ഏറിയും കുറഞ്ഞും എല്ലാ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ് സ്വർണ വില. അതോടെ ആഭരണ പ്രേമികൾ ആശയക്കുഴപ്പത്തിലായി. ഇന്ന് വാങ്ങിയാൽ നാളെ വില കുറഞ്ഞാൽ നഷ്ടമാണ്. എന്നാൽ വില കുറയുമെന്ന് ഉറപ്പിച്ച് പറയാനും സാധിക്കില്ല. ഫെബ്രുവരി 15 മുതൽ സംസ്ഥാനത്ത് തുടർച്ചയായി സ്വർണ വില വർദ്ധിച്ചിരുന്നു. എന്നാൽ ഇന്നലെ വീണ്ടും വില കുറഞ്ഞു. അതേ സമയം ഇന്ന് വില വർധിച്ചു.
ഇന്നത്തെ സ്വർണ വില
സ്വർണ വിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയത്. 200 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. 46,080 രൂപയിലാണ് ബുധനാഴ്ച സ്വർണ വ്യാപാരം നടക്കുന്നത്. 5760 രൂപയാണ് ഗ്രാമിന്റെ വില. 7 ദിവസങ്ങൾക്ക് ശേഷമാണ് സ്വർണം 46,000 രൂപയ്ക്ക് മുകളിലെത്തുന്നത്.
ആഗോള സ്വർണ വില
2017.50 ഡോളർ എന്ന നിലവാരത്തിലാണ് ആഗോള സ്വർണ വില. കഴിഞ്ഞ ഒരു മാസത്തിൽ ആഗോള സ്വർണ്ണവില ചെറിയ നഷ്ടമാണ് നൽകിയിരിക്കുന്നത്. ട്രോയ് ഔൺസിന് 7.61 ഡോളറുകൾ (0.38%) ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബർ അവസാനത്തോടെയുണ്ടായ കുതിപ്പിന് ശേഷം വലിയ തോതിൽ ലാഭമെടുപ്പ് നടന്നത് സ്വർണ്ണവില താഴാൻ പ്രധാന കാരണമാവുകയായിരുന്നു. അതേ സമയം കഴിഞ്ഞ 6 മാസങ്ങൾ പരിഗണിക്കുമ്പോൾ സ്വർണ്ണവിലയിൽ 118.66 ഡോളറുകളുടെ (6.26%) വർധനയുണ്ടായിട്ടുണ്ട്.

ഉയർന്ന വില ജനുവരിയിൽ
ജനുവരി 2 ആം തീയ്യതിയാണ് സ്വർണത്തിന് 2024ലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 47000 രൂപയായിരുന്നു ജനുവരി 2ന് ഒരു പവൻ സ്വർണത്തിന്റെ വില. ആ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 11 20 രൂപ വരെ ഇതുവരെ കുറഞ്ഞു എന്നത് ആശ്വാസം പകരുന്ന കാര്യമാണ്.
ഫെബ്രുവരിയിലെ സ്വർണ വില
ഫെബ്രുവരി 2 ആം തിയ്യതി രേഖപ്പെടുത്തിയ 46640 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണ വില. 15 ആം തിയ്യതിയാണ് ഫെബ്രുവരി മാസത്തെ ഏറ്റവും കുറഞ്ഞ വില സ്വർണത്തിന് രേഖപ്പെടുത്തിയത്, 45520 രൂപ.
ഫെബ്രുവരി 1 - 46,520 രൂപ
ഫെബ്രുവരി 2 - 46,640 രൂപ
ഫെബ്രുവരി 3 - 46,480 രൂപ
ഫെബ്രുവരി 4 - 46,480 രൂപ
ഫെബ്രുവരി 5 - 46,360 രൂപ
ഫെബ്രുവരി 6 - 46,200 രൂപ
ഫെബ്രുവരി 7 - 46,400 രൂപ
ഫെബ്രുവരി 8 - 46,400 രൂപ
ഫെബ്രുവരി 9 - 46,320 രൂപ
ഫെബ്രുവരി 10- 46,160 രൂപ
ഫെബ്രുവരി 11 - 46,160 രൂപ
ഫെബ്രുവരി 12 - 46,160 രൂപ
ഫെബ്രുവരി 13 - 46,080 രൂപ
ഫെബ്രുവരി 14 - 45,600 രൂപ
ഫെബ്രുവരി 15 - 45,520 രൂപ
ഫെബ്രുവരി 16 - 45,680 രൂപ
ഫെബ്രുവരി 17 - 45,760 രൂപ
ഫെബ്രുവരി 18 - 45,760 രൂപ
ഫെബ്രുവരി 19 - 45,960 രൂപ
ഫെബ്രുവരി 20 - 45,880 രൂപ
ജ്വല്ലറികളിൽ ആഭരണങ്ങൾക്ക് വില കണക്കാക്കുന്നത് എങ്ങനെ ..?
സാധാരണഗതിയിൽ ജ്വല്ലറിയിൽ ആഭരണങ്ങളുടെ വില കണക്കാക്കുന്നത് നിലവിലെ സ്വർണ വില, പരിശുദ്ധി, പണിക്കൂലി, സ്വർണത്തിന്റെ തൂക്കം, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ്. ഒപ്പം ആഭരണങ്ങളുടെ നിർമാണ രീതി, ഫിനിഷിങ്, അതിന്റെ ഡിസൈൻ, കൊത്തുപണികൾ, അലങ്കാരപണികൾ, ആഭരണത്തിൽ ഉൾപ്പെട്ട കല്ലുകൾ എന്നിവയെ ആശ്രയിച്ചും വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു.
വിവാഹത്തിന് സ്വർണം വാങ്ങുമ്പോൾ
വിവാഹ ആവശ്യങ്ങൾ പോലെ വലിയ രീതിയിൽ സ്വർണം വാങ്ങുമ്പോൾ പാൻ കരുതേണ്ടതുണ്ട്. 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 269എസ്‍ടി പ്രകാരം ദിവസത്തിൽ ഒരു വ്യക്തിക്ക് 2 ലക്ഷം രൂപയിൽ കൂടുതലുള്ള പണമിടപാടുകൾക്ക് പാൻ നൽകണം. ജുവലറികൾ പാൻ, ആധാർ രേഖകളില്ലാതെ 2 ലക്ഷത്തിൽ കൂടുതൽ തുക കറൻസിയായി സ്വീകരിക്കില്ല. 1961-ലെ ആദായനികുതി ചട്ടങ്ങളിലെ റൂൾ 114ബി പ്രകാരം 2 ലക്ഷം രൂപയ്ക്കും അതിന് മുകളിലും മൂല്യമുള്ള ഇടപാടുകളിലൂടെ സ്വർണം വാങ്ങുമ്പോൾ പാൻ വിവരങ്ങൾ നൽകേണ്ടത് നിർബന്ധമാണ്.
വില വർദ്ധിച്ചേക്കും
ഹ്രസ്വകാലങ്ങളിൽ സ്വർണ്ണവിലയിൽ ചാഞ്ചാട്ടങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. കഴിഞ്ഞ വർഷങ്ങളിലും സമാന ചാഞ്ചാട്ടങ്ങൾക്ക് വിപണി സാക്ഷ്യം വഹിച്ചിരുന്നു. വരും മാസങ്ങളിൽ സ്വർണ്ണവില കുതിക്കുമെന്നാണ് വിലയിരുത്തൽ. ലോകരാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ പണപ്പെരുപ്പം കുറയ്ക്കുക എന്ന വെല്ലുവിളി നേരിടുന്നതായി വിദഗ്ധർ വിലയിരുത്തുന്നു.
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?



Click it and Unblock the Notifications
