ഒക്ടോബറിൽ കൈവിട്ട് പോയ സ്വർണവില പക്ഷെ നവംബറിൽ താഴേക്ക് വീഴുന്ന കാഴ്ചയാണ് നാം കാണുന്നത്. അതുകൊണ്ടുതന്നെ ആഭരണപ്രേമികൾ ഹാപ്പിയാണ്. കഴിഞ്ഞ മാസം 17-ആം തീയ്യതിയാണ് സ്വർണവില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയിലെത്തിയത്. പവന് 97,360 രൂപ. അവിടെ നിന്നും പടിപടിയായി താഴേക്ക് ഇറങ്ങിയ പവന്‍റെ വില ഇന്ന് 92,000 രൂപയിൽ താഴെ എത്തി. വരും ദിവസങ്ങളിലും വില താഴേക്ക് വീഴുമോ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്.
ഇന്നത്തെ വില
വ്യാഴാഴ്ച രണ്ട് തവണയാണ് സ്വർണത്തിന്‍റെ വില കുറഞ്ഞത്. ഇന്ന് രാവിലെ 120 രൂപയാണ് പവന് കുറഞ്ഞത്. വില 91,440 രൂപയിലെത്തി, എന്നാൽ ഉച്ചയ്ക്ക് ശേഷം വീണ്ടും 320 രൂപ കൂടി കുറഞ്ഞു. അതായത് ഇന്ന് മാത്രം 440 രൂപ കുറഞ്ഞു. നിലവിൽ 91,120 രൂപ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള സ്വർണവിലയിലുണ്ടായ കുറവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.
22 കാരറ്റ് ഗ്രാമിന് 11390 രൂപയായി കുറഞ്ഞു. 18 കാരറ്റ് ഗ്രാം വില 9370 രൂപയും പവന്‍ വില 74960 രൂപയുമാണ്. 14 കാരറ്റ് ഗ്രാം വില 7300 രൂപയും പവന്‍ വില 58400 രൂപയുമാണ്. 9 കാരറ്റ് ഗ്രാം വില 4710 രൂപയും പവന്‍ വില 37680 രൂപയുമാണ്. രാജ്യാന്തര വിപണിയിലും വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇപ്പോള്‍ 4085 ഡോളറാണ് ഔണ്‍സ് വില.

വില വീണ്ടും കുറയുമോ..?
ആഗോള സ്വർണവ്യാപാരം ഡോളറിലായത് കൊണ്ടുതന്നെ അമേരിക്കൻ സർക്കാറിന്‍റെ നയങ്ങൾ സ്വർണവിലയെ സ്വാധീനിക്കും. മൂന്ന് മാസത്തിനുള്ളിൽ വലിയ ഇടിവിനുള്ള സാധ്യത പ്രവചിക്കുകയാണ് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. സീ ന്യൂസ് മലയാളത്തോട് സംസാരിക്കുകയായിരുന്നു അവർ.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എല്ലാ രാജ്യങ്ങളുമായുള്ള തീരുവ കുറച്ചു കൊണ്ടുവരികയാണ്. ഇന്ത്യയുടെതാണെങ്കിൽ മിക്കവാറും ഒരു 20 ശതമാനത്തിന് താഴേക്ക് കൊണ്ടുവന്നേക്കാം. ട്രംപ് ചൈനയ്ക്കും മറ്റ് രാജ്യങ്ങൾക്കുമേലും ഏർപ്പെടുത്തിയ തീരുവയും കുറയ്ക്കാനാണ് സാധ്യത. അങ്ങനെ എങ്കിൽ ലോക സമ്പത്ത് വ്യവസ്ഥയെ പ്രതീകൂലമായി ബാധിച്ച തീരുവ യുദ്ധം അവസാനിക്കും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.
നവംബർ അവസാനിക്കുന്നതിനു മുൻപോ അല്ലെങ്കിൽ ഡിസംബർ ആദ്യവാരമോ തന്നെ തീരുവ യുദ്ധം അവസാനിക്കും. പശ്ചിമേഷ്യയിലും ഇപ്പോ ഏകദേശം സമാധാന അന്തരീക്ഷമാണ്. അതുകൊണ്ടുതന്നെ നിക്ഷേപകർ ഓഹരി വിപണിയിലേക്ക് പതിയ തിരിച്ച് പോകും. അങ്ങനെ സംഭവിച്ചാൽ സ്വർണവില കുറയുമെന്നാണ് മേരി ജോർജ് പറയുന്നത്.
പവന്‍റെ വില 60,000 രൂപയിലെത്തിയേക്കാം. അതിന് ചിലപ്പോൾ പിന്നെ ഒന്നോ രണ്ടോ മൂന്നോ മാസം എടുത്തന്നിരിക്കും. അതിനിടയക്ക് വീണ്ടും ചെറിയ വർധനവും ഇടിവിമൊക്കെ ഉണ്ടായേക്കാമെന്നും അവർ കൂട്ടിച്ചേർത്തു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications