ജനുവരിയിൽ സ്വർണ വില 4 ശതമാനത്തിലധികം ഉയർന്നു; താരിഫ് ഭീഷണിയാണോ സ്വർണത്തിന് കരുത്തേകിയത്?

സ്വർണ വില കുതിക്കുന്നു. സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും സ്വർണ വില നിരാശയുണ്ടാക്കുന്നു. ജനുവരിയിലെ കുതിപ്പ് പ്രവചിച്ചതു പോലെ സംഭവിച്ചു. 60,000 ഭേദിച്ചതോടെ സ്വർണം വാങ്ങുന്നത് ഏറെ പ്രയാസകരമാവുന്നു. എന്നാൽ സ്വർണത്തിൽ നിക്ഷേപിക്കുന്നവർക്ക് ഇതാണ് ബെസ്റ്റ് ടൈം. നിലവിൽ സ്വർണ നിക്ഷേപങ്ങളിലൂടെ മികച്ച ലാഭം ഉറപ്പാക്കാൻ സാധിക്കും. അതു കൊണ്ട് തന്നെ ആളുകൾ വ്യാപകമായി സ്വർണ നിക്ഷേപങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഡൊണാൾഡ് ട്രംപിന്റെ താരിഫ് പദ്ധതികളെക്കുറിച്ചുള്ള പുതിയ ആശങ്കകളും മറ്റു പല പ്രതിസന്ധികളും മൂലം 2025 ൽ അപകടസാധ്യതയുള്ള നിക്ഷേപങ്ങളിൽ നിന്നും ആളുകൾ വ്യാപകമായി മാറി നിൽക്കുന്നു. മാത്രമല്ല കഴിഞ്ഞ കലണ്ടർ വർഷത്തെപ്പോലെ സ്വർണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം നിലവിൽ ​ഗണ്യമായി വർദ്ധിക്കുന്നുമുണ്ട്. ഇത് ഇക്വിറ്റി വിപണികളെ വലിയ രീതിയിൽ സമ്മർദ്ദത്തിലാക്കുന്നു.

ട്രംപിന്റെ വരവാണോ സ്വർണത്തിന് ശക്തിയാർജ്ജിച്ചത്?

ജനുവരി 20 ന് യു.എസ് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് എത്തിയതിനു ശേഷം ലോകത്തെ പ്രധാന മാർക്കറ്റുകളെല്ലാം സമ്മർദ്ദത്തിലായി. അധികാരമേറ്റയുടൻ അദ്ദേഹം മുന്നോട്ട് വെച്ച വിവിധ നയങ്ങളാണ് ലോക വിപണിയെ തന്നെ ഇളക്കി മറിച്ചത്. അമേരിക്കൻ കോർപ്പറേഷനുകൾക്കും പൗരന്മാർക്കും നേട്ടമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തിക നയങ്ങളായിരുന്നു ട്രംപ് മുന്നോട്ട് വെച്ചത്. എന്നാൽ ഇവ പുതിയ വ്യാപാര യുദ്ധങ്ങളെക്കുറിച്ചുള്ള ഭയം സൃഷ്ടിച്ചു.

ഇത് മൂലം മറ്റു നിക്ഷേപങ്ങളിൽ നിന്നും വ്യതിചലിച്ച് ആളുകൾ അവരുടെ ഫണ്ടുകൾ സ്വർണത്തിൽ നിക്ഷേപിക്കാൻ തുടങ്ങി. അതിൻ്റെ ഫലമായി സ്വർണ വിലയിൽ കുത്തനെ വർദ്ധനവുണ്ടായി. 2025-ൽ പ്രധാന സെൻട്രൽ ബാങ്കുകളെല്ലാം അവരുടെ പണ നയങ്ങൾ തുടരുമെന്നും പലിശ നിരക്ക് കുറക്കില്ലെന്നുമാണ് വ്യക്തമാക്കുന്നത്. എന്നാൽ പലിശനിരക്കുകൾ വേഗത്തിൽ കുറയ്ക്കണമെന്നും മറ്റ് രാജ്യങ്ങളും ഇത് പിന്തുടരണമെന്നും ഡൊണാൾഡ് ട്രംപ് പറയുന്നുണ്ട്.

മാത്രമല്ല, ഫോറെക്സ് ഹോൾഡിംഗുകൾ വൈവിധ്യവത്കരിക്കുന്നതിന് കേന്ദ്ര ബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങുന്നത് തുടരുന്നു, ഇതും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. മൊത്തത്തിൽ സ്വർണ വില ഉയരാൻ ഏറ്റവും അനുയോജ്യമായ സമയമാണ് ഇത്. സ്വർണത്തിന്റെ വളർച്ച ശക്തമായിരുന്നു.

ജനുവരിയിൽ സ്വർണ വില 4 ശതമാനത്തിലധികം ഉയർന്നു; താരിഫ് ഭീഷണിയാണോ സ്വർണത്തിന് കരുത്തേകിയത്?

സ്വർണ വിലയിലെ വളർച്ച....

സ്‌പോട്ട് സ്വർണ വില ജനുവരിയിൽ ഇതുവരെ 4.39 ശതമാനം ഉയർന്ന് ഔൺസിന് ഇന്ന് 2,760.48 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ആഭ്യന്തര വിപണിയിൽ, എംസിഎക്‌സിൻ്റെ വില 80,000 രൂപ കടന്ന് ഗ്രാമിന് 80,312 രൂപ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. ഈ മാസത്തെ ഇതുവരെയുള്ള വിലയിൽ 4.03% വർധനയാണ് സംഭവിച്ചത്. കഴിഞ്ഞ വർഷം ഏകദേശം 27% ഉയർച്ച ഉണ്ടായിരുന്നു, ഈ വർഷത്തിന്റെ തുടക്കത്തിലും മഞ്ഞ ലോഹം ശക്തിയാർജ്ജിച്ച് കുതിക്കുന്നു.

ഇപ്പോഴത്തെ നിലയിൽ തന്നെ വില നിലനിർത്തുകയും ജനുവരി അവസാനിക്കുമ്പോൾ 4.20% നേട്ടം രേഖപ്പെടുത്തുകയും ചെയ്താൽ, 2024 സെപ്റ്റംബറിന് ശേഷമുള്ള സ്വർണത്തിന്റെ ഏറ്റവും മികച്ച പ്രതിമാസ പ്രകടനമായിരിക്കും ഇത്.

ട്രംപ് താരിഫ് ഭീഷണി

"2025 ഫെബ്രുവരി 1-ഓടെ, "താരിഫ് മാൻ" എന്ന് സ്വയം വിശേഷിപ്പിക്കുന്ന ട്രംപ്, കാനഡയിലും മെക്സിക്കോയിലും 25% താരിഫുകൾ ചുമത്താൻ ലക്ഷ്യമിടുന്നു. കൂടാതെ, അമേരിക്കയിലേക്ക് പ്രവേശിക്കുന്ന എല്ലാ ഇറക്കുമതികൾക്കും താരിഫ് ഏർപ്പെടുത്തുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി, ഇതിലൂടെ ഒരു സാമ്പത്തിക യുദ്ധം ആരംഭിക്കുന്നു എന്നാണ് ആഗ്‌മോണ്ടിലെ ഗവേഷണ മേധാവി ഡോ.റെനിഷ ചൈനാനി പറഞ്ഞത്.

താരിഫ് ലഘൂകരിക്കുന്നതിനെ കുറിച്ചും ചൈനയുമായുള്ള വ്യാപാര കരാർ അംഗീകരിക്കുന്നതിനെക്കുറിച്ചും ട്രംപിൻ്റെ പരാമർശങ്ങൾ ഡോളറിന്റെ മൂല്യം ഇടിഞ്ഞതും സ്വർണത്തിന്റെ വില എക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്ക് ഉയരുന്നതിനും കാരണമായി.- ചൈനാനി ചൂണ്ടിക്കാട്ടി.

പലിശ നിരക്ക് കുറക്കുമോ?

"നികുതി വെട്ടിക്കുറയ്ക്കൽ, നിയന്ത്രണങ്ങൾ നീക്കൽ, പലിശ നിരക്ക് കുറയ്ക്കൽ എന്നിവയാണ് ട്രംപിൻ്റെ മൂന്ന് പ്രധാന തന്ത്രങ്ങൾ. ഇത് ഉപഭോക്താക്കളുടെയും കോർപ്പറേഷനുകളുടെയും ചെലവ് കുറയ്ക്കാൻ ലക്ഷ്യമിടുന്നു. യു.എസിലെ പണപ്പെരുപ്പ സമ്മർദ്ദം കുറയുന്നതിൻ്റെ സൂചനകൾ വരുന്നുണ്ട്, അതായത് ഈ വർഷം അവസാനിക്കുന്നതിനു മുന്നേ യുഎസ് സെൻട്രൽ ബാങ്ക് രണ്ടു തവണ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയുണ്ട്. പലിശ നിരക്ക് കുറക്കുമ്പോൾ സ്വർണം കൂടുതൽ ശക്തമാവും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X