കൊറോണ വൈറസ് ഭീതി: ഗൂഗിളിൽ ജോലി ലഭിക്കാൻ ഇനി ഇന്റർവ്യൂ ഓൺലൈനായി മാത്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗൂഗിളിന്റെ സിലിക്കൺ വാലി, സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക് എന്നിവിടങ്ങളിലെ ഓഫീസുകൾ സന്ദർശിക്കുന്നതിൽ തിങ്കളാഴ്ച്ച മുതൽ നിയന്ത്രണം. ഇതിനെ തുടർന്ന് ഇന്റർവ്യൂകൾ പോലും വിർച്വലായി നടത്താനാണ് കമ്പനിയുടെ തീരുമാനം. ആപ്പിൾ, മൈക്രോസോഫ്റ്റ് പോലുള്ള പല പ്രമുഖ കമ്പനികളും കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പലയിടങ്ങളിലും ജീവനക്കാർക്ക് വീട്ടിൽ ഇരുന്ന് തന്നെ ജോലി ചെയ്യാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

കൊറോണ വൈറസ് അപകടസാധ്യത കുറയ്ക്കുന്നതിനാണ് ഗൂഗിൾ ഓഫീസുകളിലേക്കുള്ള സന്ദർശനങ്ങൾ നിയന്ത്രിച്ചിരിക്കുന്നത്. മാത്രമല്ല ജോലിയുമായി ബന്ധപ്പെട്ട് മുഖാമുഖം നടത്തേണ്ട ഇന്റർവ്യൂകൾ പോലും കമ്പനി "വെർച്വൽ" ആയി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, ആമസോൺ എന്നിവയുൾപ്പെടെയുള്ള സാങ്കേതിക കമ്പനികൾ ചെയ്തത് പോലെ തന്നെ ഗൂഗിളും ഇതിനകം ജീവനക്കാർക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാനുള്ള അവസരം നൽകിയിട്ടുണ്ട്.

ജിമെയിലിന്റെ ഡയനാമിക് ഇന്‍ട്രാക്ടീവ് സൗകര്യം ഇനി എല്ലാവര്‍ക്കും,അറിയേണ്ട കാര്യങ്ങള്‍ജിമെയിലിന്റെ ഡയനാമിക് ഇന്‍ട്രാക്ടീവ് സൗകര്യം ഇനി എല്ലാവര്‍ക്കും,അറിയേണ്ട കാര്യങ്ങള്‍

കൊറോണ വൈറസ് ഭീതി: ഗൂഗിളിൽ ജോലി ലഭിക്കാൻ ഇനി ഇന്റർവ്യൂ ഓൺലൈനായി മാത്രം

ലോകമെമ്പാടുമുള്ള മിക്ക ഓഫീസുകളിലെയും ജീവനക്കാർക്ക് ഈ ആഴ്ച വീട്ടിൽ നിന്ന് ജോലി ചെയ്യാമെന്ന് ആപ്പിൾ കഴിഞ്ഞയാഴ്ച്ച വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് പടരാതിരിക്കാനായി ലോകമെമ്പാടുമുള്ള ട്വിറ്റർ ജീവനക്കാരോടും തിങ്കളാഴ്ച മുതൽ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ കമ്പനി ആവശ്യപ്പെട്ടിരുന്നു. വൈറസ് ആശങ്കകൾക്കിടയിൽ സോഫ്റ്റ്വെയർ ഡെവലപ്പർമാരുടെ പ്രധാന വാർഷിക സമ്മേളനം ഗൂഗിൾ കഴിഞ്ഞ ആഴ്ച റദ്ദാക്കി.

സാൻ ഫ്രാൻസിസ്കോയിലെ ഗെയിം ഡവലപ്പർമാരുടെ സമ്മേളനം ഫേസ്ബുക്കും മാറ്റിവച്ചിരുന്നു. വൈറസ് ആശങ്കകൾ കാരണം യുഎസ് ടെക് ഭീമന്റെ ഏറ്റവും വലിയ വാർഷിക ഇവന്റായ ഫേസ്ബുക്ക് എഫ് 8 ഡെവലപ്പർമാരുടെ കോൺഫറൻസ് അടുത്തിടെ റദ്ദാക്കുകയും ചെയ്തു. അടുത്ത മാസം വാൻ‌കൂവറിൽ‌ നടക്കാനിരുന്ന ഒരു ടെഡ് കോൺ‌ഫറൻസ് ജൂലൈ അവസാനത്തിലേയ്ക്ക് നീട്ടിവച്ചിരുന്നു. കൊറോണ വൈറസ് ആശങ്കകളെത്തുടർന്ന് ടെക്സസിലെ ഓസ്റ്റിനിൽ നടക്കാനിരിക്കുന്ന പ്രധാന വാർഷിക സൗത്ത് വെസ്റ്റ് സാംസ്കാരിക സമ്മേളനവും റദ്ദാക്കി. വർക്ക് ഫ്രം ഹോം വ്യാപകമായതോടെ വിവിധ കമ്പനികൾ അതിനുള്ള വിവിധ സംവിധാനങ്ങളും അവതരിപ്പിച്ചു. ഗൂഗിൾ ഹാങ്ഔട്ട്സ് മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ്, സിസ്കോ വെബ്എക്സ് തുടങ്ങിയ പ്രീമിയം സേവനങ്ങൾ സൗജന്യമാക്കിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് ടീംസ് എന്ന പ്രീമിയം സേവനമാണ് 6 മാസത്തേക്ക് എല്ലാ ഉപയോക്താക്കൾക്കും സൗജന്യമാക്കിയിരിക്കുന്നത്. 

ശമ്പള ആനൂകൂല്യങ്ങൾ സ്വയം വേണ്ടെന്ന് വച്ച് ​ഗൂ​ഗിൾ സിഇഒ സുന്ദർ പിച്ചൈ 

English summary

Google to hold virtual job interviews amid coronavirus fears | കൊറോണ വൈറസ് ഭീതി: ഗൂഗിളിൽ ജോലി ലഭിക്കാൻ ഇനി ഇന്റർവ്യൂ ഓൺലൈനായി മാത്രം

restriction on visiting offices in Google's Silicon Valley, San Francisco and New York. Following this, the company decided to conduct virtual interviews. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X