കൂടിയും കുറഞ്ഞും. സ്വർണ വില ഇന്ന് വീണ്ടും കുറഞ്ഞു. ഇന്നലെ പവന് 80 രൂപ കൂടിയപ്പോൾ ഇന്ന് 80 രൂപ കുറഞ്ഞു. സ്വർണ വിലയിൽ പിന്നെയും ഇടിവായി. ആഭരണപ്രേമികൾക്കും വിവാഹ പാർട്ടികൾക്കും ആശ്വസിക്കാം. നിലവിലെ കണക്ക് പ്രകാരം നവംബർ 14 നു നടത്തിയ അതേ വിലയിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ 55,560 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഇന്ന് അത് 55,480 രൂപയായി.
ഇന്നത്തെ വില
സ്വർണ വില വീണ്ടും കുറഞ്ഞു. ഇന്നലെ കൂടിയെങ്കിലും ഇന്ന് പവന് 80 രൂപ കുറഞ്ഞ് 55,480 രൂപയായി. ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 69,35 രൂപയായി. ഇന്നും ഗ്രാമിന്റെ വില 7000 രൂപയ്ക്ക് മുകളിലേക്ക് കടന്നിട്ടില്ല. ഇന്നലെ പെട്ടെന്ന് വില വർദ്ധിച്ചെങ്കിലും ഇന്ന് ആശ്വസിക്കാം. വ്യാഴാഴ്ചയിലെ അതേ വിലയിൽ തന്നെയാണ് വ്യാപാരം ഇന്ന് പുരോഗമിക്കുന്നത്.
ഒരു പവൻ ആഭരണം വാങ്ങാൻ?
സ്വർണവില കുറയുന്നത് ആഭരണപ്രേമികൾക്ക് നല്ല വാർത്തയാണ്. ഇന്ന് 5% പണിക്കൂലി കണക്കാക്കിയാൽ കേരളത്തിലെ ഒരു ജ്വല്ലറിയിൽ നിന്ന് ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 60,056 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് 7507 രൂപയും വേണം. സ്വർണത്തിന്റെ വിലയ്ക്കൊപ്പം 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി എന്നിവ കണക്കാക്കിയുള്ള വിലയാണിത്. എന്നാൽ എല്ലാ ജ്വല്ലറികളിലും ഇതേ വിലയാവില്ല. സാധാരണയായി 5 മുതൽ 30 ശതമാനം വരെയാണ് പണിക്കൂലി കണക്കാക്കുന്നത്. ഓരോ ആഭരണത്തിനും പണിക്കൂലി വ്യത്യാസപ്പെടുന്നു.

പിന്നെയും പിന്നെയും വീഴുന്നു...
യു.എസിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിനു ശേഷം കേരളത്തിൽ സ്വർണത്തിന് വമ്പൻ വീഴ്ച. സ്വർണ അതിന്റെ റെക്കോർഡ് വിലയിൽ നിന്നും മൂക്ക് കുത്തി താഴേക്ക് വീഴുന്നു. ഡോളറും യീൽഡും യു.എസ് ഓഹരികളും മുകളിലേക്ക് കുതിക്കുകയും ക്രിപ്റ്റോകറൻസി മൂല്യം ഉയരുന്നതും സ്വർണ ഇ.ടി.എഫുകൾ പോലുള്ള സ്വർണ നിക്ഷേപങ്ങളെ കാര്യമായി ബാധിക്കുന്നു. ഇത് രാജ്യാന്തര വിപണിയെ ബാധിക്കുകയും കേരളത്തിൽ സ്വർണ വില ഇടിയാനും കാരണമാവുന്നു.
നിലവിൽ രാജ്യാന്തര സ്വർണവില 2,560ലേക്ക് വീണു. അത് കേരളത്തിലെ സ്വർണ വിലയേയും ബാധിച്ചു.
ഇന്നത്തെ വിലക്ക് വാങ്ങാം....
ഇന്നും കുറഞ്ഞു. ഇന്നത്തെ വിലയിൽ ബുക്ക് ചെയ്താൽ കുറഞ്ഞ വിലയിൽ ആഭരണം വാങ്ങാം. സ്വർണാഭരണപ്രേമികൾക്ക് നവംബറിൽ നല്ല രാശിയാണ്. സ്വർണത്തിന്റെ വില കുറയുന്നതിനാൽ ഈ വിലയ്ക്ക് തന്നെ ആഭരണം ബുക്ക് ചെയ്യൂ. നാളേ വില കൂടിയാൽ ഇന്ന് ബുക്ക് ചെയ്താൽ ഇന്നത്തെ വിലയ്ക്ക് തന്നെ ആഭരണം വാങ്ങാം. ഇനിയും കാത്തിരിക്കാതെ ബുക്ക് ചെയ്തോളൂ.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
