സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് ചലനം. രണ്ട് ദിവസമായി ഒരേ വിലയിൽ വ്യാപാരം പുരോഗമിച്ചപ്പോൾ ഇന്ന് പവന് 80 രൂപ കയറി. നേരിയ ഉയർച്ചയാണെങ്കിലും വീണ്ടും സ്വർണ വിലയിലെ കയറ്റം സാധാരണക്കാരെയും വിവാഹ ആവശ്യങ്ങൾ ഉള്ളവർക്കും നിരാശയുണ്ടാക്കുന്നു. സ്വർണ വിലയിലെ ഈ കയറ്റിറക്കങ്ങൾ പ്രവചനാതീതമാവുന്നു. ഇനിയും വില ഉയർന്നാൽ 60,000 രൂപ ഉടൻ ഭേദിക്കും. അതോടെ സ്വർണാഭരണങ്ങൾ വാങ്ങുന്നത് സാധാരണക്കാർക്ക് വെറും സ്വപ്നമായി മാറിയേക്കാം. ഇന്നലെ പവന് 57040 രൂപയും ഗ്രാമിന് 7130 രൂപയുമായിരുന്നു.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 7140 രൂപയായി. പവന് 80 രൂപ കുറഞ്ഞ് 57,120 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 71,400 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7789 രൂപയും പവന് 62,312 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5842 രൂപയും പവന് 46,736 രൂപയുമാണ്. ഡിസംബർ 3, 4 ദിവസങ്ങളിൽ ഒരേ വിലയിലായിരുന്നു വ്യാപാരം നടന്നത്.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾ കൃത്യമായി കേരളത്തിലും പ്രതിഫലിക്കുന്നു എന്നതിൻ്റെ തെളിവാണ് ഇന്നത്തെ ഈ കയറ്റം.

ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്നത്തെ സ്വർണ വീണ്ടും ഉയർന്നു. ഇന്നത്തെ സ്വർണ വില പ്രകാരം കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 61,785 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് 7729 രൂപ കൊടുക്കണം. അതായത് 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (45 രൂപ), പണിക്കൂലി എന്നിവയാണ് സ്വർണാഭരണം വാങ്ങുമ്പോൾ ഈടാക്കുന്ന മറ്റു ചാർജുകൾ. പണിക്കൂലിയിലെ നേരിയ മാറ്റങ്ങൾ സ്വർണാഭരണ വിലയിലും വ്യത്യാസം ഉണ്ടായേക്കാം. അതിനാൽ ഈ വിലകൾ കൃത്യമല്ല.
സ്വർണാഭരണം വാങ്ങുന്നുണ്ടോ?
സ്വർണ വില വീണ്ടും ഉയർന്നു. ഇനിയും വില കയറിയാൽ അത് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാവും. നിങ്ങൾക്ക് ആഗ്രഹമെങ്കിൽ ഇന്നത്തെ വിലയിൽ ബുക്ക് ചെയ്യാം. വിവാഹ ആവശ്യങ്ങൾ ഉണ്ടെങ്കിൽ കുറഞ്ഞ വിലയിൽ ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഈ വിലക്കയറ്റം നേരിടാൻ സ്വർണ നിക്ഷേപങ്ങളിലും ഇൻവെസ്റ്റ് ചെയ്യുന്നത് ഉചിതമായ തീരുമാനമാവും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
