സ്വർണ്ണം കേവലം ആഭരണം മാത്രമല്ല, സ്ത്രീ സൌന്ദര്യത്തിന്‍റെ അളവുകോൽ കൂടിയാണ്. പെണ്ണായാൽ പൊന്ന് വേണം എന്നൊരു പരസ്യം പോലുമുണ്ട്. അതുകൊണ്ടാണ് വില കുതിച്ചുയർന്നാലും ആളുകൾ ജ്വല്ലറികളിലേക്ക് പോകുന്നത്. കഴിഞ്ഞ 100 വർഷത്തിനിടെ 75000 രൂപയാണ് ഒരുപവൻ സ്വർണ്ണത്തിന് കൂടിയത്. എന്തായാലും കേരളത്തിൽ വിവാഹ സീസൺ എത്താറായി. ആഭരണപ്രേമികൾക്ക് ആശ്വാസം നൽകി സ്വർണവില കുറയുമോ, നമുക്ക് പരിശോധിക്കാം.
സ്വർണവില- ചരിത്രം
1925 ൽ സ്വർണ വില പവന് 13 രൂപയായിരുന്നു. 1950 ആയപ്പോഴേക്കും ഒരു പവൻ സ്വർണത്തിന് 90 രൂപയായി വില. 1990 കളിൽ 3200 രൂപ വരെയെത്തി. 2000 ആയപ്പോഴേക്കും പവന് 4400 രൂപയിലെത്തി. 2008 ഒക്ടോബർ മാസം സ്വർണ വില 10,000 കടന്നു. 2011 ൽ വില 20,000 രൂപ കടന്നു. പവൻ വില 25,000 കടന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. 2024 മാർച്ച് 29-ന് പവൻ വില 50,000 കടന്നു. 2025 ജനുവരി 22 ന് പവൻ വില 60,000 പിന്നിട്ടു. പിന്ന് കുതിച്ചും കിതച്ചും കേരളത്തിലെ സ്വർണവില 75000 രൂപ തൊട്ടു.
കുതിപ്പ് തുടരും
സ്വർണ്ണത്തിനായുള്ള നിക്ഷേപകരുടെ ആസക്തി തുടരുന്നത് കൊണ്ടുതന്ന ഭാവിയിലും സ്വർണവില മുകളിലേക്ക് തന്നെ കുതിക്കുമെന്നാണ് വിഗഗ്ധർ ചൂണ്ടിക്കാട്ടുന്നത്. യുകെ, യൂറോപ്യൻ യൂണിയൻ ജിഡിപി, യുഎസ് കോർ പിപിഐ, കോർ സിപിഐ എന്നിവയുൾപ്പെടെ പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള പ്രധാന മാക്രോ ഇക്കണോമിക് ഡാറ്റ റിലീസുകൾ വ്യാപാരികൾ സൂക്ഷ്മമായി നിരീക്ഷിക്കും. അതോടൊപ്പം യുഎസ് ഫെഡറൽ റിസർവ് നയങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ജൂലൈ 28-ന് 10 ഗ്രാമിന് 98,079 രൂപ എന്ന ഏറ്റവും താഴ്ന്ന വിലയിൽ നിന്ന് 10 ഗ്രാമിന് 1,02,250 രൂപ എന്ന ഉയർന്ന വിലയിലേക്ക് എത്തിയ സ്വർണ്ണം വരും ദിവസങ്ങളിലും കുതിപ്പ് തുടരുമെന്നാണ് ഏഞ്ചൽ വണ്ണിലെ ഗവേഷകനായ പ്രഥമേഷ് മല്യ പറയുന്നത്. അന്താരാഷ്ട്ര വിപണികളിൽ, ജൂലൈ 30-ന് ഔൺസിന് 3,268 യുഎസ് ഡോളറിൽ നിന്ന് ഓഗസ്റ്റ് 8-ന് ഔൺസിന് 3,534.10 യുഎസ് ഡോളറായി വില ഉയർന്നു. റാലി തടയാനാവില്ലെന്നാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര വിപണികളില്‍ സ്വര്‍ണ വില ഔണ്‍സിന് 3800 ഡോളറിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. നിലവിലെ വിലയേക്കാള്‍ 300 ഡോളര്‍ ആണ് ഔണ്‍സിന് കൂടാന്‍ പോകുന്നത്. അതായത് 26000 രൂപയിലേറെ! അതേസമയം എംസിഎക്‌സ് ഫ്യൂച്ചറുകള്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 10 ഗ്രാമിന് 1,10,000 രൂപയിലേക്ക് ഉയരും.

താരിഫും തിരിച്ചടിച്ചു
ആഗോളതലത്തിൽ തന്നെ കുഴപ്പങ്ങൾ സൃഷ്ടിച്ച ഉയർന്ന താരിഫ് സാഹചര്യമാണ് നിലവിലെ വിലക്കയറ്റത്തിന് കാരണമെന്ന് മല്യ പറഞ്ഞു. ഇത് കൂടുതൽ വർദ്ധിച്ചാൽ, അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വില ഔൺസിന് 3,800 ഡോളറിലേക്ക് ഉയരുമെന്നും, അടുത്ത മൂന്ന് മാസത്തിനുള്ളിൽ എംസിഎക്സ് ഫ്യൂച്ചറുകൾ 10 ഗ്രാമിന് 1,10,000 രൂപയിലേക്ക് ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വർണ്ണവില 10 ഗ്രാമിന് 99,000 രൂപയിൽ കൂടുതൽ നിലനിൽക്കുന്നിടത്തോളം വില ഉയരാനാണ് സാധ്യത എന്ന് എൽകെപി സെക്യൂരിറ്റീസിലെ കമ്മോഡിറ്റി ആൻഡ് കറൻസി വൈസ് റിസർച്ച് അനലിസ്റ്റ് ജതീൻ ത്രിവേദിയും പറഞ്ഞു.
മുന്നോട്ട് നോക്കുമ്പോൾ, ഇപ്പോഴും അനിശ്ചിതത്വത്തിലുള്ള സാമ്പത്തിക സാഹചര്യവും യുഎസ് ഡോളറിൽ നിന്ന് വൈവിധ്യവൽക്കരിക്കാനുള്ള നീക്കവും കണക്കിലെടുക്കുമ്പോൾ സെൻട്രൽ ബാങ്കുകൾ തങ്ങളുടെ കരുതൽ ശേഖരത്തിൽ സ്വർണം ചേർക്കുന്നത് തുടരുമെന്ന് നിക്ഷേപകർ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മാക്രോ ഇക്കണോമിക് സാഹചര്യങ്ങളിൽ കുത്തനെയുള്ള തിരിച്ചടി ഉണ്ടായില്ലെങ്കിൽ, ഭൗമരാഷ്ട്രീയ അനിശ്ചിതത്വം, വ്യാപാര സംഘർഷങ്ങൾ, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ, സെൻട്രൽ ബാങ്ക് ഡിമാൻഡ് എന്നിവയും കൂടി ചേരുമ്പോൾ സ്വർണവില റോക്കറ്റ് പോലെ കുതിക്കും.
More From GoodReturns

റെയിൽവേ ഓഹരികളിൽ വൻ മുന്നേറ്റം: RVNL, RITES ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായക വിവരങ്ങൾ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ



Click it and Unblock the Notifications