മോദി 3.0 മന്ത്രിസഭ അധികാരമേറ്റ് കഴിഞ്ഞു. പ്രതിരോധ മന്ത്രിയായി വീണ്ടും ചുമതലയേറ്റത് രാജ്‌നാഥ് സിംഗ് തന്നെയാണ്. പ്രതിരോധ മേഖലയിൽ ആത്മനിർഭർ ഭാരത്, മേക്ക് ഇൻ ഇന്ത്യ എന്നിവയ്ക്കുള്ള സർക്കാരിൻ്റെ പ്രതിബദ്ധത കേന്ദ്രമന്ത്രി കഴിഞ്ഞ ദിവസവും ആവർത്തിച്ചു. പ്രതിരോധ കയറ്റുമതിയിൽ സർക്കാരിൻ്റെ ലക്ഷ്യം 50,000 കോടി രൂപയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
സർക്കാർ പ്രതിരോധ മേഖലയിൽ കൂടുൽ പദ്ധതികൾ പ്രഖ്യാപിക്കുന്നതോടെ അതുമായി ബന്ധപ്പെട്ട ഓഹരികളിൽ വലിയ കുതിപ്പുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടു തന്നെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ഓഹരികളിൽ പ്രത്യേക ശ്രദ്ധ നൽകുന്നത് നല്ലതായിരിക്കും. 1000 രൂപയിൽ താഴെ ഓഹരി വിലയുള്ള പ്രതിരോധ ഓഹരികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
1. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്
പ്രതിരോധ മേഖലയിലേയ്ക്ക് ആവിശ്യമായ അഡ്വാൻസ്ഡ് ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ നിർമ്മാതാക്കളാണ് കമ്പനി. എൻഎസ്ഇയിൽ 303 രൂപയാണ് ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 31.20 ശതമാനമാണ് ഓഹരി നേടിയ വളർച്ച. 2024-ൽ ഇതുവരെ 63.83 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
2. ഡിസിഎക്സ് സിസ്റ്റംസ്
സിസ്റ്റം ഇന്റഗ്രേഷൻ, കേബിൾ ഹാർനെസ്, ഇലക്ട്രോണിക്സ് സബ് സിസ്റ്റംസ് തുടങ്ങിയവ കമ്പനി നിർമിച്ചു നൽകുന്നു. എൻഎസ്ഇയിൽ 318.35 രൂപ എന്നതാണ് നിലവിലെ ഓഹരി വില. അഞ്ച് ദിവസത്തിനിടെ 11.18 ശതമാനം വളർച്ച ഓഹരി കൈവരിച്ചു. 3.85 ശതമാനം നേട്ടമാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി നേടിയത്.

3. അപ്പോളോ മൈക്രോ സിസ്റ്റംസ്
എയ്‌റോസ്‌പേസ്, പ്രതിരോധം, ബഹിരാകാശം തുടങ്ങിയ മേഖലകൾക്കായി നിർണായകമായ ഇലക്ട്രോണിക്‌സ്, ഇലക്‌ട്രോ മെക്കാനിക്കൽ സൊല്യൂഷനുകൾ തുടങ്ങിയ കമ്പനി നിർമ്മിക്കുന്നു. എൻഎസ്ഇയിൽ 103 രൂപയാണ് നിലവിൽ കമ്പനിയുടെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ നേരിയ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്.
4. റോസൽ ഇന്ത്യ
ഇലക്ട്രിക്കൽ വയറിംഗ്, ഇൻ്റർകണക്ട് സിസ്റ്റങ്ങൾ , കോംപ്ലക്സ് കൺസോളുകൾ, ബോക്സ് ബിൽഡുകൾ, ഓട്ടോമാറ്റിക് ടെസ്റ്റ് ഉപകരണങ്ങൾ തുടങ്ങിയവയാണ് കമ്പനി നിർമ്മിക്കുന്നത്. 475 രൂപയാണ് നിലവിൽ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 5.3 ശതമാനവും ഒരു മാസത്തിനിടെ 3 ശതമാനവും വളർച്ച ഓഹരി കൈവരിച്ചു. 45 ശതമാനമാണ് ഒരു വർഷത്തെ നേട്ടം.

5. തനേജ എയറോസ്പേസ് ആന്‍ഡ് ഏവിയേഷന്‍
എയർഫീൽഡ്, എംആർഒ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളും അനുബന്ധ സേവനങ്ങളും നൽകുന്ന കമ്പനി. 561.15 രൂപയാണ് നിലവിലെ ഓഹരി വില. 5 ദിവസത്തിനിടെ 20.30 ശതമാനവും ഒരു മാസത്തിനിടെ 28 ശതമാനവും വളർച്ചയാണ് ഓഹരി നേടിയത്. 279 ശതമാനമാണ് കഴിഞ്ഞ ഒരു വർഷത്തെ നേട്ടം.
6. പാരാസ് ഡിഫന്‍സ് ആന്‍ഡ് സ്പേസ് ടെക്നോളജീസ്
വിവിധ തരം പ്രതിരോധ ഉപകരണങ്ങൾ, സ്പേസ് എൻജിനീയറിങ് പ്രൊഡക്ട്സ് & സൊല്യൂഷൻസ് തുടങ്ങിയവയുടെ ഡിസൈൻ, ഡെവലപ്മെന്റ്, നിർമാണം, ടെസ്റ്റിങ് തുടങ്ങിയവയാണ് കമ്പനിയുടെ ബിസിനസ്. 970.15 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 33.68 ശതമാനവും ആറ് മാസത്തിനിടെ 29.17 ശതമാനവും വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു. 75.45 ശതമാനമാണ് ഒരു വർഷത്തെ നേട്ടം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications