റെക്കോർഡ് ഉയരത്തിൽ സ്വർണവില, കുതിപ്പ് തുടരാൻ സാധ്യത ഉണ്ടോ..? സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തെല്ലാം

ഇതുവരെ ഉണ്ടായിരുന്ന എല്ലാ റെക്കോർഡുകളും തിരുത്തി കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് സ്വർണവില. കഴിഞ്ഞ ആറ് വർഷത്തിനിടെ 50000 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. പവന്‍റെ വില 25,000 രൂപ തൊടുന്നത് 2019 ലാണ്. 2020 ൽ വില 30,000 രൂപയ്ക്ക് മുകളിലെത്തി. രണ്ട് വർഷത്തിന് ശേഷം പവന്‍റെ വില 40,000 രൂപ കടന്നു. 2023-ൽ 45,000 രൂപയും 2024 മാർച്ച് 29-ന് പവന്‍റെ വില അരലക്ഷം രൂപയും കടന്നു.2025 ജനുവരി 22 ന് പവൻ വില 60,000 പിന്നിട്ടു. പിന്ന് കുതിച്ചും കിതച്ചും കേരളത്തിലെ സ്വർണവില 75000 രൂപ തൊട്ടു. എംസിഎക്സിൽ ഇന്ത്യയിൽ 10 ഗ്രാം സ്വർണ്ണത്തിന്റെ വില അടുത്തിടെ 100,000 രൂപയ്ക്ക് മുകളിലായി.

കുതിപ്പിന് പിന്നിലെ കാരണം

യുഎസ് പ്രസിഡന്‍റ് ട്രംപ് ഏർപ്പെടുത്തിയ ഉയർന്ന താരിഫുകൾ മൂലമുണ്ടാകുന്ന അനിശ്ചിതത്വം, സാധ്യതയുള്ള വ്യാപാര യുദ്ധങ്ങൾ , ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, പണപ്പെരുപ്പം, ആഗോള സാമ്പത്തിക വളർച്ച തുടങ്ങിയവയെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വിപണിയിലെ ചാഞ്ചാട്ടവും മാക്രോ ഇക്കണോമിക് അപകടസാധ്യതകളും വർദ്ധിക്കുമ്പോൾ, സുരക്ഷിതമായ നിക്ഷേപമാർഗമായി സ്വർണത്തെ നിക്ഷേപകർ സമീപിക്കുമ്പോഴാണ് വില മുകളിലേക്ക് ഉയരുന്നത്. 2025 ഓഗസ്റ്റ് 11 ലെ കണക്കനുസരിച്ച് , 2025 ൽ സ്വർണ്ണം ഇതുവരെ 31% കേവല വരുമാനം നേടിയിട്ടുണ്ട്. ഇത് ഇക്വിറ്റികളേക്കാളും ബോണ്ടുകളേക്കാളും വളരെ കൂടുതലാണ്.

വില വർദ്ധന തുടർന്നേക്കും

താരിഫുകളും മറ്റ് ഭൗമരാഷ്ട്രീയ അപകടസാധ്യതകളും സംബന്ധിച്ച പിരിമുറുക്കങ്ങൾ തുടരുകയും അത് ആഗോള വളർച്ചയെ ബാധിക്കുകയും ചെയ്താൽ, സ്വർണ്ണം കൂടുതൽ ശക്തമാവുകയും വില മുകളിലേക്ക് ഉയരുകയും ചെയ്യും. മാത്രമല്ല, ട്രംപിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി യുഎസ് ഫെഡറൽ റിസർവ് ഭാവിയിൽ പലിശനിരക്കുകൾ കുറച്ചാൽ പിന്നെ സ്വർണത്തെ പിടിച്ചാൽ കിട്ടില്ല. കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നത് വർദ്ധിപ്പിച്ചാലും സ്വർണവിലയെ സ്വാധീനിക്കും. കാരണം ഉയർന്ന താരിഫുകൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, പണപ്പെരുപ്പം, ചില സമ്പദ്‌വ്യവസ്ഥകളുടെ ഉയർന്ന കടം-ജിഡിപി അനുപാതം, ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ സാധ്യത എന്നിവ മൂലമുണ്ടാകുന്ന അപകടസാധ്യതകൾ തിരിച്ചറിഞ്ഞാണ് കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നത് .

2024-ൽ കേന്ദ്ര ബാങ്കുകൾ 1,054 ടൺ സ്വർണം വാങ്ങി. ഈ വർഷവും അവർ ഏകദേശം 1,000 ടൺ സ്വർണം വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അതോടെ വീണ്ടും സ്വർണ്ണ വില കുതിക്കും. വരും ദിവസങ്ങളിലും വില മുകളിലേക്ക് ഉയർന്നാൽ പവന്‍റെ വില 1 ലക്ഷം കടന്നേക്കാമെന്നാണ് കണക്ക് കൂട്ടൽ.

സ്വർണവില 1 ലക്ഷം തൊടുമോ..?

ഓഹരി വിപണിക്കും സ്വാധീനം

നിക്ഷേപ പോർട്ട്‌ഫോളിയോയുടെ കാര്യത്തിലും സ്വർണ്ണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. 2015, 2016, 2018, 2022 തുടങ്ങിയ വർഷങ്ങളിൽ ഓഹരികൾ നന്നായി പ്രവർത്തിക്കാത്ത വർഷങ്ങളിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തീരിയുകയും കൂടുതൽ വാങ്ങിക്കൂട്ടുകയും ചെയ്തു. കോവിഡ്-19 മഹാമാരി , റഷ്യ-ഉക്രെയ്ൻ യുദ്ധം, മിഡിൽ ഈസ്റ്റ് മേഖലയിലെ സൈനിക സംഘർഷങ്ങൾ, അടുത്തിടെ ട്രംപിന്‍റെ താരിഫ് പ്രഖ്യാപനം എന്നിവയ്ക്ക് ശേഷമാണ് നിക്ഷേപകർ കൂടുതലായി സ്വർണത്തെ സമീപിച്ചത്. അനിശ്ചിതത്വത്തിൽ സ്വർണ്ണം നന്നായി പ്രവർത്തിക്കുന്നതിന്‍റെ പ്രധാന കാരണം അത് ഒരു യഥാർത്ഥ ആസ്തിയാണ് എന്നതാണ്. അതായത്, സ്വർണ്ണത്തിന് ക്രെഡിറ്റ് അല്ലെങ്കിൽ എതിർ പാർട്ടി റിസ്ക് ഇല്ല. ഇക്വിറ്റികളേക്കാൾ കുറഞ്ഞ ചാഞ്ചാട്ടമുള്ള ഉയർന്ന നിലവാരമുള്ള ലിക്വിഡ് ആസ്തിയാണ് സ്വർണം.

ആഗോള സാമ്പത്തിക അപകടസാധ്യതകൾ, കോർപ്പറേറ്റ് വരുമാനത്തിലെ ആഘാതം, മൂല്യനിർണ്ണയങ്ങൾ എന്നിവ കാരണം ഓഹരി വിപണികളിലെ ചാഞ്ചാട്ടത്തിന്‍റെ പാതയിൽ നിന്ന് വ്യത്യസ്തമായി നിലവിലെ അനിശ്ചിത കാലത്ത് സ്വർണ്ണത്തിനുള്ള സാധ്യതകൾ തിളക്കമുള്ളതായി തോന്നുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. അതായത് ഹ്രസ്വകാലത്തേക്ക്, വിലകൾ ഉയരുമ്പോൾ, ലാഭം വർദ്ധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഉയർന്ന വിലകൾ ചില നിക്ഷേപകരെ സ്വർണ്ണം വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിച്ചേക്കാം. എന്നാൽ മൊത്തത്തിൽ, നിലവിലെ മാക്രോ ഇക്കണോമിക്, ജിയോപൊളിറ്റിക്കൽ പശ്ചാത്തലം സ്വർണ്ണത്തിന് അനുകൂലമാണ്.

നിങ്ങൾ എന്തു ചെയ്യണം..?

സ്വർണ്ണ വിലയിൽ ദീർഘകാലാടിസ്ഥാനത്തിൽ ഉണ്ടായിട്ടുള്ള ഉയർച്ചയെ അവഗണിക്കാൻ കഴിയില്ല. അത് സ്വർണ്ണം സ്വന്തമാക്കേണ്ടതിന്‍റെ പ്രാധാന്യം എടുത്തുകാണിക്കുന്നു. കഴിഞ്ഞ ദശകത്തിൽ, സ്വർണ്ണം 15% CAGR നേടിയിട്ടുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം സ്വർണം ഏകദേശം 9.4% CAGR നൽകി. ദീർഘകാല വീക്ഷണത്തോടെ (5 മുതൽ 10 വർഷം വരെ) മിതമായ ഉയർന്ന റിസ്ക് കണക്കിലെടുത്ത്, നിങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോയുടെ ഏകദേശം 10-15% സ്വർണ്ണത്തിനായി നീക്കിവയ്ക്കുന്നത് യുക്തിസഹമാണ്. ഇത് ഒരു പോർട്ട്ഫോളിയോ വൈവിധ്യവൽക്കരണമായി പ്രവർത്തിച്ചേക്കാം.

സ്വർണ്ണത്തിൽ സമർത്ഥമായി നിക്ഷേപിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. സ്വർണത്തിൽ നിക്ഷേപം നടത്തുന്നതിന് ഇന്ന് നിരവധി മാർഗങ്ങളുണ്ട്. ഗോൾഡ് ഇടിഎഫുകൾ അല്ലെങ്കിൽ ഗോൾഡ് സേവിംഗ്സ് ഫണ്ടുകൾ എന്നിവ മികച്ച തിരഞ്ഞെടുപ്പാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X