സംസ്ഥാനത്തെ സ്വർണവില ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ രാവിലെ വില ഉയർന്നിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം വില കുറഞ്ഞു. അതേസമയം ഇന്ന് രാവിലെ വീണ്ടും വില ഉയർന്നിരിക്കുകയാണ്. അതോടെ വലിയ അവളിൽ സ്വർണം വാങ്ങാൻ കാത്തിരുന്നവർ ആശങ്കയിലായി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനങ്ങളും പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യവുമാണ് സ്വർണവില ചാഞ്ചാടാൻ കാരണമാകുന്നത്.
ഇന്നത്തെ സ്വർണവില
ഇന്നലെ ആഗോള വിലവര്‍ധനയുടെ ചുവടുപിടിച്ച് രാവിലെ ഗ്രാമിന് 190 രൂപ വര്‍ധിച്ച് 14,760 രൂപയും പവന് 1520 രൂപ വര്‍ധിച്ച് 1,18,320 രൂപയുമായിരുന്നു. എന്നാല്‍, ഉച്ചയോടെ ഗ്രാമിന് 100 രൂപ കുറഞ്ഞ് 14,660 രൂപയായി. പവന് 800 രൂപ കുറഞ്ഞ് 1,17,520 രൂപയുമായി. എന്നാൽ ഇന്ന് രാവിലെ വീണ്ടും വില ഉയർന്നു. പവന് 1,120 രൂപയാണ് വർധിച്ചത്. 1,18,640 രൂപയാണ് പവന്‍റെ പുതിയ നിരക്ക്. ഫെബ്രുവരി മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന സ്വർണവിലയാണ് ഇന്നത്തേത്. ഗ്രാമിന് 14,830 രൂപ.
1 പവൻ വാങ്ങാൻ
ഇന്ന് സ്വർണാഭരണം വാങ്ങാൻ പോകുന്നവർ ഏറ്റവും പുതിയ വില നിലവാരം അറിഞ്ഞിരിക്കണം. സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,35,000 രൂപ നൽകേണ്ടി വരും.

വിലക്കയറ്റം തുടരും
സ്വർണവില വരും ദിവസങ്ങളിലും മുകളിലേക്ക് ഉയരാനാൻ സാധ്യതയെന്നാണ് മാർക്കറ്റ് വിദഗ്ധർ സൂചിപ്പിക്കുന്നത്. ആഗോള താരിഫ് ഉയര്‍ത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെയും മിഡില്‍ ഈസ്റ്റിലെ വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെയും തുടര്‍ന്ന് പുതുക്കിയ വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയിലും നിക്ഷേപകര്‍ സുരക്ഷിത ആസ്തി എന്ന നിലയിൽ സ്വർണത്തിലെ നിക്ഷേപം തുടരുകയാണ്. യുഎസ് പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡക്‌സ്, ഉപഭോക്തൃ ആത്മവിശ്വാസ ഡാറ്റ, പ്രതിവാര പ്രാരംഭ തൊഴിലില്ലായ്മ ക്ലെയിമുകള്‍, പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയുടെ വായ്പാ നിരക്ക് തീരുമാനം തുടങ്ങിയ സൂചികകളാണ് വരും ദിവസങ്ങളിൽ സ്വർണവിലയിൽ സ്വീധീനം ചെലുത്തുക.
അഡ്വാന്‍സ് ബുക്കിംഗ്
വില ഇനിയും ഉയരുമോ എന്ന് പേടിയുള്ളവർ അഡ്വാന്‍സ് ബുക്കിംഗ് ചെയ്യുന്നത് നല്ലതാണ്. നിലവിലുള്ള വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications