ആഭരണപ്രമികളുടെ സ്വപ്നം ഫലിക്കുമോ..? ഇക്കാര്യങ്ങൾ സംഭവിച്ചാൽ സ്വർണവില താഴേക്ക് വീഴും, പക്ഷെ എളുപ്പമല്ല

സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ്. 82,560 രൂപയാണ് ഇന്ന് ഒരുപവൻ സ്വർണത്തിന്‍റെ വില. കഴിഞ്ഞ 25 വർഷത്തിനുള്ളിൽ സ്വർണവിലയിൽ എത്ര രൂപ വർദ്ധിച്ചിട്ടുണ്ടെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..? 2000-ത്തിൽ 4400 രൂപയായിരുന്നു 1 പവൻ സ്വർണത്തിന്‍റെ വില. അതായത് കഴിഞ്ഞ 25 വർഷത്തിനിടെ 1 പവൻ സ്വർണത്തിന് കൂടിയത് ഏകദേശം 78,000 രൂപയാണ്. കണ്ണ് തള്ളാൻ വരട്ടെ... അടുത്ത വർഷം പവന്‍റെ വില 1 ലക്ഷം കടക്കുമെന്നാണ് മാർക്കറ്റ് വിദഗ്ധർ പറയുന്നത്. അങ്ങനെ സംഭവിച്ചാൽ സ്വർണം വാങ്ങുക എന്നത് സാധാരണക്കാർക്ക് വെറും സ്വപ്നമായി അവശേഷിക്കും.

2020-ൽ 30,000 രൂപയായിരുന്നു സ്വർണത്തിന്‍റെ വില. 2024 മാർച്ച് 29-ന് പവൻ വില 50,000 കടന്നു. 2025 ജനുവരി 22 ന് പവൻ വില 60,000 പിന്നിട്ടു. പിന്ന് കുതിച്ചും കിതച്ചും കേരളത്തിലെ സ്വർണവില 80,000 എന്ന മാന്ത്രിക സംഖ്യയും കടന്ന കുതിക്കുകയാണ്. എന്താണ് സ്വർണവില മുകളിലേക്ക് കത്തിക്കയറാനുള്ള കാരണം, സ്വർണവില കുറയാൻ ലോകത്ത് എന്ത് മാറ്റം സംഭവിക്കണം.. നമുക്ക് പരിശോധിക്കാം.

സ്വർണവില തീരുമാനിക്കുന്നത്

ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ (എല്‍ബിഎംഎ) എന്ന അന്താരാഷ്ട്ര വ്യാപാര സംഘടനയാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്. ബുള്ളിയന്‍ ബാങ്കുകള്‍ നടത്തുന്ന ദിവസേനയുള്ള ഇലക്ട്രോണിക് ലേലത്തിലൂടെയാണ് വില നിര്‍ണയം. പ്രധാന സ്വര്‍ണ ഡീലര്‍മാരും ബാങ്കുകളും ഉള്‍പ്പെടെയുള്ള പങ്കാളികള്‍ രണ്ട് ദൈനംദിന സെഷനുകളില്‍ ഒരു നിശ്ചിത വിലയ്ക്ക് വില്‍ക്കല്‍, വാങ്ങല്‍ ഓര്‍ഡറുകള്‍ സമര്‍പ്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വര്‍ണ വില നിശ്ചയിക്കുന്നത്. സുതാര്യവും ഇലക്ട്രോണിക് സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായ പ്രക്രിയയാണ് ഇത്.

സ്വർണവില കുറയും, ഇക്കാര്യങ്ങൾ സംഭവിക്കണം

കേരളത്തിൽ ഓരോ ദിവസത്തെയും ഡോളർ മൂല്യം, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയിൽ 24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക് തുടങ്ങിയ അവലോകം ചെയ്തതിന് ശേഷമാണ് സ്വർണവില തീരുമാനിക്കുന്നത്. സ്വർണ വ്യാപാരികളുടെ സംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ നിശ്ചയിക്കുന്ന വിലയാണ് കേരളത്തിലെ 95% വ്യാപാരികളും പിന്തുടരുന്നത്.

വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

ലോകത്ത് നടക്കുന്ന പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം സ്വർണവിലയെ സ്വാധീനിക്കും. അമേരിക്കൽ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് തുടങ്ങിയ വ്യാപാരം യുദ്ധമാണ് നിലവിൽ സ്വർണവിലയെ മുകളിലേക്ക് ഉയർത്തുന്ന പ്രധാനപ്പെട്ട ഘടകം. ഓഹരി വിപണിയിൽ ആശങ്കകളും ചാഞ്ചാട്ടവും ഉയരുമ്പോൾ ആഗോള നിക്ഷേപകർ സ്വർണത്തിൽ ശ്രദ്ധിക്കും. സ്വർണത്തിലെ നിക്ഷേപം വർദ്ധിപ്പിക്കുകയും ചെയ്യും. സ്വാഭാവികമായും സ്വർണവില മുകളിലേക്ക് ഉയരും.

അമേരിക്കയിൽ വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. സാമ്പത്തിക വിപണികളിൽ മാന്ദ്യഭീതി നിലനിൽക്കുമ്പോൾ സ്വർണ്ണം സാധാരണയായി മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട്.

ഇപ്പോഴും തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം, ഇസ്രയേൽ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ തുടങ്ങിയവയെല്ലാം സ്വർണവിലയെ നിലവിൽ മുകളിലേക്ക് ഉയർത്തുന്നതിൽ പങ്ക് വഹിക്കുന്നുണ്ട്. അതോടൊപ്പം പ്രാദേശികമായ ഉത്സവങ്ങളും സ്വർണവിലയിൽ സ്വാധീനം ചെലുത്തും.

വില കുറയാൻ എന്താണ് മാർഗം...?

മുകളിൽ സൂചിപ്പിച്ച സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ മാറ്റമുണ്ടായാൽ മാത്രമെ വില താഴേക്ക് വീഴുകയുള്ളു. അതായത് അമേരിക്കയിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും വേഗത്തിൽ കുറയുക, പശ്ചിമേഷ്യയിലും യുക്രൈനിലും സമാധാന ഉടമ്പടികൾ നിലവിൽ വരിക, ട്രംപിന്‍റെ വ്യാപാര യുദ്ധം കുറയുക തുടങ്ങിയ കാര്യങ്ങൾ സംഭവിക്കണം. ഈ കാര്യങ്ങൾ അടുത്തെങ്ങും സംഭവിക്കാൻ സാധ്യതയില്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതായത് വരും നാളുകളിലും സ്വർണവില മുകളിലേക്ക് തന്നെ പോകും.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X