വിവാഹത്തിന് ഒരുങ്ങുന്നവർക്ക് കടുത്ത തിരിച്ചടിയായി സ്വർണ വില ഇന്നും റെക്കോർഡ് വിലയിൽ. ഓരോ ദിവസവും വില കുതിക്കുന്നതോടെ ഇനിയൊരുതിരിച്ചു വരവില്ലെന്ന് കരുതാം. ഇനി സ്വർണാഭരണം വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ശരിക്കും വിയർക്കും. ഇന്ന് ഒരു പവന് 200 രൂപ ഉയർന്നു. രാജ്യാന്തര വിപണിയും കൂടുതൽ ശക്തമാവുന്നു...
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 25 രൂപ ഉയർന്ന് 7930 രൂപയായി. പവന് 200 രൂപ ഉയർന്ന് 63,440 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 79,300 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8651 രൂപയും പവന് 69,208 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6488 രൂപയും പവന് 51,904 രൂപയുമാണ്.
ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 2,869 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നും ഡോളർ ഇൻഡക്സിൽ ശക്തമായി കുതിക്കുന്നു. വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് സ്വർണത്തിൻ്റെ ഡിമാൻഡിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. മാത്രമല്ല 2024ൽ ലോകത്ത് ഏറ്റവുമധികം സ്വർണം വാങ്ങികൂട്ടിയ കേന്ദ്രബാങ്ക് ആർ.ബി.ഐ ആണ് എന്നത് ശ്രദ്ധേയം.

രാജ്യാന്തര സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് സ്വർണ വിലയെ ശക്തമാക്കുന്നത്. ചൈന, മെക്സിക്കോ, കാനഡ എന്നിവയ്ക്കുമേൽ ഡൊണാൾഡ് ട്രംപ് കനത്ത ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതോടെ ആഗോള തലത്തിൽ വലിയ പ്രതിസന്ധികളാണ് രൂപപ്പെട്ടത്. ഇത് ആഗോള വ്യാപാര യുദ്ധത്തിലേക്കുള്ള വഴിയൊരുക്കും.. അതിനാൽ തന്നെ സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്നു. അതാണ് സ്വർണ നിക്ഷേപങ്ങളിലേക്ക് വ്യാപകമായി നിക്ഷേപകർ എത്തിച്ചേരാൻ ഇടയായത്. ഡോളർ ശക്തിയാർജ്ജിക്കുന്നതോടെ ഇറക്കുമതിച്ചെലവ് വർധിക്കുന്നു. ഇത് ആഭ്യന്തര വിലയുടെ വർധനവിനും ഇടയാക്കി.
അധിക ചാർജുകൾ വന്നാൽ ആഭരണത്തിൻ്റെ വില എത്രയാവും?
ഇന്നത്തെ വില കണക്കാക്കുമ്പോൾ അതിനൊപ്പം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേർന്നാണ് ആഭരണത്തിന്റെ വില നിശ്ചയിക്കുന്നത്. എങ്കിൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 68,665 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,584 രൂപ കൊടുക്കണം. ഇതേ തുകയിൽ എല്ലാ ജ്വല്ലറികളിലും വിൽപ്പന നടക്കില്ല. പണിക്കൂലിയിലെ വ്യത്യാസം ഈ തുകയിൽ മാറ്റം വരാൻ കാരണമാവുന്നു.
സ്വർണത്തിൽ നിക്ഷേപിക്കുന്നതാണോ നല്ലത്?
സ്വർണം എല്ലാ കാലത്തും ഒരു മികച്ച സ്വത്താണ്. എന്നാൽ ഇന്നത്തെ വിലയിൽ പലർക്കും ഇത് വാങ്ങാൻ സാധിക്കണമെന്നില്ല. സ്വർണം വാങ്ങുന്നതിനേക്കാൾ ഇപ്പോൾ ഉചിതം സ്വർണത്തിൽ ഇൻവെസ്റ്റ് ചെയ്യുന്നതാണ്. അതിലൂടെ വമ്പൻ ലാഭം നേടാനും അതു വഴി സ്വർണം വാങ്ങാനും സാധിക്കും.
എങ്കിലും ഇപ്പോൾ വിവാഹം പോലുള്ള ആഘോഷങ്ങൾക്ക് തയ്യാറെടുക്കുന്നവർക്ക് സ്വർണ നിക്ഷേപം ഉചിതമായ മാർഗം ആവില്ല. വിലയിൽ നേരിയ ഇളവുകൾ വരുമ്പോൾ ഉടൻ തന്നെ ആഭരണം വാങ്ങാൻ ശ്രമിക്കുന്നതാണ് ഇത്തരം അവസരങ്ങളിൽ സാധിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications