ആഭരണപ്രേമികൾക്കും, വിവാഹ പാർട്ടികൾക്കും നിരാശ സമ്മാനിച്ച് ഇന്ന് വീണ്ടും സ്വർണ വില കുതിക്കുന്നു. ഇന്ത്യൻ വിപണിയിൽ ഇന്നലെ സ്വർണ വിലയിൽ ഇടിവുണ്ടായെങ്കിലും ഇന്ന് ഇരട്ടിയായി കുതിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്. ഇന്ന് രാജ്യാന്തര സ്വർണ വിലയിലും ശക്തമായ കുതിപ്പുണ്ടായിട്ടുണ്ട്.
യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറക്കാനുള്ള സാധ്യത വീണ്ടും ഉയർന്നതാണ് നിലവിലെ ഈ കുതിപ്പിന് വഴിയൊരുക്കിയത്. ഇതോടെ രാജ്യാന്തര വില ഔൺസിന് 4,040 ഡോളറിൽ നിന്ന് 4,146 ഡോളറിലേക്ക് ഉയർന്നു. തുടർച്ചയായി രാജ്യാന്തര വിലയിൽ മുന്നേറ്റം രേഖപ്പെടുത്തിയാൽ ഇന്ത്യയിലെ സ്വർണ വിലയിലും കുതിപ്പുണ്ടാവും. ഡോളർ കരുത്താർജ്ജിച്ചിട്ടും സ്വർണ വില തളർന്നിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്.
ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില
24 കാരറ്റ് സ്വർണം ഗ്രാമിന് 191 രൂപ വർദ്ധിച്ച് 12,704 രൂപയിലെത്തി. ഒരു പവൻ്റെ വില 1,528 രൂപ വർദ്ധിച്ച് 1,01,632 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 1,910 രൂപ വർദ്ധിച്ച് 1,27,040 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 19,100 രൂപ വർദ്ധിച്ച് 12,70,400 രൂപയായി.

22 കാരറ്റ് സ്വർണം ഗ്രാമിന് 175 രൂപ വർദ്ധിച്ച് 11,645 രൂപയിലെത്തി. ഒരു പവൻ്റെ വില 1,400 രൂപ വർദ്ധിച്ച് 93,160 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 1,750 രൂപ വർദ്ധിച്ച് 1,16,450 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 17,500 രൂപ വർദ്ധിച്ച് 11,64,500 രൂപയായി.
18 കാരറ്റ് സ്വർണം ഗ്രാമിന് 143 രൂപ വർദ്ധിച്ച് 9,528 രൂപയിലെത്തി. ഒരു പവൻ്റെ വില 1,444 രൂപ വർദ്ധിച്ച് 76,224 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 1,430 രൂപ വർദ്ധിച്ച് 95,280 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 14,300 രൂപ വർദ്ധിച്ച് 9,52,800 രൂപയായി.
എംസിഎക്സ് സ്വർണം, വെള്ളി
എംസിഎക്സ് സ്വർണത്തിനും വെള്ളിക്കും ഇന്ന് വലിയ മുന്നേറ്റം രേഖപ്പെടുത്തി. ഡിസംബറിൽ അവസാനിക്കുന്ന എംസിഎക്സ് സ്വർണ വില 1,462 രൂപ അഥവാ 1.2% വർധിച്ച് 10 ഗ്രാമിന് 1,25,316 രൂപയിലെത്തി. മാത്രമല്ല ഡിസംബറിൽ അവസാനിക്കുന്ന എസിഎക്സ് വെള്ളി വില 2,103 രൂപ അഥവാ 1.4% വർധിച്ച് ഒരു കിലോഗ്രാമിന് 1,27,010 രൂപ എന്ന നിലയിലെത്തി.
ഇന്നത്തെ വെള്ളി വില
ഇന്ത്യൻ വിപണിയിൽ ഇന്ന് വെള്ളി വിലയും ശക്തമായ കുതിച്ചുചാട്ടം രേഖപ്പെടുത്തി. ഇന്ന് ഒരു കിലോഗ്രാം വെള്ളി വില 4,000 രൂപ വർധിച്ച് 1,67,000 രൂപ എന്ന നിലയിലെത്തി. ഇത് വമ്പൻ മുന്നേറ്റമാണ്. 100 ഗ്രാം വെള്ളിയുടെ വില 16,700 രൂപയും 10 ഗ്രാം വെള്ളിയുടെ വില 1,670 രൂപ യുമായി ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ നിലവിലെ വില 167 രൂപയാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
