സ്വര്‍ണവിലയില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി വലിയ വര്‍ധനവാണ് അനുഭവപ്പെടുന്നത്. 24 കാരറ്റ് സ്വര്‍ണത്തിന്റെ പത്ത് ഗ്രാമിന് ഇപ്പോള്‍ ₹86,000 കടന്ന് വ്യാപാരം നടത്തുന്നുണ്ടെന്നതും l, ഈ വര്‍ഷം മാത്രം സ്വര്‍ണ വില 11% (₹8,600/10gms) വര്‍ധിച്ചു എന്നതും ശ്രദ്ധേയമാണ്. ആഗോള സാമ്പത്തിക അനിശ്ചിതത്വം, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, സെന്‍ട്രല്‍ ബാങ്ക് നയങ്ങൾ, ട്രേഡ് പോളിസികള്‍ എന്നിവയാണ് ഈ കുതിച്ചുചാട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങള്‍. ട്രംപിന്റെ അധികാരം ഏൽക്കലും സ്വർണ്ണവിലയിലെ വലിയ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട് എന്ന് വിലയിരുത്താം. എന്നാൽ വൈകാതെ തന്നെ സ്വർണ്ണവില ഒരു ലക്ഷ്യത്തിലേക്ക് കടക്കും എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.
വിലവര്‍ധനവിനുള്ള പ്രധാന കാരണങ്ങള്‍
1. ട്രംപിന്റെ താരിഫ് ഭീഷണി & വ്യാപാരയുദ്ധ സാധ്യത
യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്കുള്ള തീരുവ 25% ആയി വര്‍ധിപ്പിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം ആഗോള വ്യാപാര യുദ്ധത്തിന് വഴിവയ്ക്കുമോ എന്ന ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്.
"താരിഫ് അനിശ്ചിതത്വം മൂലം സ്വര്‍ണ വില വമ്പിച്ച രീതിയില്‍ ഉയര്‍ന്നു. സ്പോട്ട് ഗോള്‍ഡ് വില 2,942.68 ഡോളര്‍/ഔണ്‍സ് എന്ന പുതിയ ഉയരത്തിലെത്തി"
സ്വർണ വിലയുടെ ഉയർച്ച വിലയിരുത്തികൊണ്ട് ആനന്ദ് രതി ഷെയേഴ്‌സ് & സ്റ്റോക്ക് ബ്രോക്കേഴ്സ് നവീന്‍ മാത്തൂര്‍ പറഞ്ഞു
2. ആഗോള സാമ്പത്തിക മാന്ദ്യം & പണപ്പെരുപ്പം
യുദ്ധസമൂഹ്യ പ്രതിസന്ധികള്‍, സാമ്പത്തിക മാന്ദ്യം, വ്യാപാര പ്രതിസന്ധികള്‍ എന്നിവയെ നേരിടാന്‍ സ്വര്‍ണ നിക്ഷേപം ഒരു സുരക്ഷിത മാര്‍ഗമായി തുടരുന്നു. സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണ സംഭരണം വര്‍ധിപ്പിക്കുന്നതും വിലയെ പിന്തുണയ്ക്കുന്നു.
3. രൂപയുടെ മൂല്യത്തകര്‍ച്ച & അന്താരാഷ്ട്ര സ്വാധീനം
സ്വര്‍ണ്ണം ഒരു ആഗോള ഉല്‍പ്പന്നമായതിനാല്‍, ഇന്ത്യന്‍ വിപണിയിലെ വില യുഎസ് ഡോളറിന്റെ മൂല്യത്തിലും സ്വാധീനപ്പെടുന്നു. ഇന്ത്യന്‍ രൂപ കുറയുമ്പോള്‍, സ്വര്‍ണ്ണത്തിന്റെ ലാന്‍ഡിംഗ് ചെലവ് വര്‍ധിക്കുന്നു, അതിനാല്‍ ആഭ്യന്തര വില ഉയരുന്നു.
2024-ല്‍ രൂപയുടെ മൂല്യത്തില്‍ 3-4% ഇടിവ് ഉണ്ടായതോടെ, സ്വര്‍ണം കൂടുതൽ ചെലവേറിയതായി മാറി.
സ്വര്‍ണ വില ഒരു ലക്ഷം കടക്കുമോ?
തുടർച്ചയായ ഈ കുതിപ്പോടെ, സ്വര്‍ണത്തിന് പത്ത് ഗ്രാം ₹1,00,000 കവിഞ്ഞേക്കുമോ? എന്നതാണ് ഏറ്റവും വലിയ ചോദ്യമുയരുന്നത്.
"വിലവര്‍ധനവ് ഉറപ്പാണ്, പക്ഷേ ഒരു ലക്ഷം തികച്ചേക്കുമോ എന്നത് വ്യക്തമായി പറയാൻ കഴിയില്ല."
പഠനം സംബന്ധിച്ച വിലയിരുത്തലുകൾക്ക് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിന്റെ അനുജ് ഗുപ്ത മറുപടി പറഞ്ഞത് ഇപ്രകാരമാണ്.

ഒരു ലക്ഷം കടക്കാന്‍ എന്തൊക്കെ വേണം?
*ഇനിയും ₹14,000 (16%) വരെ കൂടേണ്ടതുണ്ട്
*ആഗോള വിപണിയിലെ അനിശ്ചിതത്വം തുടരണം
*ആഗോള സെന്‍ട്രല്‍ ബാങ്കുകളുടെ സംഭരണം കൂടണം
*ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരണം
ഒരു ലക്ഷം കടക്കാൻ സാധ്യതയുണ്ടോ?
കുറച്ച് മാസത്തിനുള്ളില്‍ ഒരു ലക്ഷം തികച്ചേക്കില്ല, പക്ഷേ ഭാവിയിൽ ഈ മജിക് നമ്പറിലേക്ക് എത്തുമെന്നത് ധാരാളം സാമ്പത്തിക വിദഗ്ധർ സംശയിക്കുന്നു.
"മികച്ച സാഹചര്യത്തില്‍, 10 ഗ്രാം സ്വര്‍ണത്തിന് ₹1,48,071 വരെ കടക്കാം." സാംകോ സെക്യൂരിറ്റീസിലെ അപൂര്‍വ ഷെത്ത് വിഷയത്തിൽ അഭിപ്രായപ്പെട്ടു.
അടുത്ത മാസം സ്വര്‍ണ വില എവിടെ വരെ പോകും?
എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിന്റെ അനലിസ്റ്റ് അനുജ് ഗുപ്തയുടെ പ്രവചനപ്രകാരം, ദീപാവലി വരെയും സ്വര്‍ണ വില ₹87,000/10gm റേഞ്ചില്‍ തന്നെ തുടരുമെന്നാണ് കണക്കാക്കുന്നത്.
സ്വർണ വില ഉയരാൻ വേണ്ട സാധ്യതകള്‍:
പണപ്പെരുപ്പം തുടരുമെങ്കില്‍ - വില വീണ്ടും ഉയരാൻ സാധ്യതയുണ്ട്
വ്യാപാരയുദ്ധം രൂക്ഷമാകുകയാണെങ്കില്‍ സ്വര്‍ണത്തിന് കൂടുതലൊരു ബൂസ്റ്റ് ലഭിക്കും.
റിപ്പോ നിരക്ക് കുറയ്ക്കുകയാണെങ്കില്‍ സ്വര്‍ണ നിക്ഷേപത്തിന് കൂടുതൽ താത്പര്യം കാണും.
സ്വര്‍ണ വിലയില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രബലമായ കുതിച്ചുചാട്ടം പ്രകടമാണ്. ടാരിഫ് അനിശ്ചിതത്വം, ആഗോള സാമ്പത്തിക മാന്ദ്യം, സെന്‍ട്രല്‍ ബാങ്ക് നയങ്ങൾ, ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടങ്ങിയ കാരണങ്ങളാല്‍ സ്വര്‍ണ വില കൂടുതലായി ഉയരുന്ന സാഹചര്യമാണിപ്പോള്‍.
ഒരു ലക്ഷം രൂപയിലേക്ക് കടക്കാനായാലും ഇല്ലെങ്കിലും, സ്വര്‍ണ നിക്ഷേപം ഇപ്പോഴും ഒരു സുരക്ഷിത പോര്‍ട്ട്‌ഫോളിയോ ഓപ്ഷനായിട്ടാണ് വിപണി വിലയിരുത്തുന്നത്. അതിനാല്‍ നിക്ഷേപകരും ഉപഭോക്താക്കളും അടുത്ത വരുന്ന മാസങ്ങളില്‍ വിലയിൽ വരുന്ന മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

എസ്ബിഐ എഫ്ഡി പലിശ കുറച്ചു; സുരക്ഷിത നിക്ഷേപത്തിന് ഇനി എന്ത് വഴി?

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?



Click it and Unblock the Notifications