ഉയര്‍ന്ന ലാഭവിഹിതം നല്കുന്ന കമ്പനികള്‍ പൊതുവെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നവയായിരിക്കും. ഇത്തരം കമ്പനികള്‍ക്ക് വരുമാന സ്ഥിരതയും അവരുടെ സംരംഭങ്ങളില്‍ കുറഞ്ഞ തോതില്‍ മാത്രം തുടര്‍ നിക്ഷേപവും നടത്തിയാല്‍ മതിയാവും. സമാനമായി കഴിഞ്ഞകാല ചരിത്രം നോക്കിയാല്‍ 'ബെയര്‍ മാര്‍ക്കറ്റ്' സാഹചര്യങ്ങളില്‍ ഉയര്‍ന്ന ഡിവിഡന്റ് നല്കുന്ന കമ്പനികള്‍ മറ്റുള്ളവയേക്കാള്‍ മികച്ച പ്രകടനം നടത്തിയതായി കാണാനാവും.
ഇതിനു പുറമെ വിപണിയില്‍ തിരിച്ചടി നേരിടുന്ന ഘട്ടങ്ങളില്‍ 'സുരക്ഷിത സങ്കേതം' എന്ന മേല്‍വിലാസം നിക്ഷേപകരെ ആകര്‍ഷിക്കുകയും അനന്തരം ഓഹരി വില വര്‍ധിക്കാനും സാഹചര്യമൊരുങ്ങും. അതായത്, മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകുമെന്ന് സാരം. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം കിട്ടും. രണ്ടാമതായി, ഓഹരിയുടെ വില ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം.
ഇത്തരത്തില്‍ മുടക്കമില്ലാതെ നിക്ഷേപകര്‍ക്ക് വമ്പന്‍ ലാഭവിഹിതം നല്കുന്ന ഓഹരിയെ കുറിച്ചാണ് ഈ ലേഖനം.
സനോഫി ഇന്ത്യ
ലോകപ്രശസ്ത ഫ്രഞ്ച് ഫാര്‍മ കമ്പനിയായ സനോഫിയുടേയും സ്വന്തം ഉപകമ്പനിയായ ഹ്യൂക്സ്റ്റ് ജിഎംബിഎച്ചും സംയുക്തമായി നിയന്ത്രണം കൈയാളുന്ന ഫാര്‍മ കമ്പനിയാണ് സനോഫി ഇന്ത്യ ലിമിറ്റഡ്. 1956-ലാണ് ആരംഭം. വേദന സംഹാരികളും അലര്‍ജി മരുന്നുകളും പ്രശസ്തമാണ്. വിവിധ വാക്സിനുകള്‍ക്ക് പുറമെ പ്രമേഹം, ഹൃദ്യോഗം, കാന്‍സര്‍, ത്രോബോസിസ്, ന്യൂറോ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകളും നിര്‍മിക്കുന്നു.
രാജ്യത്തെ പകുതി കുട്ടികള്‍ക്കും പോളിയോ വാക്സിന് വിതരണം ചെയ്യുന്നത് സനോഫിയാണ്. ഇന്ത്യയില്‍ 3 നിര്‍മാണ കേന്ദ്രങ്ങളും ഒരു ഗവേഷണ കേന്ദ്രവും സ്വന്തമായുണ്ട്. ഇവിടെ നിന്നും 60-ഓളം രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു.
സ്പെഷ്യല്‍ ഡിവിഡന്റ്
ഇന്നു ചേര്‍ന്ന സനോഫി ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഓഹരിയുടമകള്‍ക്ക് ഒറ്റത്തവണ വിശേഷാല്‍ ലാഭവിഹിതം നല്കാന് തീരുമാനിച്ചത്. ഇതുപ്രകാരം ഓഹരിയൊന്നിന് 193 രൂപയാണ് സ്പെഷ്യല്‍ ഡിവിഡന്റ് ഇനത്തില്‍ നല്‍കുന്നത്. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ഓഗസ്റ്റ് 5-നും റെക്കോഡ് തീയതി ഓഗസ്റ്റ് 8-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്. തുടര്‍ന്ന് ഓഗസ്റ്റ് 22-നോ അതിനു ശേഷമോ ലാഭവിഹിതം കൈമാറുമെന്നും സനോഫി ഇന്ത്യ നേതൃത്വം വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഏപ്രിലില്‍ അന്തിമ ലാഭവിഹിതവും വിശേഷാല്‍ ലാഭവിഹിതവും ചേര്‍ത്ത് പ്രതിയോഹരി 490 രൂപ വീതം ഓഹരിയുടമകള്‍ക്ക് നല്‍കിയിരുന്നു.
സാമ്പത്തികം
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ സനോഫി ഇന്ത്യ നേടിയ അറ്റാദായം 120.40 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 32.47 ശതമാനം ഇടിവാണ് കാണിക്കുന്നത്. സമാനമായി ഏപ്രില്‍- ജൂണ്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 699.30 കോടിയായി. കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 11.38 ശതമാനം ഇടിവാണിത്. അതേസമയം കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ സനോഫി ഇന്ത്യയുടെ വരുമാനത്തില്‍ 1.9 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 6.9 ശതമാനവും അറ്റാദായം 35.4 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.
ഓഹരി വിശദാംശം
ഫാര്‍മ മേഖലയിലെ ഓഹരികളുടെ ശരാശരി പിഇ അനുപാതം 29.62 നിരക്കില്‍ ആയിരിക്കുമ്പോള്‍ സനോഫി ഇന്ത്യയുടേത് (BSE: 500674, NSE : SANOFI) 14.66 നിലവാരത്തിലാണ്. മുടക്കമില്ലാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 7.43 ശതമാനമാണെന്നതും ശ്രദ്ധേയം. കമ്പനിക്ക് യാതൊരുവിധ കടബാധ്യതയുമില്ല. പര്യാപ്തമായ കരുതല്‍ ധനശേഖരവും കൈവശമുണ്ട്. നിലവില്‍ പ്രതിയോഹരി ബുക്ക് വാല്യൂ 940.28 രൂപയും വിപണി മൂല്യം 15,199 കോടി രൂപയാണ്.
അതേസമയം, 2 ശതമാനം ഇടിഞ്ഞ് 6,600 രൂപ നിലവാരത്തിലായിരുന്നു ഓഹരിയുടെ ക്ലോസിങ്. ഒരു വര്‍ഷ കാലയളവില്‍ സനോഫി ഇന്ത്യ ഓഹരിയുടെ കൂടിയ വില 9,285 രൂപയും താഴ്ന്ന വിലനിലവാരം 6,333 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയില്‍ 3 ശതമാനം മുന്നേറ്റമുണ്ടായെങ്കിലും ഈ വര്‍ഷം ഇതുവരെയായി 16 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. ഓഹരി ഹ്രസ്വകാല മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണെങ്കിലും ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴെയാണ് തുടരുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
