ദിവസങ്ങൾ നീണ്ട തളർച്ചയ്ക്ക് ശേഷം സ്വർണവിലയിൽ ഇന്ന് മുന്നേറ്റം. പവന് 520 രൂപയുടെ ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണ്ണത്തിന് 65 രൂപ വര്ധിച്ചതോടെയാണ് ഈ വിലയിലേക്ക് സ്വർണം എത്തിയത്. ഇതോടെ 66320 എന്ന നിലയിലേക്ക് ഒരു പവന്റെ വില വര്ധിക്കുകയാണ് ചെയ്തത്. അന്തരാഷ്ട്ര മാർക്കറ്റിലെ നഷ്ടം വകവെക്കാതെയാണ് ഇന്ത്യൻ മാർക്കറ്റിൽ ഇന്ന് സ്വർണ്ണത്തിന് വില കൂടിയത് എന്നതും പ്രസക്തമാണ്.
രാജ്യത്തെ ഇന്നത്തെ സ്വർണവില
ഇന്നത്തെ സ്വർണ വില ഇന്ന് ഒരു ഗ്രാമിന് 65 രൂപ കൂടി ₹8,290 രൂപയായി. പവന് 520 രൂപ കൂടി ₹66,320 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ ₹82,900 രൂപ നൽകണം. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് ഇന്നത്തെ വില ₹9,044 രൂപയും പവന് ₹72,352 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് ₹6,783 രൂപയും പവന് ₹54,264 രൂപയുമാണ്.
രാജ്യാന്തര സ്വർണ വിലയിലേക്ക് വരുമ്പോൾ 3,008.57 ഡോളറാണ് ഔൺസ് വില. ഇത് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ വീണ്ടും കുറവാണു പ്രകടമാകുന്നത്. ട്രംപിന്റെ താരിഫ് നയം ഏർപ്പെടുത്തുന്ന ബാധ്യത വലിയ രീതിയിൽ അന്തരാഷ്ട്ര മാർക്കറ്റിനെ ബാധിച്ചിട്ടുണ്ട്. കുത്തനെ ഇടിയുന്ന അമേരിക്കൻ ഓഹരി വിപണി ഇതിന്റെ ഉദാഹരണമാണ്. ട്രംപിന്റെ നയം മൂലം എലോൺ മാസ്കിന്റെ ഓഹരികൾക്ക് വരെ വലിയ പ്രഹരമാണ് ഏറ്റിരിക്കുന്നത്. ലോകത്തിൽ ഏറ്റവുമധികം നഷ്ടം സംഭവിച്ച ആറാമത്തെയാൾ എന്ന ബഹുമതി കൂടി ഇതോടെ എലോൺ മസ്‌ക് നേടിയെടുത്തു.

സ്വർണം ഒരു മികച്ച സമ്പാദ്യം ആണോ? വിശ്വസിക്കാമോ?
സ്വർണം ഒരു മികച്ച സമ്പാദ്യം ആണെന്ന ധാരാളം റിപ്പോർട്ടുകൾ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഉണ്ടായിരുന്നു. എന്നാൽ മോർണിംഗ് സ്റ്റാർ പോലെയുള്ള പഠനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സ്വർണം 38 ശതമാനം വരെ വില ഇടിയുന്ന മാധ്യമായി മാറുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന് തന്നെ ചില നിക്ഷേപകർ ഉള്ള സ്വർണം വിറ്റൊഴിക്കാൻ തുടങ്ങുകയും, മറ്റു ചിലരാകട്ടെ സ്വർണവില കുറയുന്നത് വരെ കാത്തിരിക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ സ്വർണ്ണത്തിന്റെ മാർക്കറ്റിൽ ഒരു അസ്ഥിരത വന്നിട്ടുണ്ട്. അതായത് വിൽക്കലും വാങ്ങലും സ്വർണവിലയെ കാര്യമായി ബാധിക്കുന്നു എന്ന് തന്നെ.
ചരിത്രം നോക്കിയാൽ സ്വർണ്ണത്തിന്റെ വിലയിൽ മൂന്നും നാലും ഇരട്ടിയോളം വര്ഷങ്ങളുടെ മാറ്റത്തിൽ വിലയിലും വ്യത്യാസം ഉണ്ടായിട്ടുണ്ട്. ഇതൊരു ചെറിയ മാറ്റമല്ല, അതുകൊണ്ട് തന്നെ കാര്യമായ പഠനങ്ങൾ ഈ വിഷയത്തിൽ നടത്തിയതിന് ശേഷം മാത്രം വലിയ ഭാരിച്ച നിക്ഷേപങ്ങളിലേക്ക് കടക്കുന്നതാണ് ബുദ്ധി. ഒരിക്കലും സ്വർണ്ണത്തിന് വില കുറയില്ല, എന്നും കൂടുകയേ ഉള്ളൂവെന്നും, എത്ര വില കൂടിയാലും അതിന് ആവശ്യക്കാർ ഉണ്ടാകുമെന്നും വിലയിരുത്തുന്നവർ കൂടിയുണ്ട് നിക്ഷേപകരുടെ കൂട്ടത്തിൽ.
അതേസമയം, ഏപ്രിൽ 9 നു പ്രഖ്യാപിക്കാൻ പോകുന്ന ആർ ബി ഐയുടെ പണനയം സ്വർണ്ണത്തിന്റെ വിലയേയും സ്വാധീനിക്കാൻ സാധ്യതയുണ്ട്. ട്രംപിന്റെ താരിഫ് ഇന്ത്യൻ മാർക്കറ്റിനെ കൂടി ബാധിച്ചു തുടങ്ങിയ സാഹചര്യത്തിൽ പണനയത്തിൽ അതിനെ കൂടി ചെറുക്കൻ വേണ്ടതെല്ലാം ഉണ്ടാകുമെന്നാണ് സൂചന. ഇത് സ്വർണ്ണത്തിന്റെ ഗതിയും നിർണയിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് നിക്ഷേപകരും ആഭരണ പ്രേമികളും കാത്തിരിക്കുന്നത് നല്ലതാണ്.
More From GoodReturns

സ്വർണവിലയിൽ മാറ്റം! ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം, പുതിയ നിരക്കുകൾ അറിയാം

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
