സ്വർണാഭരണങ്ങൾ എന്നത് മലയാളികൾക്ക് ഒരു വികാരമാണ്. എല്ലാ സന്തോഷ വേളകളിലും സ്വർണാഭരണങ്ങൾ അണിഞ്ഞ് പ്രത്യക്ഷപ്പെടാനാണ് ഭൂരിപക്ഷം സ്ത്രീകളും ആഗ്രഹിക്കുന്നത്. എന്നാൽ സ്വർണത്തിന്‍റെ വില ഓരോ ദിവസം കഴിയുമ്പോഴും വർധിക്കുകയാണ്. അരലക്ഷത്തിന് മുകളിലാണ് നിലവിൽ സ്വർണവില. കഴിഞ്ഞ നാല് വർഷത്തിനിടെ സ്വർണവില റോക്കറ്റ് പോലെയാണ് കുതിച്ചു പൊന്തിയത്.
ഇന്നത്തെ സ്വർണവില
പവന് 52,680 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് വിലയിൽ മാറ്റമുണ്ട്. പവന് 240 രൂപ ഇന്ന് വർധിച്ചു. അതായത് 52,920 രൂപയാണ് ഇന്ന് പവന്‍റെ വില. ഗ്രാമിന് 6615 രൂപ.
ഇക്കഴിഞ്ഞ ജൂൺ 8-ആം തിയ്യതി കേരളത്തിലെ സ്വർണ്ണവില, സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണ് നേരിട്ടത്. ഒരു പവൻ സ്വർണ്ണത്തിന് 1,520 രൂപയും, ഗ്രാമിന് 190 രൂപയുമാണ് വില താഴ്ന്നത്. ഈ നിരക്കുകൾ തിങ്കളാഴ്ച്ച വരെ മാറ്റമില്ലാതെ നിന്നു. എന്നാൽ പിന്നീട് വീണ്ടും ഉയരാൻ തുടങ്ങി.

പവൻ വാങ്ങാൻ എത്ര നൽകണം..?
സ്വർണവില വീണ്ടും മുകളിലേക്ക് ഉയർന്ന സാഹചര്യത്തിൽ സ്വർണാഭരണം വാങ്ങുമ്പോഴും ഉയർന്ന തുക നൽകണം. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് നിരക്കുക ള്‍എന്നിവയെല്ലാം ചേര്‍ത്ത് വലിയൊരു തുക നൽകേണ്ടി വരും. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ ഇന്നത്തെ വിലയിൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 58,000 രൂപ നൽകേണ്ടി വരും.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, ബുധനാഴ്ച്ച രാവിലെ സ്വർണ്ണം ഫ്ലാറ്റ് നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 1.39 ഡോളർ (0.06%) താഴ്ന്ന് 2,313.72 ഡോളർ എന്നതാണ് വില നിലവാരം.
അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്
സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ വരും നാളുകളിലെ വില പ്രവചിക്കുക സാധ്യമല്ല. അതുകൊണ്ടു തന്നെ വരും മാസങ്ങളിൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നത് നല്ലതാണ്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.

ഏറ്റവും ഉയർന്ന വില മെയ് മാസത്തിൽ
സംസ്ഥാനത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില. മെയ് ഒന്നാം തിയ്യതി പവന് 52,440 രൂപയും, ഗ്രാമിന് 6,555 രൂപയുമായിരുന്നു വില. 31-ആം തീയ്യതി 53,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില.
വർധനവ് നേട്ടമാക്കാം
സ്വർണവില അരലക്ഷം രൂപയ്ക്ക് മുകളിൽ തുടരുന്നത് കൊണ്ട് തന്നെ പണം അത്യാവശ്യമുള്ളവർക്ക് സ്വർണപ്പണയത്തിലൂടെ നേട്ടമുണ്ടാക്കാം. പണയം വെച്ച സ്വർണത്തിൻ്റെ ശുദ്ധതയും തൂക്കവും അടിസ്ഥാനമാക്കിയാണ് വായ്പയുടെ മൂല്യം നിശ്ചയിക്കുന്നത്. ഈ ലോണുകൾ സാധാരണഗതിയിൽ വേഗത്തിലുള്ള വിതരണവും, കുറഞ്ഞ ഡോക്യുമെൻ്റേഷൻ ആവശ്യകതകളും, സുരക്ഷിതമല്ലാത്ത ലോണുകളെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്നു. പെട്ടെന്ന് തന്നെ ഉയർന്ന തുക കയ്യിൽ കിട്ടുമെന്നതാണ് സ്വർണപ്പണയത്തിന്‍റെ ഏറ്റവും വലിയ നേട്ടം.
More From GoodReturns

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
