എസ്‌ബി‌ഐയിൽ നിന്ന് വിരമിച്ചവർക്ക് സന്തോഷ വാർത്ത! കൊറോണ വൈറസ് ചികിത്സയും ഇൻഷുറൻസിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) കൊറോണ വൈറസിനുള്ള ചികിത്സ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി. ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ആസ്ത്മ എന്നിവ ഉൾപ്പെടെ നാല് രോഗങ്ങളും മെഡിക്കൽ ബെനിഫിറ്റ് സ്കീം പ്രകാരം ഇൻഷുറൻസിന് യോഗ്യത ലഭിച്ചിട്ടുണ്ട്.

കൊവിഡ് -19 ഒരു പകർച്ചവ്യാധിയായി ഉൾപ്പെടുത്താൻ തീരുമാനിച്ചതായി ബാങ്ക് വിരമിച്ച ജീവനക്കാരെ അറിയിച്ചു. കൂടാതെ സമാനമായ മറ്റ് ചില രോഗങ്ങളും ഇൻഷുറൻസ് ലഭിക്കുന്ന രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. രോഗബാധിതരുടെ എണ്ണം 20 ൽ നിന്ന് 25 ആയി ഉയർന്നതായി ബാങ്ക് അറിയിച്ചു.

എസ്ബിഐ ജീവനക്കാരെ വി‌ആർ‌എസ് നൽകി പിരിച്ചുവിടാൻ ഒരുങ്ങുന്നു; ആനുകൂല്യങ്ങൾ എന്തെല്ലാം?എസ്ബിഐ ജീവനക്കാരെ വി‌ആർ‌എസ് നൽകി പിരിച്ചുവിടാൻ ഒരുങ്ങുന്നു; ആനുകൂല്യങ്ങൾ എന്തെല്ലാം?

എസ്‌ബി‌ഐയിൽ നിന്ന് വിരമിച്ചവർക്ക് സന്തോഷ വാർത്ത! കൊറോണ വൈറസ് ചികിത്സയും ഇൻഷുറൻസിൽ

കൊറോണ വൈറസ് രോ​ഗത്തിന് ബാങ്ക് ഇൻഷുറൻസ് നൽകുന്നതിനാൽ എസ്ബിഐ മുൻ ജീവനക്കാ‍ർക്ക് മറ്റൊരു ഇൻഷുറൻസ് വാങ്ങേണ്ടതില്ല. എന്നതിനാൽ സ്റ്റേറ്റ് ബാങ്കിന്റെ ഈ നീക്കം വിരമിച്ച ജീവനക്കാർക്ക് ആശ്വാസകരമാണ്. കൂടാതെ, അവരിൽ ഭൂരിഭാഗവും മുതിർന്ന പൗരന്മാരും അവർക്ക് ഇൻഷുറൻസ് വാങ്ങുന്നതിനുള്ള ചെലവ് കൂടുതലായിരിക്കും.

കൊവിഡ് -19 ചികിത്സയുമായി ബന്ധപ്പെട്ട സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, എസ്‌ബി‌ഐ ആരോഗ്യ പരിപാലന പദ്ധതിയിലെ അംഗങ്ങൾക്ക് വീട്ടിലിരുന്നുള്ള ചികിത്സയ്ക്കും 25000 രൂപ വരെ അനുവദിക്കാൻ എസ്‌ബി‌ഐ തീരുമാനിച്ചു. എസ്‌ബിഐയുടെ നിലവിലുള്ള ജീവനക്കാർ‌ക്ക് ഇതിനകം കൊവിഡ്-19 ചികിത്സയ്ക്കായി പരിരക്ഷിച്ചിരിക്കുന്നു.

എസ്‌ബി‌ഐയിൽ ഈ വർഷം 14,000 ത്തിലധികം പേരെ നിയമിക്കാൻ പദ്ധതിഎസ്‌ബി‌ഐയിൽ ഈ വർഷം 14,000 ത്തിലധികം പേരെ നിയമിക്കാൻ പദ്ധതി

English summary

Good news for SBI retirees! Corona virus treatment and insurance | എസ്‌ബി‌ഐയിൽ നിന്ന് വിരമിച്ചവർക്ക് സന്തോഷ വാർത്ത! കൊറോണ വൈറസ് ചികിത്സയും ഇൻഷുറൻസിൽ

State Bank of India (SBI), the country's largest bank, has included treatment for the corona virus in its medical insurance scheme. Read in malayalam.
Story first published: Sunday, September 13, 2020, 15:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X