വില്ലേജ് ഉദ്യോഗസ്ഥരുടെ ശമ്പള സ്കെയിൽ കുറയ്ക്കാൻ ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. 10-ാം ശമ്പള കമ്മീഷൻ ശുപാർശ പ്രകാരം വില്ലേജ് ഓഫീസർമാർക്ക് മാത്രം പ്രത്യേക ശമ്പള സ്കെയിൽ അനുവദിക്കുന്നത് ഭരണപരമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനെ തുടർന്നാണ് പുതിയ തീരുമാനം. ഉത്തരവ് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും.
പത്താം ശമ്പളക്കമ്മീഷൻ തീരുമാനപ്രകാരം സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചപ്പോഴായിരുന്നു വില്ലേജ് ഓഫീസർമാർക്ക് പുതിയ സ്കെയിൽ നിലവിൽ വന്നത്. 29200 -62400 എന്നതായിരുന്നു പുതിയ ശമ്പള സ്കെയിൽ. ഇത് സംസ്ഥാന സർക്കാരും അംഗീകരിച്ചു. എന്നാൽ ഈ തീരുമാനം പിന്നീട് അസാധുവാക്കിയത് ഭരണപരമായ ബുദ്ധിമുട്ടുകൾ കാരണമാണെന്നാണ് വിലയിരുത്തൽ. റവന്യൂ വകുപ്പിലെ ഹെഡ് ക്ലാർക്കുമാരാണ് പലപ്പോഴും വില്ലേജ് ഓഫീസർമാർ ആയി നിയമിതരാവാറുള്ളത്. ഇവർ പലപ്പോഴും പഴയ പോസ്റ്റുകളിലേക്ക് തിരികെ പോവാറുമുണ്ട്.

ഹെഡ് ക്ലാർക്ക് തസ്തികയേക്കാൾ ഉയർന്ന ശമ്പളമാണ് വില്ലേജ് ഓഫീസർക്ക് നൽകുന്നത്. ഈ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഉദ്യോഗസ്ഥരുടെ ശമ്പളം ജൂലൈ മുതൽ 27,800- 59,400 രൂപയായി മാറ്റും.
റവന്യു ഭരണ നിര്‍വഹണത്തിനായി ഏറ്റവും താഴെ തട്ടില്‍ ഉള്ളതും പൊതുജനങ്ങളോട് ഏറ്റവും സമ്പര്‍ക്കം പുലർത്തുന്നതുമായ സ്ഥാപനമാണ് വില്ലേജ് ഓഫീസ്. വില്ലേജ് ഓഫീസര്‍ വില്ലേജില്‍ ഭരണത്തിന്റെ തലവനും സര്‍ക്കാരിന്റെ പ്രതിനിധിയും ആണ്. വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം താലൂക്ക് ഓഫീസിന്റെ നിയന്ത്രണത്തില്‍ ആയിരിക്കും. താലൂക്ക് തഹസില്‍ദാര്‍ ആണ് താലൂക്ക് ഓഫീസിന്റെ ചുമതലക്കാരന്. ഒരു താലൂക്ക് തഹസില്‍ദാരുടെ കീഴില്‍ നിരവധി വില്ലേജ് ഓഫീസുകള്‍ വരും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
