ഭൂരിഭാഗം കോര്‍പറേറ്റ് കമ്പനികളും മാര്‍ച്ച് പാദഫലം പ്രഖ്യാപിച്ചതിനു പിന്നാലെ നിക്ഷേപകര്‍ക്കുള്ള ഡിവിഡന്റ് അഥവാ ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഡിവിഡന്റ് കിട്ടുമെന്ന് കരുതി ഓഹരി വാങ്ങുന്നതിന് മുമ്പെ അവയുടെ സാമ്പത്തിക സ്ഥിതിയും പരിശോധിക്കേണ്ടതുണ്ട്.
പറയത്തക്ക കടബാധ്യകള്‍ ഇല്ലാത്തതിനൊപ്പം മുടങ്ങാതെ ലാഭിവിഹിതം നല്കുന്ന ചരിത്രവുമുണ്ടോ എന്നു പരിശോധിക്കേണ്ടതും പ്രധാനമാണ്. അതേസമയം ഡിവിഡന്റ് എന്നത് നിക്ഷേപകര്‍ക്ക് ലഭിക്കുന്ന അധിക നേട്ടമാണ്. അതിനാല്‍ ഉയര്‍ന്ന നിലവാരമുള്ളതും കൃത്യമായി ലാഭവിഹിതം നല്‍കുന്നതുമായ കമ്പനികളെ തെരഞ്ഞെടുക്കുന്നത് മികച്ച നിക്ഷേപ തന്ത്രമാണ്. ഉടന്‍ ഡിവിഡന്റ് വിതരണം ചെയ്യുന്ന 3 മഹീന്ദ്ര ഗ്രൂപ്പ് കമ്പനികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
ടെക് മഹീന്ദ്ര
രാജ്യത്തെ വന്‍കിട ഐടി കമ്പനികളിലൊന്നാണ് ടെക് മഹീന്ദ്ര (BSE: 532755, NSE: TECHM). ഇക്കഴിഞ്ഞ ജനുവരി- മാര്‍ച്ച് മാസക്കാലയളവില്‍ കമ്പനിയുടെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 39.2 ശതമാനം വര്‍ധന രേഖപ്പെടുത്തി 1,506 കോടിയിലേക്ക് ഉയര്‍ന്നു. ഇതോടെ 2022 സാമ്പത്തിക വര്‍ഷത്തെ മൊത്തം അറ്റാദായം 25.7 ശതമാനം വര്‍ധനയോടെ 5,566 കോടിയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രതിയോഹരി വരുമാനം 62.8 രൂപയായും മെച്ചപ്പെട്ടു.
ഇതിനിടെ അന്തിമ ലാഭവിഹിതമായി 15 രൂപയും വിശേഷാല്‍ ലാഭവിഹിതമായി 15 രൂപയും നല്കാന് ടെക് മഹീന്ദ്രയുടെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. അതായത് പ്രതിയോഹരി 30 രൂപ ലാഭവിഹിത ഇനത്തില്‍ നിക്ഷേപകര്‍ക്ക് ലഭിക്കും. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂലൈ 21-നാണ് നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 9-ന് ചേരുന്ന ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗത്തിന്റെ അനുമതി തേടിയശേഷം ലാഭവിഹിതം കൈമാറും.
നിലവില്‍ ടെക് മഹീന്ദ്ര ഓഹരികള്‍ 1,125 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇതനുസരിച്ച് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 4 ശതമാനമാണെന്നതും ശ്രദ്ധേയം.
മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍
വാഹന വായ്പകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ്. അടുത്തിടെ ഓഹരിയൊന്നിന് 3.60 രൂപ വീതം ലാഭവിഹിതം പ്രഖ്യാപിച്ചു. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂലൈ 20-നും റെക്കേഡ് തീയതി ജൂലൈ 21-നുമാണ് തീരുമാനിച്ചിരിക്കുന്നത്. ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗത്തിന്റെ അനുമതിക്ക് വിധേയമായി ജൂലൈ 28-ന് ശേഷം ലാഭവിഹിതം കൈമാറും.
നിലവില്‍ മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ (BSE: 532720, NSE: M&MFIN) ഓഹരികള്‍ 186 രൂപ നിലവാരത്തിലാണ് നില്‍ക്കുന്നത്. ഇതുപ്രകാരം ഓഹരിയുടെ ഡിവിഡവന്റ് യീല്‍ഡ് 1.93 ശതമാനമാണ്.
മഹീന്ദ്ര ലൈഫ്സ്പേസ് ഡെവലപ്പേര്‍സ്
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മഹീന്ദ്ര ഗ്രൂപ്പ് സ്മോള്‍ കാപ് കമ്പനിയാണ് മഹീന്ദ്ര ലൈഫ്സ്പേസ് ഡെവലപ്പേര്‍സ്. മാര്‍ച്ച് പാദത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അറ്റാദായം 200 ശതമാനത്തിലേറെ വര്‍ധിച്ച് 136.82 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിറ്റുവരവില്‍ 137 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. ഇതിനിടെ പ്രതിയോഹരി 2 രൂപ വീതം ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂലൈ 19-നാണ് നിശ്ചയിച്ചിരിക്കുന്നത്.
നിലവില്‍ മഹീന്ദ്ര ലൈഫ്സ്പേസ് (BSE: 532313, NSE: MAHLIFE) ഓഹരികള്‍ 412 രൂപയിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇതുപ്രകാരം ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.48 ശതമാനമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
