എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) 65 ലക്ഷത്തോളം അംഗങ്ങൾക്ക് ഇപ്പോൾ അവരുടെ ജീവൻ പ്രമൻ പത്ര അഥവാ ലൈഫ് സർട്ടിഫിക്കറ്റുകൾ ഡിജിറ്റലായി സമർപ്പിക്കാം. മാത്രമല്ല കോവിഡ് -19 മഹാമാരി കണക്കിലെടുത്ത് സർക്കാർ ഈ നിർണായക രേഖ സമർപ്പിക്കുന്നതും അതിന്റെ സാധുതയും സംബന്ധിച്ച മാനദണ്ഡങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ നൽകിയിട്ടുമുണ്ട്. 3.65 ലക്ഷം കോമൺ സർവീസ് സെന്ററുകളിൽ (സിഎസ്‌സി) നിന്ന് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഇപിഎഫ്ഒ അനുവദിക്കുന്നുണ്ട്.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന് (ഇപിഎഫ്ഒ) കീഴിലുള്ള പെൻഷൻകാർക്ക് വർഷത്തിൽ ഏത് സമയത്തും അവരുടെ ലൈഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജീവൻ പ്രമൻ പത്ര ഓൺലൈനായി സമർപ്പിക്കാം. നേരത്തെ ലൈഫ് സർട്ടിഫിക്കറ്റുകൾ സൃഷ്ടിക്കുന്നതിനും സമർപ്പിക്കുന്നതിനുമുള്ള സമയപരിധി നവംബർ 1 മുതൽ 30 വരെയായിരുന്നു. കൂടാതെ നവംബറിൽ ഇത് പൂർത്തിയാക്കാൻ കഴിയാത്തവരുടെ പെൻഷൻ വിതരണം ജനുവരി മുതൽ നിർത്തിവെക്കുമായിരുന്നു.

ഒരിക്കൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചുകഴിഞ്ഞാൽ അടുത്ത 12 മാസത്തേക്ക് ആ സർട്ടിഫിക്കറ്റിന് സാധുതയുണ്ടായിരിക്കും. പെൻഷനറുടെ ആധാർ നമ്പറും ബയോമെട്രിക് ഡാറ്റയും (ഐറിസ് അല്ലെങ്കിൽ ഫിംഗർപ്രിന്റ്) ഉപയോഗിച്ചുള്ള ആധാർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് 2014 മുതലാണ് സർക്കാർ പുറത്തിറക്കിയത്.
വീട്ടിൽ നിന്നാണ് ഇത് ചെയ്യുന്നതെങ്കിൽ, ഒരു STQC സർട്ടിഫൈഡ് ബയോമെട്രിക് ഉപകരണം ആവശ്യമാണ്. ഇല്ലെങ്കിൽ, ഏതെങ്കിലും കോമൺ സർവീസ് സെന്റർ (സിഎസ്‌സി) അല്ലെങ്കിൽ പെൻഷൻ വിതരണ ഏജൻസികളുടെ ഓഫീസുകളെ സമീപിക്കാം. സിഎസ്‌സി കേന്ദ്രങ്ങൾക്ക് പുറമേ 135 പ്രാദേശിക ഓഫീസുകൾ, 117 ജില്ലാ ഓഫീസുകൾ, പെൻഷൻ വിതരണം ചെയ്യുന്ന ബാങ്കുകൾ എന്നിവയിലൂടെയും ഇപിഎസ് പെൻഷൻകാർക്ക് സർട്ടിഫിക്കറ്റ് സമർപ്പിക്കാം.
ഇപിഎഫ്‌ഒ അംഗീകരിച്ച ഒരു മൾട്ടി-ഏജൻസി മോഡൽ അവരുടെ സൗകര്യത്തിനനുസരിച്ച് സേവന ഡെലിവറി ഏജൻസിയെ ഇപിഎസ് പെൻഷൻകാർക്ക് തിരഞ്ഞെക്കാം. ഓൺലൈനായി ജീവൻ പ്രമൻ പത്ര സമർപ്പിച്ച ശേഷം, നിങ്ങൾ ഒരു രേഖയും ഇപിഎഫ്ഒ ഓഫീസിലേക്ക് അയയ്‌ക്കേണ്ടതില്ല. ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റിനായി ബയോമെട്രിക് പരിശോധന സമയത്ത് നിങ്ങളുടെ ആധാർ കാർഡ് നമ്പർ, പെൻഷൻ പേയ്‌മെന്റ് ഓർഡർ (പിപിഒ) നമ്പർ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, മൊബൈൽ നമ്പർ എന്നിവ സമർപ്പിക്കേണ്ടതുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications