്തിന്റെ ഡിമാന്‍ഡ് വർധിച്ച് വരികയാണ്.
വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
