സ്വർണ വില ഇടിഞ്ഞു. ഇന്ന് സംസ്ഥാനത്തെ സ്വർണ വിലയിൽ കനത്ത ഇടിവ്. പവന് 720 രൂപയാണ് ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത്. ഈ ആഴ്ചയിലെ വിലക്കയറ്റം സാധാരണക്കാരെ ആശങ്കപ്പെടുത്തിയിരുന്നു. ഇന്ന് വില കുറഞ്ഞതോടെ വിവാഹ ആവശ്യങ്ങൾക്കായി ആഭരണം എടുക്കുന്നവർക്ക് നല്ല സമയമാണ്. 58,000 ൽ നിന്നാണ് ഇന്നലെ 57,000ലേയ്ക്ക് സ്വർണം വീണത്. സ്വർണ നിക്ഷേപങ്ങളിൽ അമിതമായി നക്ഷേപിച്ചതിനെ തുടർന്നായിരുന്നു ഇന്നലെ വില കുറയാൻ കാരണമായത്. ഇന്നലെ പവന് 440 രൂപ കുറഞ്ഞിരുന്നു. അതായത് 2 ദിവസം കൊണ്ട് 1160 രൂപയാണ് കുറഞ്ഞത്.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 90 രൂപ കുറഞ്ഞ് 7140 രൂപയായി. പവന് 720 രൂപ കുറഞ്ഞ് 57,120 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 71,400 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7789 രൂപയും പവന് 62,312 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5842 രൂപയും പവന് 46,736 രൂപയുമാണ്. ഡിസംബർ 5ന് വ്യാപാരം നടന്ന അതേ വിലയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.

ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്നത്തെ സ്വർണ വില പ്രകാരം 5% പണിക്കൂലി നോക്കിയാൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 61,830 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് 7729 രൂപ കൊടുക്കണം. അതായത് 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (45 രൂപ), പണിക്കൂലി എന്നിവയാണ് സ്വർണാഭരണം വാങ്ങുമ്പോൾ അധിക വില ഈടാക്കുന്നതിന് കാരണം. പണിക്കൂലിയിലെ നേരിയ മാറ്റങ്ങളാണ് സ്വർണാഭരണ വിലയിലും വ്യത്യാസം ഉണ്ടാവാൻ കാരണമാവുന്നത്.
വില കുറയാൻ കാരണം...?
യു.എസ് സമ്പദ് വ്യവസ്ഥയിൽ മാറ്റം വരുമ്പോൾ സ്വർണ വിലയേയും അതും ബാധിക്കും. യു.എസ് പലിശ നിരയ്ക്ക് കുറക്കാൻ സാധ്യത ഉയരുന്നുണ്ട്. എന്നാൽ പലിശ കുറയുമ്പോൾ സ്വർണ വില വർദ്ധിക്കും. പക്ഷേ ഡിസംബറിൽ പലിശ കുറഞ്ഞാലും 2025ൽ പലിശ കുറയില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നതാണ്. അതും ഇന്നത്തെ വില ഇടിയാൻ കാരണമായി. മാത്രമല്ല വില കുറഞ്ഞാൽ സ്വർണ നിക്ഷേപങ്ങളിൽ ആളുകൾ ഇൻവെസ്റ്റ് ചെയ്യില്ല.
വില ഇടിയുന്നു....
സ്വർണ വില ഇടിയുന്നു. വിവാഹത്തിനു ആഭരണം എടുക്കുന്നവർക്ക് ഇത് ബെസ്റ്റ് ടൈം തന്നെ. മാത്രമല്ല ആഭരണപ്രേമികൾക്കും വിലയിടിവ് ആശ്വസിക്കാം. ആഭരണം വാങ്ങുന്നവർക്ക് ഇന്നത്തെ വിലയിൽ അഡ്വാൻസ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഇന്ന് 57120 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വരും ദിവസങ്ങളിലും വില ഇടിഞ്ഞാൽ സ്വർണം 56,000ലേയ്ക്ക് മൂക്ക് കുത്തും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications