വോഡഫോൺ - ഐഡിയ അഥവാ വിഐ എന്ന ടെലികോം സേവന ദാതാക്കളെ ആർക്കും പ്രത്യേകം പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. നിങ്ങൾ പലരും ഒരുപക്ഷെ വിഐ ഉപഭോക്താക്കളായിരിക്കും. എന്നാൽ ഓഹരി വിപണിയിൽ അത്ര നല്ല പ്രകടനമല്ല വോഡഫോൺ ഐഡിയ ലിമിറ്റഡ് ഓഹരി കാഴ്ചവെക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 11.67 ശതമാനം ഇടിവാണ് ഓഹരിക്ക് സംഭവിച്ചത്. വോഡഫോൺ - ഐഡിയ ഓഹരി കൂടുതൽ ഇടിയുമെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങൾ പറയുന്നത്. എന്താണ് അതിന്‍റെ കാരണമെന്ന് പരിശോധിക്കാം.
ബ്രോക്കറേജ് വിലയിരുത്തൽ
വോഡഫോൺ ഐഡിയയുടെ സമീപകാല മൂലധന വർദ്ധന, കമ്പനിക്ക് പോസിറ്റീവ് ആണെങ്കിലും അതിൻ്റെ വിപണി വിഹിതത്തിൻ്റെ ഇടിവ് തടയാൻ പര്യാപ്തമല്ലെന്ന് ബ്രോക്കറേജ് സ്ഥാപനം വിശ്വസിക്കുന്നു. അടുത്ത 3-4 വർഷത്തിനുള്ളിൽ വോഡഫോൺ ഐഡിയയുടെ വിപണി വിഹിതത്തിൽ 300 ബേസിസ് പോയിൻ്റുകൾ കൂടി നഷ്ടപ്പെടുമെന്നും ഗോൾഡ്മാൻ സാച്ചസ് വിലയിരുത്തുന്നു.
83 ശതമാനം നഷ്ടം സംഭവിക്കാം
ഗോൾഡ്‌മാൻ സാച്ച്‌സ് വോഡഫോൺ ഐഡിയ ഓഹരികളിൽ 'സെൽ' റേറ്റിംഗ് നിലനിർത്തുകയും ടാർഗെറ്റ് വില നേരത്തെയുള്ള 2.2 രൂപയിൽ നിന്ന് 2.5 രൂപയായി ഉയർത്തുകയും ചെയ്തു. ഇത് വ്യാഴാഴ്ചത്തെ ക്ലോസിംഗ് വിലയിൽ നിന്ന് 83%-ലധികം കുറവുണ്ടാകുമെന്ന് പ്രവചിച്ചു.

ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 13.33 രൂപ എന്നതാണ് നിലവിൽ (11.19 AM) വോഡഫോൺ - ഐഡിയ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 12.65 ശതമാനം നഷ്ടം ഓഹരി നേരിട്ടു. 13 ശതമാനം ഇടിവാണ് ഒരു മാസത്തിനിടെ ഓഹരിക്ക് സംഭവിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ 5.46 ശതമാനം ഇടിവും ഓഹരി നേരിട്ടു. 21.59 ശതമാനം നഷ്ടമാണ് 2024-ൽ ഇതുവരെ ഓഹരിക്ക് സംഭവിച്ചത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 25.16 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 19.18 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 9.55 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

മുന്നേറ്റം പ്രവചിച്ച് സിറ്റി
ബ്രോക്കറേജ് സ്ഥാപനമായ സിറ്റി പറയുന്നത് ഭാവിയിൽ വോഡഫോൺ - ഐഡിയ ഓഹരി കുതിച്ച് ഉയരുമെന്നാണ്. വോഡഫോൺ ഐഡിയയുടെ എജിആർ ക്യൂറേറ്റീവ് ഹർജി കേൾക്കാൻ സുപ്രീം കോടതി സമ്മതിച്ചതിൽ ബ്രോക്കറേജ് പ്രതീക്ഷകൾ അർപ്പിച്ചിരുന്നു. നിലവിൽ, എജിആർ കുടിശ്ശിക ഇനത്തിൽ ഏകദേശം 70,000 കോടി രൂപ വോഡഫോൺ ഐഡിയ സ്വന്തമാക്കിയിട്ടുണ്ട്. വോഡഫോൺ ഐഡിയയെ "ഉയർന്ന റിസ്ക്, ഉയർന്ന റിട്ടേൺസ്" സ്റ്റോക്ക് എന്നാണ് സിറ്റി വിശേഷിപ്പിച്ചത്.
ടാർഗെറ്റ് വില
22 രൂപ ടാർഗെറ്റ് വിലയോടെ വോഡഫോൺ - ഐഡിയ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് പറയുന്നത്.
ഫോളോ-ഓൺ പബ്ലിക് ഓഫറും പ്രൊമോട്ടർമാരിൽ നിന്നുള്ള മൂലധന ഇൻഫ്യൂഷനും ചേർന്ന് വോഡഫോൺ ഐഡിയ അടുത്തിടെ ഇക്വിറ്റിയിൽ 20,100 കോടി രൂപ സമാഹരിച്ചു. 25,000 കോടി രൂപ അധിക കടം സമാഹരിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; പെട്രോൾ കാറുകളെ മറികടന്ന് പുതിയ താരങ്ങൾ, ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
