തുടർച്ചയായ കയറ്റത്തിനുശേഷം സ്വർണം സഡൻ ബ്രെക്കിട്ട് നിൽക്കുകയാണ് ഇന്ന്. ഏറെ നാളുകൾക്കു ശേഷം വിലയിൽ മാറ്റമില്ലാതെ സ്വർണം തുടരുമ്പോൾ ആഭരണ പ്രേമികളുടെ ഹൃദയം സന്തോഷം കൊണ്ട് തുടിക്കുകയാണ്. നിക്ഷേപകർക്കും ഈ വില മാറ്റമില്ലായ്മ ഒരു വലിയ അവസരം തന്നെയാണ്. ഇന്നത്തെ സ്വർണ്ണവില കഴിഞ്ഞ ദിവസത്തെ ഇതുപോലെ തന്നെ ഗ്രാമിന് 8510 രൂപയും പവന് 68080 രൂപയുമാണ്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് കഴിഞ്ഞ ദിവസത്തേതിൽ നിന്ന് മാറ്റമില്ലാതെ 8510 രൂപയായി തുടരുന്നു. പവന് കഴിഞ്ഞ ദിവസത്തേത് പോലെ തന്നെ 68,080 രൂപ തന്നെയാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 85,100 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9284 രൂപയും പവന് 74,272 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6963 രൂപയും പവന് 55,704 രൂപയുമാണ്.
ഇന്ന് ഔൺസിന് 3,120.22 ഡോളറിലാണ് രാജ്യാന്തര സ്പോട്ട് സ്വർണ വില വ്യാപാരം നടക്കുന്നത്. ഇന്നത്തെ വിലയിലെ ഈ നിശ്ചലവസ്ഥ വിപണിയിൽ വലിയ ചലനം സൃഷ്ടിക്കുന്നു. 3,000 ഡോളറിലേക്ക് കയറിയതിനു ശേഷം താഴെയിറങ്ങാതെ കുതിക്കുന്ന സ്വർണ വില വലിയ പ്രതീക്ഷയാണ് സൃഷ്ടിക്കുന്നത്.
ട്രംപിൻ്റെ താരിഫ് നയം
രാജ്യാന്തര സ്വർണവില ഇന്ന് വലിയ മാറ്റമില്ലാതെ തന്നെ തുടരുകയാണ്. കഴിഞ്ഞദിവസം ഒറ്റയടിക്കാണ് 40 ഡോളർ ഉയർന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുമേൽ ഇന്ന് മുതൽ പകരച്ചുങ്കം ചുമത്തും. ഈ പ്രഖ്യാപനം സ്വർണ വിലക്ക് ശക്തിയായി. മാത്രമല്ല യുഎസ്-ഇറാൻ ബന്ധം കൂടുതൽ വഷളായതും സ്വർണ വില ഉയരാൻ കാരണമായി. രാജ്യാന്തര വില ഉടൻ തന്നെ 3,200 ഡോളർ കടക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതോടെ കേരളത്തിൽ പവന് 75,000 രൂപ ഭേദിക്കും. 80,000 രൂപ പവൻ്റെ വില ഉയരാനും സാധ്യതയുണ്ട്.

സ്വർണം എന്ന സമ്പാദ്യം
ഇന്ത്യയിൽ നിലനിൽക്കുന്ന ഏറ്റവും മികച്ച സമ്പാദ്യം മാർഗ്ഗമാണ് സ്വർണം. ദിനംപ്രതി വില വർധിക്കുന്നത് കൊണ്ട് തന്നെ സ്വർഗത്തിൽ നിക്ഷേപിക്കുന്നത് വലിയ ലാഭം തന്നെ തിരിച്ചു തരും. സ്വർണ്ണ ഇടിഎഫുകളിലും നിക്ഷേപിക്കുന്നത് ലാഭം തന്നെയാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി സ്വർണ്ണവിലയിൽ വലിയ ഉറച്ചയാണ് ഉണ്ടാകുന്നത്, അതിന് തൊട്ടുമുൻപ് സ്വർണ്ണവിലയിൽ ഇടിവുണ്ടായിരുന്നെങ്കിലും അതിനെല്ലാം മറികടക്കുന്ന നേട്ടം തന്നെയാണ് പിന്നീട് സ്വർണം കാഴ്ചവച്ചത്. വിവിധ രൂപങ്ങളിൽ സ്വർണ്ണം സമ്പാദിക്കാൻ കഴിയുന്നതുകൊണ്ടുതന്നെ ഇതൊരു നല്ല നിക്ഷേപമായി തന്നെയാണ് എല്ലാവരും കണക്കാക്കുന്നത്.
സ്വർണ്ണത്തിന്റെ വെള്ളി വിലയും വലിയ രീതിയിൽ ഉയരുന്നുണ്ട് ഇത് നിക്ഷേപങ്ങളെ വൈവിധ്യവൽക്കരിക്കാൻ വഴിയൊരുക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് വലിയ നേട്ടമാണ് വെള്ളിയും ഉണ്ടാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ കുറഞ്ഞ മുതൽമുടക്കിൽ നിക്ഷേപങ്ങൾ ആരംഭിക്കാൻ കരുതുന്നവർക്ക് വെള്ളി ഒരു മികച്ച ഓപ്ഷൻ ആയി തിരഞ്ഞെടുക്കാവുന്നതാണ്.
കോയിൻ, ബിസ്കറ്റ്, ആഭരണങ്ങൾ, ഇ ടി എഫുകൾ, സ്വർണ്ണക്കമ്പനികളുടെ ഷെയറുകൾ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ സ്വർണ്ണവുമായി ബന്ധപ്പെട്ട് നിക്ഷേപിക്കാവുന്നതാണ്. ഇത് ഉറപ്പായും ഭാവിയിൽ വലിയ സമ്പത്ത് രൂപപ്പെടുത്താൻ നിങ്ങളെ ഹായിക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. വെള്ളി ഒരു കുറഞ്ഞ നിക്ഷേപ മാർഗമായി പരിഗണിക്കുമ്പോൾ വരും കാലങ്ങളിൽ ഇതിന്റെ ആവശ്യകത വർധിക്കാനും അതുവഴി വലിയ ലാഭം നിക്ഷേപകരെ തേടി വരാനും സാധ്യതയുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ



Click it and Unblock the Notifications
