ഭാരതി എയർടെൽ ലിമിറ്റഡ് തങ്ങളുടെ എല്ലാ പ്ലാറ്റിനം ഉപഭോക്താക്കൾക്കും 4 ജി ഡാറ്റാ വേഗത വർദ്ധിപ്പിക്കുമെന്ന് മിത്തലിന്റെ നേതൃത്വത്തിലുള്ള കമ്പനി അറിയിച്ചു. പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾ 499 രൂപ അല്ലെങ്കിൽ അതിൽ കൂടുതൽ രൂപ നൽകുമ്പോഴാണ് അധിക വേഗതയിൽ ഇന്റർനെറ്റ് ലഭിക്കുക. എയർടെൽ തങ്ങളുടെ 'മുൻഗണന 4 ജി നെറ്റ്‌വർക്കിനായി' നൂതന സാങ്കേതികവിദ്യകൾ വിന്യസിച്ചിട്ടുണ്ട്, അത് പ്ലാറ്റിനം വരിക്കാർക്ക് കൂടുതൽ മുൻഗണന നൽകും.
എയർടെൽ പ്ലാറ്റിനത്തിന്റെ ഭാഗമായ ഉപഭോക്താക്കൾക്ക്, തടസ്സമില്ലാത്ത ജോലി ഉറപ്പാക്കാൻ നിരവധി പുതിയ സവിശേഷതകൾ കമ്പനി ആരംഭിച്ചിട്ടുണ്ടെന്ന് രതി എയർടെൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ഗോപാൽ വിറ്റാൽ ഉപയോക്താക്കളുമായി നടത്തിയ ആശയവിനിമയത്തിൽ പറഞ്ഞു. എയർടെൽ താങ്ക്സ് പ്രോഗ്രാമിന്റെ ഭാഗമായി, 499 രൂപയ്ക്കും അതിനുമുകളിലുള്ള പ്ലാനുകളിലുമുള്ള എല്ലാ പോസ്റ്റ്പെയ്ഡ് മൊബൈൽ ഉപഭോക്താക്കളെയും പ്ലാറ്റിനം വിഭാഗത്തിലേയ്ക്ക് മാറ്റുകയും ആനുകൂല്യങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.

'മുൻഗണന 4 ജി നെറ്റ്‌വർക്ക്' വിഭാഗത്തിലേയ്ക്ക് അപ്‌ഗ്രേഡുചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്, നിലവിലുള്ള എയർടെൽ, എയർടെൽ ഇതര ഉപഭോക്താക്കൾക്ക് കമ്പനി വാഗ്ദാനം ചെയ്യുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകൾ 499 മുതൽ ലഭിക്കും. പ്ലാറ്റിനം കെയറിന്റെ ഭാഗമായി എയർടെൽ ഉപഭോക്താക്കളുടെ വീടുകളിൽ 'മുൻഗണന 4 ജി സിം' എത്തിക്കും.
ലോക്ക്‌ഡൗൺ കാലയളവിൽ ഡാറ്റാ ഉപഭോഗത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് എല്ലാ പ്രമുഖ ടെലികോം കമ്പനികളും അഭിപ്രായപ്പെടുന്നത്. ആളുകൾ വീട്ടിലിരുന്ന് ജോലിചെയ്യാൻ ആരംഭിച്ചതും വിനോദത്തിനായി കൂടുതൽ സമയം ഓൺലൈനിൽ ചിലവഴിക്കുന്നതും ഡാറ്റ ഉപഭോഗം വർദ്ധിക്കുന്നതിന് കാരണമായി. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളെല്ലാം തന്നെ മികച്ച ഡാറ്റ ആനുകൂല്യം നൽകുന്ന പുതിയ പ്ലാനുകൾ ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
എയർടെൽ - ജിയോ മത്സരം മുറുകുന്നു; വരിക്കാർക്ക് കോളടിച്ചു, പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ഇതാ
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications