120 രൂപ ഇടിഞ്ഞ് ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 34,720 രൂപയായി. ഗ്രാമിന് 4340 രൂപയാണ് വില. പവന് 34,840 രൂപയും ഗ്രാമിന് 4355 രൂപയുമായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു തിങ്കളാഴ്ച സ്വര്‍ണ വില.
120 രൂപ ഇടിഞ്ഞ് ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 34,720 രൂപയായി. ഗ്രാമിന് 4340 രൂപയാണ് വില. പവന് 34,840 രൂപയും ഗ്രാമിന് 4355 രൂപയുമായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു തിങ്കളാഴ്ച സ്വര്‍ണ വില. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില കുറഞ്ഞു. ഔണ്‍സിന് 1,727.40 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,728.15 ഡോളര്‍ നിരക്കിലാണുള്ളത്. യുഎസ് ട്രഷറി ആദായത്തില്‍ വീണ്ടും വര്‍ധനവുണ്ടായതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് സ്വര്‍ണവിലയിലെ മാറ്റത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ 11 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്ന സ്വര്‍ണ വില ഏപ്രില്‍ ആദ്യം മുതല്‍ ഉയര്‍ന്നു തുടങ്ങിയിരുന്നു. ഡോളര്‍ മൂല്യം കഉയുന്നത് സ്വര്‍ണത്തിന് കരുത്താകുന്നുണ്ട്. രാജ്യാന്തര വിപണിയില്‍ യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം കുറയുന്നതും നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് കരുത്ത് പകരുന്നുണ്ട്. ക്രൂഡ് ഓയില്‍ വില വര്‍ധനയും പണപ്പെരുപ്പവും സ്വര്‍ണം കരുത്താര്‍ജിക്കും എന്ന സൂചനകള്‍ നല്കുന്നു.
മാര്‍ച്ച് 31ന് ഒരു പവന് സ്വര്‍ണത്തിന് 32,880 രൂപയായി ആണ് വില ഇടിഞ്ഞത്. കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ഫെബ്രുവരി 27,28 തീയതികളില്‍ ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ആയിരുന്നു വില. ഒരു പവന് സ്വര്‍ണത്തിന് 34,160 രൂപയായിരുന്നു വില. ഡോളര്‍ കരുത്താര്ജിച്ചതായിരുന്നു വിലയിടിവിന്റെ കാരണം.
കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ 10 ഗ്രാമിന് 0.11 ശതമാനം അഥവാ 50 രൂപ ഉയര്‍ന്ന് 46,469 രൂപയായി.
സംസ്ഥാനത്ത് വെള്ളി വില കുറഞ്ഞു. ഒരു ഗ്രാം വെള്ളിയ്ക്ക് 66.30 രൂപയാണ് വില. 8 ഗ്രാമിന് 530.40 രൂപയും. ഒരു കിലോഗ്രാമിന് 66,300 രൂപയാണ് വില. ഇന്നലെ ഒരു കിലോഗ്രാം വെള്ളിയ്ക്ക് 67000 രൂപയായിരുന്നു വില.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
