സ്വർണവില 1 ലക്ഷം കടക്കും, എന്നാൽ കുറഞ്ഞ വിലയിൽ ആഭരണം വാങ്ങാം, ഇതാ ചില സൂത്രങ്ങൾ

ആഭരണം വാങ്ങാൻ കാത്തുനിൽക്കുന്നവരുടെ കണക്ക് കൂട്ടൽ എല്ലാം തെറ്റിച്ചാണ് കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നത്. കഴിഞ്ഞ ഒന്നരമാസത്തിനിടെ 8300 രൂപയോളമാണ് ഒരുപവൻ സ്വർണത്തിന് കൂടിയത്. ആഗസ്റ്റ് 1-ആം തീയ്യതി 73200 രൂപയായിരുന്നു ഒരുപവൻ സ്വർണത്തിന്‍റെ വില. എന്നാൽ ഇന്ന് അത് 81520 രൂപയാണ്. വരും ദിവസങ്ങളിലും സ്വർണവില മുകളിലേക്ക് തന്നെ ഉയരുമെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. അങ്ങനെ സംഭവിച്ചാൽ പവന്‍റെ വില 1 ലക്ഷം രൂപയിലേക്കെത്തും.

വിൽപ്പന കുറഞ്ഞു

റോക്കറ്റ് വേഗതയിൽ സ്വർണവില മുകളിലേക്ക് കുതിച്ചതോടെ സ്വർണാഭരണ വിൽപ്പന കുറഞ്ഞെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വേൾഡ് ഗോൾഡ് കൗൺസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച് ഏപ്രിൽ-ജൂൺ പാദത്തിൽ സ്വർണ്ണാഭരണങ്ങളുടെ ആഭ്യന്തര ആവശ്യം മുൻവർഷത്തെ അപേക്ഷിച്ച് 17 ശതമാനം കുറഞ്ഞു. കോവിഡ് കാലത്താണ് ഇതിന് മുൻപ് ഇതുപോലെ സ്വർണവിൽപ്പന ഇടിഞ്ഞിട്ടുള്ളത്. അതേസമയം ഉത്സവ സീസണുകൾ വാരാനിരിക്കുന്നത് കൊണ്ടുതന്നെ വിൽപ്പന വരും നാളുകളിൽ ഉയരുമെന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്.

പവന്‍റെ വില 1 ലക്ഷം കടക്കും

ഈ വർഷം അവസാനത്തോടെ സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 3,800 ഡോളറിലെത്തുമെന്നും, 2026-ഓടെ ഇത് 4,000 ഡോളർ എന്ന നിരക്ക് കടക്കുമെന്നുമാണ് വിദഗ്ധർ പറയുന്നത്. വർഷാവസാനത്തോടെ സ്വർണവില ഔൺസിന് 3,800 ഡോളറായി ഉയരുമെന്നാണ് എഎൻസെഡ് ഗ്രൂപ്പ് പ്രവചിക്കുന്നത്. അടുത്ത ജൂണോടുകൂടി ഇത് 4,000 ഡോളറിനടുത്ത് എത്തുമെന്നും ഇവർ പറയുന്നു. സ്വർണ വില ഔൺസിന് 5000 ഡോളർ വരെ തൊടുമെന്നാണ് നിക്ഷേപ-ബാങ്കിങ് സ്ഥാപനമായ സാക്സ് പ്രവചിക്കുന്നത്. ഡിസംബറോടെ വില 3700 ൽ എത്തുമെന്നും 2026 പകുതിയോടെ വില 4000ത്തിനും 4500 ഡോളറിനും ഇടയിൽ വരുമെന്നും വർഷാവസാനം വില 5000 തൊടുമെന്നുമാണ് പ്രവചനം.

റെക്കോർഡ് വിലയിൽ പേടി വേണ്ട, കുറഞ്ഞ വിലയിൽ സ്വർണം വാങ്ങാം

വില കുറഞ്ഞ് വാങ്ങാം

സ്വർണവില മുകളിലേക്ക് ഉയർന്നതോടെ വലിയ അളവിൽ സ്വർണം വാങ്ങുന്നവരുടെ ഹൃദയം തകരുന്നുണ്ട്. എന്നാൽ ചില പൊടിക്കൈകൾ ഉപയോഗിച്ചാൽ വില കുറവിൽ സ്വർണം വാങ്ങാൻ കഴിയും. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

1. ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്

വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിം​ഗിന്‍റെ പ്രത്യേകത.

2. ലൈറ്റ് വെയ്റ്റ് ഗോൾഡുകൾ

സ്വർണവില കൂടിയതോടെ ലൈറ്റ് വെയ്റ്റ് ഗോൾഡുകളോട് ആളുകൾക്ക് പ്രിയം കൂടിയിട്ടുണ്ട്. പ്രധാനമായും 18, 14 കാരറ്റ് ആഭരണങ്ങളോടാണ് ആളുകൾക്ക് പ്രിയം. നിത്യോപയോഗത്തിന് കൂടുതൽ താങ്ങാനാവുന്നതും വൈവിധ്യമാർന്നതുമായ ഓപ്ഷനുകളിലേക്ക് ആളുകൾ മാറുന്നുണ്ടെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി. എന്നാൽ വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് വാങ്ങുന്നവർ കാരറ്റ് കുറഞ്ഞ ആഭരണങ്ങൾ തിരഞ്ഞെടുക്കാറില്ലെന്ന് വ്യാപാരികൾ പറയുന്നു.

3. പണിക്കൂലി കുറവ്

സ്വർണാഭരണം വാങ്ങുമ്പോൾ ഏറ്റവും വലിയ വില്ലൻ പണിക്കൂലിയാണ്. സ്വര്‍ണത്തിന്‍റെ വിലയെ തൂക്കം കൊണ്ട് ഗുണിച്ച് ഇതിനോടൊപ്പം പണിക്കൂലി ചേർക്കുമ്പോഴാണ് സ്വർണാഭരണത്തിന്‍റെ വില കണക്കാക്കുന്നത്. 5 മുതൽ 30 ശതമാനം വരെ പണിക്കൂലി ചിലപ്പോൾ ജ്വല്ലറികൾ ഈടാക്കാറുണ്ട്. അതുകൊണ്ടുതന്നെ പണിക്കൂലി ഏറ്റവും കുറഞ്ഞ ജ്വല്ലറി സ്വർണം വാങ്ങാൻ തെരഞ്ഞെടുക്കുന്നതും സാമ്പത്തികമായി ലാഭം നേടുന്നതിന് സഹായിക്കും.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X