സംസ്ഥാനത്ത് ഇന്ന് സ്വർണ വില കൂടി. നീണ്ട 6 ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണം പവന് 80 രൂപ വർദ്ധിച്ചു. കുറേ നാളുകളായി വില താഴോട്ട് ഇടിയുകയായിരുന്നു. ഇന്നത്തെ വില വർദ്ധിച്ചത് അപ്രതീക്ഷിതമായിരുന്നു. ഈ ഒരാഴ്ചയായി 2800 രൂപയോളം സ്വർണ വില കുറഞ്ഞിരുന്നു. ഇന്നത്തെ വർദ്ധനവ് ഒരു നേരിയ മുന്നേറ്റമാണെങ്കിലും ഒരു പവന് 55,560 രൂപയിലെത്തിയിരിക്കുന്നു. 56000 രൂപയിൽ താഴേയാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.
ഇന്നലെ 880 രൂപയാണ് പവന് കുറഞ്ഞത്. സ്വർണം ഗ്രാമി 110 രൂപയും കുറഞ്ഞിരുന്നു. ഇത്രയും ദിവസത്തോളം തുടർച്ചയായി വില കുറഞ്ഞത് ആഭരണപ്രേമികൾക്ക് വലിയ ആശ്വാസമേകിയിരുന്നു.
ഇന്നത്തെ വില
നീണ്ട 6 ദിവസത്തിനു ശേഷം സ്വർണ വില വിലയിൽ നേരിയ വർദ്ധനവ്. ഇന്ന് സ്വർണ വില ഒരു ഗ്രാമിന് 10 രൂപ വർദ്ധിച്ച് 6945 രൂപയായി. അതായത് ഗ്രാമിന്റെ വില ഇന്നും 7000 രൂപയ്ക്ക് താഴേ തന്നെയാണ്. പവന് 80 രൂപ വർദ്ധിച്ച് ഇന്ന് 55,560 രൂപയായി. സ്വർണ വിലയിലെ നേരിയ ചലനം പ്രതീക്ഷിക്കാത്തത്. വില വർദ്ധിച്ചെങ്കിലും ആഭരണപ്രേമികൾക്ക് ആശ്വസിക്കാം.

ഒരു പവൻ ആഭരണം വാങ്ങാൻ എത്ര രൂപ വേണം.?
സ്വർണ വിലയിൽ ഇന്ന് 80 രൂപ പവന് വർദ്ധിച്ചു. 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ), പണിക്കൂലി എന്നിവ കണക്കാക്കിയാൽ ഇന്ന് കേരളത്തിൽ നിന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 60,143 രൂപ മതി. ഒരു ഗ്രാം ആഭരണത്തിന് 7517 രൂപ നൽകണം. പണിക്കൂലി വ്യത്യാസപ്പെടുമ്പോൾ ഈ വിലയിൽ മാറ്റം വന്നേക്കാം. പ്രധാനമായും 5 മുതൽ 30 ശതമാനം വരെയാണ് പണിക്കൂലി കണക്കാക്കുന്നത്. നിലവിൽ 5% പണിക്കൂലി നോക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാനുള്ള തുകയാണിത്.
നേരിയ ചലനം...
നേരിയ ചലനം ഉണ്ടായെങ്കിലും കാര്യമായ വർദ്ധനവില്ല. കുറച്ച് കാലത്തേക്ക് സ്വർണവിലയിൽ കാര്യമായ വർദ്ധനവ് രേഖപ്പെടുത്താൻ സാധ്യതയില്ലെന്നാണ് വിദഗ്ദർ പറയുന്നത്. ക്രിപ്റ്റോകറൻസി മൂല്യം വർദ്ധിച്ചതും ഡോളർ ശക്തിപ്രാപിച്ചതും സ്വർണത്തിന്റെ രാജ്യാന്തര ഡിമാൻഡ് താഴ്ന്നു. അതാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യാന്തര വിലയിലും ഇന്ത്യയിലെ വിലയിലും ഇടിവ് സംഭവിച്ചത്.
രാജ്യാന്തര രാഷ്ട്രീയ, സാമ്പത്തികരംഗത്തെ ഓരോ വിഷയങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. അതാണ് വില ഇറങ്ങിയും കയറിയും മാറുന്നത്. യുഎസിന്റെ സാമ്പത്തികനയം, ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ എന്നിവയും സ്വർണത്തെ കാര്യമായി പ്രതിസന്ധിയിലാഴ്ത്തും. നിലവിലെ യു.എസ് സാമ്പത്തിക രംഗത്ത് മാറ്റങ്ങൾ വന്നാൽ സ്വർണവില വർദ്ധിക്കാൻ സാധ്യതയുണ്ട്.
ബുക്ക് ചെയ്യാം....
ഇന്ന് നേരിയ വർദ്ധനവ് മാത്രമാണ് ഉണ്ടായത്. സ്വർണവില ഇന്നും 56000 രൂപയ്ക്ക് താഴേയാണ്. ഇന്നത്തെ വില അനുസരിച്ച് ഒരു പവൻ ആഭരണം വാങ്ങാനും വില കുറവാണ്. കാത്തിരിക്കാതെ വേഗം തന്നെ ഈ വിലയ്ക്ക് സ്വർണം ബുക്ക് ചെയ്തോളൂ. വിവാഹങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കും സ്വർണം എടുക്കാൻ ആഗ്രഹിക്കുന്നവർ ഒട്ടും സമയം കളയാതെ ബുക്ക് ചെയ്തോളൂ.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications