ഒരു തരി സ്വർണം വാങ്ങാൻ വീട് വിൽക്കേണ്ട അവസ്ഥയിലാണ് മലയാളികൾ. ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത ഉയരത്തിലേക്കാണ് സ്വർണവില കുതിച്ചുപായുന്നത്. ഇന്ന് മാത്രം, അതായത് ഒക്ടോബർ 17-ആം തീയ്യതി മാത്രം ഒരുപവൻ സ്വർണത്തിന് കൂടിയത് 2840 രൂപയാണ്. അതോടെ പവൻ വില 97,360 രൂപയിലേക്കെത്തി. 2,640 രൂപ കൂടി ഉയർന്നാൽ വില 1 ലക്ഷം എന്ന മാന്ത്രിക സഖ്യയിലെത്തും.
പവൻ വില 1 ലക്ഷം തൊട്ടില്ലെങ്കിലും ആഭരണം വാങ്ങുമ്പോൾ 1 പവൻ ലഭിക്കാൻ 1 ലക്ഷം രൂപയിൽ അധികം നൽകണം. മറ്റൊന്നും കൊണ്ടല്ല, സ്വർണാഭരണത്തിന് പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്കിംഗ് ചാർജ്ജ് തുടങ്ങിയവ കൂടി നൽകണം. 10 ശതമാനമാണ് പണിക്കൂലി. 5 ശതമാനം ജിഎസ്ടി. ഇതെല്ലാം കൂട്ടുമ്പോൾ ഏകദേശം 1,10,000 രൂപ നൽകേണ്ടിവരും ഒരുപവൻ സ്വർണം വാങ്ങുമ്പോൾ.
5 വർഷത്തെ വളർച്ച
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വലിയ വളർച്ചയാണ് സ്വർണവിലയിൽ ഉണ്ടായത്. അഞ്ച് വർഷം കൊണ്ട് ഏകദേശം 65,000 രൂപ ഒരുപവൻ സ്വർണത്തിന് വർദ്ധിച്ചു. 2020 ജനുവരി ആറിനാണ് 30,200 രൂപയിലേക്ക് സ്വർണം എത്തിച്ചേരുന്നത്. ആ വർഷം തന്നെ മേയ് 18ന് 35,040 രൂപയിലേക്കാണ് വില കുതിച്ചത്. രണ്ടുമാസം പിന്നിട്ടപ്പോഴേക്ക് വീണ്ടും 5000 വർധിച്ച് 2020 ജൂലൈ 31ന് 40,000 രൂപയിലെത്തി. എന്നാൽ കോവിഡ് മാറിയതോടെ സ്വർണവില കുത്തനെ ഇടിഞ്ഞു. പവൻ വില 30,000 രൂപയിലേക്ക് കൂപ്പ് കുത്തി. പിന്നീട് മൂന്ന് വർഷത്തോളം എടുത്താണ് സ്വർണം 45,000 രൂപയിലേക്ക് എത്തിയത്.
2023 ഏപ്രിൽ 14ന് 45,320 രൂപയായിരുന്നു വില. ഒരുവർഷത്തിനകം 2024മാർച്ച് 29ന് വില 50,000 പിന്നിട്ടു. പിന്നാലെ നാലുമാസം കഴിഞ്ഞ് ജൂലൈ 17ന് 55,000 രൂപയായി വില കുതിച്ചുയർന്നു. 2025 ജൂലൈ 23ന് 75,040 ആയിരുന്നു സ്വർണവില. സെപ്റ്റംബർ 9ന് 80,880 രൂപയിലേക്ക് സ്വർണം കുതിച്ചെത്തി. ഒക്ടോബർ എട്ടാം തീയ്യതിയാണ് സ്വർണവില 90,000 രൂപയെന്ന മാന്ത്രിക സഖ്യ കടക്കുന്നത്. 90,320 രൂപയായിരുന്നു അന്നത്തെ വില. അതിന് ശേഷം അതായത് അടുത്ത 8 ദിവസത്തിനുള്ളിൽ 7,040 രൂപയാണ് ഒരുപവൻ സ്വർണത്തിന് കൂടിയത്.

ഇവിടം കൊണ്ട് തീരില്ല
സ്വർണവില വരും ദിവസങ്ങളിലും ബ്രേക്കില്ലാതെ പായും എന്നുതന്നെയാണ് ആഗോള മാർക്കറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ സാഹചര്യത്തിൽ സ്വർണവില വളരെ വൈകാതെ തന്നെ 5,000 ഡോളറിലേക്കോ 10,000 ഡോളറിലേക്കോ ഉയരാമെന്ന് ജെപി മോർഗൻ സി.ഇ.ഒ. ജാമി ഡിമോൺ ചൂണ്ടിക്കാട്ടുന്നത്. യു.എസ്-ചൈന വ്യാപാര സംഘർഷങ്ങളും യു.എസ് സർക്കാർ അടച്ചുപൂട്ടാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകളുമാണ് നിക്ഷേപകjർ സുരക്ഷിതമായ നിക്ഷേപമായി സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്.
യു.എസ് സി.പി.ഐ പണപ്പെരുപ്പം ജൂലൈയിലെ 2.8% ൽ നിന്ന് 2025 ലെ നാലാം പാദത്തോടെ 3.5% ആയി ഉയരുമെന്ന് ജെപി മോർഗൻ അസറ്റ് മാനേജ്‌മെൻ്റിലെ ചീഫ് ഗ്ലോബൽ സ്ട്രാറ്റജിസ്റ്റ് ഡേവിഡ് കെല്ലി പ്രവചിച്ചു. തുടർന്ന് 2026 ൽ ഇത് 2.8% ലേക്ക് തിരികെ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെഡിൻ്റെ കൂടുതൽ ഇളവുകൾ ആസ്തി വിലകൾ ഇനിയും വർദ്ധിപ്പിക്കും.
കേരളത്തിലെ വില
ആഗോള സ്വർണവില 5000 ഡോളർ പിന്നിട്ടാൽ കേരളത്തിൽ സ്വർണവില ഒരുലക്ഷം രൂപയ്ക്ക് മുകളിലേക്ക് കുതിക്കും. ഇനി സ്വർണവില 10,000 ഡോളർ പിന്നിട്ടാൽ കേരളത്തിലെ സ്വർണവില 2 ലക്ഷം രൂപയ്ക്ക് മുകളിലേക്കെത്തും. അത് സംഭവിക്കാൻ അധികകാലം വേണ്ടിവരില്ലെന്നാണ് നിലവിലെ സ്വർണത്തിന്‍റെ കുതിപ്പ് കണ്ടിട്ട് തോന്നുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications