'കൊതിപ്പിച്ച് കടന്ന് കളയുകയാണ്' സ്വർണം. രണ്ട് ദിവസം വില കുറഞ്ഞാൽ മൂന്നാമത്തെ ദിവസം വില മുകളിലേക്ക് ഉയരും. നവംബർ 13-ആം തീയ്യതിയാണ് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. പവന് 94,320 രൂപ. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില താഴേക്ക് വീണു. പക്ഷെ വില വീണ്ടും മുകളിലേക്ക് ഉയരാൻ തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ച മാത്രം 1,360 രൂപയാണ് പവന് കൂടിയത്. വരും ദിവസങ്ങളിലും വില മുകളിലേക്ക് ഉയർന്നാൽ സ്വർണം പുതിയ റെക്കോർഡ് സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്.
ഇന്നത്തെ വില
സ്വർണത്തിന് ഇന്നലെ ഗ്രാമിന് 170 രൂപ വർദ്ധിച്ച് 11,535 രൂപയിലെത്തിയിരുന്നു. പവന് 1,360 രൂപ വർദ്ധിച്ച് 92,280 രൂപയായി. അതേവിലയിൽ തന്നെയാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 12,584 രൂപയും 1,00,672 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 9,438 രൂപയും പവന് 75,504 രൂപയുമായി.
ഇന്നത്തെ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 99,850 രൂപ നൽകേണ്ടി വരും.
വില അടുത്ത ആഴ്ച ഉയരുമോ..?
വരുന്ന ആഴ്ചയിൽ സ്വർണവില മുകളിലേക്ക് ഉയരാനാണ് സാധ്യതയെന്നാണ് മാർക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നത്. വിവിധ വിപണികളിൽ വിവാഹ സീസണിലെ വാങ്ങലുകൾ ശക്തമായി തുടരുന്നതിനാൽ, 24 കാരറ്റ് സ്വർണ്ണത്തിന്റെ വില നേരിയ തോതിൽ ഉയർന്നതായി ഇന്ത്യ ബുള്ളിയൻ & ജ്വല്ലേഴ്‌സ് അസോസിയേഷൻ (ഐബിജെഎ) വൈസ് പ്രസിഡന്റ് അക്ഷ കംബോജ് പറഞ്ഞു. ശക്തമായ ഡിമാൻഡിനേക്കാൾ നിക്ഷേപകരുടെ ജാഗ്രതയാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലും സ്വർണവില വലിയ അളവിൽ കുറയാൻ സാധ്യതയില്ലെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. പരമാവധി 7000 രൂപ വരെ കുറഞ്ഞേക്കാം. അതേസമയം ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ വിലയിൽ വലിയ വർധനവിനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും ഇവർ പറയുന്നു. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമോ ഇല്ലയോ എന്ന് പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ, ഡിസംബറിൽ സ്വർണ്ണവിലയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. പലിശ നിരക്ക് കുറച്ചാൽ സ്വാഭാവികമായും സ്വർണ വില ഉയരും.
സ്വർണവില വരും വർഷങ്ങളിൽ കത്തിക്കയറുമെന്നാണ് നിക്ഷേപകനും 'റിച്ച് ഡാഡ് പുവർ ഡാഡ്' എന്ന പുസ്തകത്തിന്റെ രചയിതാവുമായ റോബർട്ട് കിയോസാക്കി പറയുന്നത്. ഓഹരി വിപണിയിൽ തകർച്ച അടുത്തുവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അതുകൊണ്ടുതന്നെ വിലയേറിയ ലോഹങ്ങൾ ശേഖരിക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. "സ്വർണ്ണത്തിന്റെ എന്റെ ലക്ഷ്യ വില $27,000 ആണ് (ഔൺസിന് 23,95,188.90 രൂപ അല്ലെങ്കിൽ 10 ഗ്രാമിന് 8,44,860 രൂപ). ഈ വില എനിക്ക് സുഹൃത്ത് ജിം റിക്കാർഡ്സിൽ നിന്നാണ് ലഭിച്ചത്....," കിയോസാക്കി എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്
സ്വർണവിലയിൽ നാളെ എന്ത് സംഭവിക്കും എന്ന് പറയാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ വലിയ അളവിൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നത് നല്ലതാണ്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

മാർച്ച് മാസം സ്വർണവില പൊട്ടി വീണു, ഇതുവരെ കുറഞ്ഞത് 10000 രൂപ, ഇനി പവന്റെ വില കൂടിയാലും പേടി വേണ്ട

അറിഞ്ഞില്ലേ, സ്വർണവില ഇന്ന് കുറഞ്ഞിട്ടുണ്ട്; ഈ മാസത്തെ കുറഞ്ഞ നിരക്കിലേക്ക് അടുക്കുന്നു, ഒരുപവൻ വാങ്ങാൻ ഇതുമതി

Gold Rate Live: വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ആഭരണ പ്രേമികൾക്ക് ആശ്വാസം, തത്സമയം വിവരങ്ങൾ അറിയാം

തുടർച്ചയായി കുറഞ്ഞ് സ്വർണവില, പക്ഷെ അധികം സന്തോഷം വേണ്ട, കാരണം അറിയുമ്പോൾ ഞെട്ടരുത്

ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് 1 പവൻ വാങ്ങാൻ 1.35 ലക്ഷം വേണം, വർദ്ധനവിന് പിന്നിലെ കാരണം അറിയാം

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്റെ വിലയിലെ മാറ്റം അറിയാം

Gold Rate Live: സ്വർണവില മുകളിലേക്ക് തന്നെ, പുതിയ റെക്കോർഡ് തീർക്കുമോ, വിവരങ്ങൾ തത്സമയം അറിയാം

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം



Click it and Unblock the Notifications